അമ്പോ.. മമ്മൂക്കയുടെ മകള്‍ക്ക് 40 വയസ്സോ?’… താരപുത്രി ഇപ്പോള്‍ ഇങ്ങനെ.. അന്തംവിട്ട് ആരാധകര്‍
മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകൻ എന്നതിലുപരി 2012 മുതൽ മലയാളികളുടെ പ്രിയപ്പെട്ട സിനിമാ താരമായി ഉയര്‍ന്നുവന്ന താരമാണ് നടൻ ദുൽഖര്‍ സൽമാൻ. മലയാളികള്‍ ഏറ്റെടുത്ത ഒരുപിടി ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റേതായുണ്ട്. തമിഴിലും ബോളിവുഡിലും അദ്ദേഹം സജീവമാണ്. വാപ്പ മമ്മൂട്ടിയുടേയും ഉമ്മ സുൽഫത്തിന്‍റേയും ഭാര്യ അമാലിന്‍റേയും മകള്‍ മറിയത്തിന്‍റേയും ചിത്രങ്ങളും മറ്റും അവരുടെ ജന്മദിനങ്ങളിൽ ഹൃദയം തൊടും കുറിപ്പ് സഹിതം ഡിക്യു മുമ്പൊക്കെ പങ്കുവെച്ചിട്ടുണ്ട്. എന്ന സഹോദരി സുറുമിയോടൊപ്പമുള്ള അധികം ചിത്രങ്ങള്‍ ദുൽഖര്‍ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതായി കണ്ടിട്ടില്ല. ഇപ്പോഴിതാ അവരുടെ 40-ാം പിറന്നാള്‍ ദിനത്തിൽ അവരോടൊപ്പമുള്ളൊരു ചിത്രവും കുറിപ്പും പങ്കുവെച്ചിരിക്കുകയാണ് ഇൻസ്റ്റയിൽ ഡിക്യു.
നിങ്ങളുടെ സ്വകാര്യതയെ മാനിച്ചാണ് സാധാരണയായി ഞാനിത് ചെയ്യാതെയിരുന്നത്, പക്ഷേ ഇപ്പോള്‍ ഏറെ കാലം കഴിഞ്ഞിരിക്കുന്നു, എന്‍റെ ചുമ്മിത്താത്തയ്ക്ക്, ഇത്തയ്ക്ക്, താത്‌സിന് സന്തോഷ ജന്മദിനം നേരുകയാണ്. എന്‍റെ ഏറ്റവും ആദ്യത്തെ സുഹൃത്താണ് നിങ്ങള്‍, സഹോദരി എന്നതിലുപരി അമ്മയുമാണ്. ഞാൻ നിങ്ങളുടെ ആദ്യത്തെ മകനെ പോലെയുമാണ്. നിങ്ങൾ വഹിക്കുന്ന വിവിധ റോളുകളും നമ്മുടെ പ്രിയപ്പെട്ട ഒത്തിരി ഓർമ്മകളും വളരുകയാണ്.
ഞാൻ അശ്രദ്ധമായി കൊണ്ടുപോയി കളയാതിരിക്കാൻ പപ്പ സൂക്ഷിച്ചു വയ്ക്കാറുള്ള കളിപ്പാട്ടങ്ങൾ എനിക്കായി കട്ടെടുത്തുകൊണ്ടുവരുന്ന എന്‍റെ ക്രൈം പാർട്‌ണറായിരുന്നു നിങ്ങള്‍. നമുക്ക് മാത്രം മനസ്സിലാക്കാനാകുന്ന വിവിധ കളികളും തമാശകളുമൊക്കെയില്ലേ, ചെറുപ്പം മുതൽ സിനിമയും സംഗീതവും കാര്‍ട്ടൂണുകളും നമുക്ക് പ്രിയപ്പെട്ടവയായിരുന്നു.ഞാൻ ബുദ്ധിമുട്ടിലാവുമ്പോള്‍ എപ്പോഴും എനിക്ക് പിന്തുണ നൽകുന്നവരാണ് നിങ്ങള്‍. എന്‍റെ ജേർണൽ.മികച്ച മകളും സഹോദരിയും സുഹൃത്തും മരുമകളും ചെറുമകളും ഭാര്യയും അമ്മയും ആയിരിക്കുന്നവള്‍. അമുവിനും എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും ഇത്ത. പക്ഷെ എന്‍റെ മറിയത്തിന്‍റെ അമ്മായി എന്ന താങ്കളുടെ റോളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. എല്ലായ്‍പ്പോഴും അതെന്‍റെ ഹൃദയത്തെ ഊഷ്മളമാക്കുകയാണ്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ പല തിരക്കിലായിരുന്നു, നിങ്ങളെ മതിയാവോളം കാണാൻ പോലും കഴിഞ്ഞില്ല. പക്ഷേ നമുക്കറിയാലോ ഇതുകൊണ്ടൊന്നും ഒന്നും മാറില്ലെന്ന്. ഈ വർഷം നിങ്ങൾക്ക് എല്ലാ സന്തോഷങ്ങളും അത്ഭുതങ്ങളും നിറഞ്ഞ ഒന്നാകട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയുമാണ്, എപ്പോഴും സന്തോഷവും പുഞ്ചിരിയുമാണ് നിങ്ങള്‍. ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹമാണ്, ഹാപ്പി ബർത്ത്ഡേ ഇത്ത’, ദുൽഖര്‍ ഇൻസ്റ്റയിൽ കുറിച്ചിരിക്കുകയാണ്.
@All rights reserved Typical Malayali.
Leave a Comment