പുതിയ വീട്ടിലെ ആദ്യത്തെ വിഷു – ഇളയ മകളുടെ നൂലുകെട്ടും പേരിടൽ ചടങ്ങും – സന്തോഷം പങ്കുവെച്ച് പക്രു

ഇളയമകളുടെ ആദ്യ വിഷു, പുത്തൻ വീട്ടിലാണ് പക്രുവും കുടുംബവും ആഘോഷിച്ചത്. ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് പക്രു ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.വീണ്ടും അച്ഛൻ ആയത് അടുത്തിടെ
വീണ്ടും അച്ഛൻ ആയത് അടുത്തിടെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഗിന്നസ് പക്രു എന്ന അജയകുമാർ. പലപ്പോഴും കുടുംബവിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.അടുത്തിടെയാണ് താൻ വീണ്ടും അച്ഛൻ ആയ സന്തോഷം പക്രു പങ്കുവച്ചത്.
ചേച്ചിയമ്മ, ബ്ലെസ്ഡ് വിത്ത് എ ബേബി ഗേൾ എന്നാണ് താരം കുഞ്ഞിനും മൂത്തമകൾക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്. ഇപ്പോൾ വിഷുദിനം മറ്റൊരു സന്തോഷവും പങ്കിട്ടുകൊണ്ട് എത്തിയിരിക്കുകയാണ് നടൻ.
ദ്വിജ കീർത്തിയാണ് രണ്ടാമത്തെ മകൾ.ഇന്ന് മകൾക്ക് നൂലു കെട്ടി.ദ്വിജ കീർത്തി എന്ന് പേരിട്ടു.എല്ലാ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി…വിഷു ദിനാശംസകൾ എന്നാണ് പക്രു കുറിച്ചത്. അതേസമയം ഇളയമകൾക്ക് ഒപ്പം പുതിയ വീട്ടിലെ ആദ്യ വിഷു കൂടിയാണ് പക്രു ആഘോഷിച്ചത്.2006ലാണ് ഗിന്നസ് പക്രുവും ഗായത്രിയും വിവാഹിതരായത്. ‌‌‌‌അടുത്തിടെയാണ് പക്രുവും ഭാര്യയും 17-ാം വിവാഹവാർഷികം ആഘോഷിച്ചത്. ഒന്നിച്ചുള്ള ഈ യാത്ര,സന്തോഷകരമായ 17 വർഷം പിന്നിടുന്നു എന്നാണ് ഭാര്യയ്ക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ച് താരം കുറിച്ചത്.

വിവാഹശേഷം തങ്ങൾക്ക് ഒരു മകൾ ജനിച്ചതിനെക്കുറിച്ച് പക്രു മുൻപ് തുറന്നുപറഞ്ഞിട്ടുണ്ട്. ആദ്യം ജനിച്ച വാവയെ നഷ്ടം ആയതിനെ കുറിച്ചും പക്രു പറഞ്ഞിരുന്നു.കല്യാണം കഴിഞ്ഞ് ഒരു വര്‍ഷമായപ്പോള്‍ വലിയൊരു സന്തോഷമുണ്ടായി, ജനിച്ച് 15 ദിവസം കഴിഞ്ഞ് അവള്‍ പോയി, അതെങ്ങനെ തരണം ചെയ്തുവെന്ന് ഇപ്പോഴും അറിയില്ലെന്നുമായിരുന്നു ഒരിക്കൽ അദ്ദേഹം തുറന്നു പറഞ്ഞത്.കുഞ്ഞു ഐസിയുവിൽ കിടക്കുമ്പോഴും ഞാൻ സ്റ്റേജിൽ നിന്ന് കോമഡി ഒക്കെ കളിച്ചിട്ടുണ്ട്. എന്ന് നിറ കണ്ണുകളോടെ പക്രു തുറന്നുപറഞ്ഞിട്ടുണ്ട്.ഗിന്നസ് പക്രു എന്ന പേരിട്ടത് ആരാണ് എന്നും നടൻ ഒരു കോടി ഷോയിൽ പങ്കെടുക്കവെ തുറന്നുപറഞ്ഞിരുന്നു.അങ്ങനെ ഒരു പേരിടാം എന്ന് വച്ച് സംഭവിച്ചതല്ല, ഒരു ദൈവ നിയോഗം പോലെ നടന്നതാണ് തന്റെ പേര് എന്നും പക്രു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *