മമ്ത മോഹൻദാസിന്റെ പുതിയ രോഗം കണ്ട് താങ്ങാനാകാതെ മമതയുടെ കുടുംബം .പ്രാർത്ഥനയോടെ ആരാധകർ
കരിയറിൽ തിളങ്ങി നിന്ന സമയത്തായിരുന്നു മംമ്തയ്ക്ക് അസുഖം വന്നത്. തുടക്കത്തിൽ അസുഖത്തെക്കുറിച്ച് ആരോടും പറഞ്ഞില്ലെങ്കിലും പിന്നീട് മംമ്ത കൃത്യമായി അസുഖത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരുന്നു. ശക്തമായി ജീവിതത്തിലേക്ക് തിരികെ എത്തുകയായിരുന്നു താരം.വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മംമ്ത മോഹന്‍ദാസ്. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമാണ് താരം. അഭിനയം മാത്രമല്ല പാട്ടിലും കഴിവ് തെളിയിച്ചിട്ടുണ്ട് മംമ്ത. അര്‍ബുദത്തെ അതിജീവിച്ചതിനെക്കുറിച്ചുള്ള മംമ്തയുടെ തുറന്നുപറച്ചില്‍ വൈറലായിരുന്നു. രോഗാവസ്ഥയെക്കുറിച്ച് പറഞ്ഞുള്ള മംമ്തയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്ലാന്‍ ചെയ്ത പോലെയൊന്നുമല്ലല്ലോ എല്ലാവരുടെയും ജീവിതം പോവുന്നത്. എന്റെയും അതുപോലെയല്ല. ആളുകളുടെ സ്നേഹം എനിക്ക് തിരിച്ചറിയാന്‍ പറ്റാറുണ്ട്. എനിക്കെല്ലാവരേയും ഇഷ്ടമാണ്. ഞാന്‍ അങ്ങോട്ട് കൊടുക്കുന്ന സ്നേഹം തിരിച്ച് കിട്ടുന്നതായാണ് എനിക്ക് ഫീല്‍ ചെയ്യാറുള്ളത്. സ്നേഹം കൊണ്ട് ഒന്നും മിണ്ടാനാവാത്ത അവസ്ഥയിലുള്ളവരെ കാണുമ്പോള്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന് ഞാന്‍ അങ്ങോട്ട് ചോദിക്കാറുണ്ട്.
ജീവിതത്തില്‍ പ്രത്യേകിച്ച് ഡ്രാമയൊന്നുമില്ലായിരുന്നു. പിന്നെ നമ്മളെന്തെങ്കിലും കാര്യങ്ങള്‍ പറയുമ്പോള്‍ മാധ്യമങ്ങള്‍ അതേക്കുറിച്ച് പറയുന്നത് വായിക്കാനൊരു കൗതുകം തോന്നാറുണ്ട്. 2010 ലായിരുന്നു എനിക്ക് അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചത്. തുടക്കത്തിലൊന്നും ഞാന്‍ അസുഖത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. 2010 അവസാനിക്കാറായ സമയത്താണ് പറഞ്ഞത്. ആ സമയമാവുമ്പോഴേക്കും ചികിത്സ കഴിഞ്ഞിരുന്നു. കഥ തുടരുന്നു, അന്‍വര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷമായാണ് പറഞ്ഞത്. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലൂടെയായാണ് അതേക്കുറിച്ച് വ്യക്തമാക്കിയത്. ഓട്ടോ ഇമ്യൂണ്‍ പ്രശ്നം വന്നപ്പോഴും ആദ്യം പറഞ്ഞിരുന്നില്ല.
അന്ന് വിഗൊക്കെ ഉപയോഗിക്കുന്നുണ്ടായിരുന്നു. അന്‍വറിലെ ഗാനം ചിത്രീകരിച്ച സമയത്തായിരുന്നു വിഗ് റിമൂവ് ചെയ്തത്. ഇതാണോ ഹെയര്‍ സ്റ്റൈല്‍, ഇപ്പോഴല്ലേ കാണുന്നത്, കൊള്ളാമല്ലോയെന്നായിരുന്നു പൃഥ്വിരാജും അമല്‍ നീരദും പറഞ്ഞത്. അതേ ഹെയര്‍സ്റ്റൈല്‍ തന്നെ പരീക്ഷിക്കാമെന്നും പറഞ്ഞിരുന്നു. ക്യാന്‍സറിന് തൊട്ടുമുന്‍പായാണ് പാസഞ്ചര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. നിങ്ങളെന്തിനാണ് ഷോള് ധരിച്ചിരിക്കുന്നത്, എന്താണ് മുടി വെട്ടിയത്, ഷോള് ധരിക്കുന്നതെന്തിനാണെന്നൊക്കെ അന്ന് കുറേപേര്‍ ചോദിച്ചിരുന്നു. ആളുകളുടെ ക്യൂരിയോസിറ്റി ഇവിടെ ഇന്ററിസ്റ്റിംഗാണ്. ഒരു ബഹുമാനവുമില്ലാതെയാണ് അവര്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നത്.ശരീരം മുഴുവനും പൊതിഞ്ഞാണ് അന്ന് നടന്നിരുന്നത്. യുഎസില്‍ പോയാണ് ട്രീറ്റ്മെന്റ് എടുത്തത്. ചികിത്സയ്ക്ക് ശേഷം പുറത്തിറങ്ങിയ സമയത്ത് നേരിച്ച ചോദ്യങ്ങളെക്കുറിച്ചും മംമ്ത സംസാരിച്ചിരുന്നു. മാഡത്തിന്റെ കൈക്കും കഴുത്തിനുമൊക്കെ എന്താണ് പറ്റിയത്, വല്ല അപകടവും സംഭവിച്ചോ എന്നായിരുന്നു എന്നെ സ്ഥിരമായി കണ്ടിരുന്നയാള് ചോദിച്ചിരുന്നു. അത് കേട്ടതും വല്ലാതെ വിയര്‍ത്തുപോയി. ഇവിടെ ഇങ്ങനെയാണ് ചോദ്യങ്ങള്‍ വരുന്നതെന്നും ചില സാഹചര്യങ്ങളില്‍ എന്ത് പറയണമെന്നറിയാതെ പതറിപ്പോയിട്ടുണ്ടെന്നും മംമ്ത വ്യക്തമാക്കിയിരുന്നു. എഡിറ്ററിയില് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു നടി വിശേഷങ്ങള്‍ പങ്കുവെച്ചത്.അടുത്തിടെയായിരുന്നു മംമ്ത വിറ്റിലെഗൊ എന്ന അസുഖം വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞത്. അന്ന് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും മടിയായിരുന്നു. മേക്കപ്പൊന്നും ഇഷ്ടമായിരുന്നില്ല. കൂട്ടുകാര്‍ വീഡിയോ കോളില്‍ വിളിക്കുമ്പോള്‍ ഞാന്‍ വല്ലാതെ തളര്‍ന്നു എന്നായിരുന്നു അവരോട് പറഞ്ഞത്. ആരുടെ മുന്നിലും അങ്ങനെ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. മാനസികമായി വല്ലാതെ തളര്‍ന്ന് പോയ സന്ദര്‍ഭങ്ങളായിരുന്നു അത്. ഷൂട്ട് കഴിഞ്ഞാല്‍ നേരെ കാരവാനിലേക്ക് ഓടിപ്പോയിരിക്കും. അതായിരുന്നു അവസ്ഥ.
@All rights reserved Typical Malayali.
Leave a Comment