കണ്ണീര്‍പൂക്കളായി അജീറും റാഫിയമോളും; ദുരന്തം തട്ടിയെടുത്തത് അവിചാരിതമായി, യാത്രാമൊഴിയേകി നാടും നാട്ടുകാരും
കണ്ണീര്‍പൂക്കളായി അജീറും റാഫിയമോളും; ദുരന്തം തട്ടിയെടുത്തത് അവിചാരിതമായി, യാത്രാമൊഴിയേകി നാടും നാട്ടുകാരും.അജീറിൻ്റെയും റാഫിയമോളുടേയും ശവസംസ്ക്കാരം കാട്ടാമ്പളളി ജുമാമസ്ജിദ് കബര്‍സ്ഥാനിൽ നടന്നു. ണ്ണാടിപ്പറമ്പ് ആറാംപീടികയില്‍ നിയന്ത്രണം വിട്ട ബെക്ക് വൈദ്യുതത്തൂണിലിടിച്ചാണ് ഇരുവരും മരണപ്പെട്ടത്.കണ്ണീര്‍പൂക്കളായി അജീറും റാഫിയമോളും; ദുരന്തം തട്ടിയെടുത്തത് അവിചാരിതമായി, യാത്രാമൊഴിയേകി നാടും നാട്ടുകാരും.അവിചാരിതമായെത്തിയ ദുരന്തം തട്ടിയെടുത്ത യുവാവിനും ബാലികയ്ക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.അജീര്‍, റാഫിയ എന്നിവരാണ് ബൈക്ക് അപകടത്തിൽ കൊല്ലപ്പെട്ടത്.കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടില്‍ സല്‍കാരത്തിന് പോയി മടങ്ങുമ്പോഴാണ് അപകടം.
മയ്യില്‍: ഒരിക്കലും മറക്കാത്ത നാടിന്റെ മനസിനേറ്റമുറിവായി രണ്ടുപേര്‍. അവിചാരിതമായെത്തിയ ദുരന്തം തട്ടിയെടുത്ത യുവാവിനും ബാലികയ്ക്കും അക്ഷരാര്‍ത്ഥത്തില്‍ കണ്ണുനീര്‍ വാര്‍ത്തുകൊണ്ടാണ് പിറന്ന നാട് യാത്രാമൊഴിയേകിയത്. കണ്ണാടിപ്പറമ്പ് ആറാംപീടികയില്‍ നിയന്ത്രണം വിട്ട ബെക്ക് വൈദ്യുതത്തൂണിലിടിച്ച് മരിച്ചയുവാവിന്റെയും ബാലികയുടെയും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വന്‍ജനാവലിയെത്തി.
കാട്ടാമ്പളളി ജുമാമസ്ജിദ് കബര്‍സ്ഥാനിലാണ് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ ഭൗതീകശരീരങ്ങള്‍ കബറടക്കിയത്. കാട്ടാമ്പള്ളിയിലെ കുന്നുംകൈ ചിറമുട്ടില്‍ അജീര്‍ (26), ബന്ധുവായ കുന്നുംകൈയിലെ നയാക്കന്‍കളത്തില്‍ ഹൗസില്‍ നിയാസിന്റെ മകള്‍ റാഫിയ ( അഞ്ച്) എന്നിവര്‍ മരിച്ചത് ഞെട്ടലോടെയാണ് കണ്ണാടിപറമ്പ് ഗ്രാമം കേട്ടത്. പലര്‍ക്കും വിശ്വസിക്കാനാവാത്തെ വാര്‍ത്തയായിരുന്നു അത്.ബുധനാഴ്ച രാത്രി പത്തിനാണ് അപകടം. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടില്‍ സല്‍കാരത്തിന് പോയി മടങ്ങുമ്പോഴാണ് അപകടം. പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച അജീറിന്റെയും റാഫിയയുടെയും ബന്ധുവായ ഫാത്തിമയെന്ന എട്ടുവയസുകാരിക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഈ കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദുതി തൂണില്‍ ഇടിച്ചു മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. മയ്യില്‍ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.ബൈക്കിന്റെ അമിതവേഗതയാണോ അപകടകാരണമെന്ന് വ്യക്തമാകുന്നതിനായി സി.സി.ടി.വി ക്യാമറാദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് മയ്യില്‍ പോലീസ് അറിയിച്ചു. കാസര്‍കോട് കോളേജില്‍ മതപഠന വിദ്യാര്‍ത്ഥിയാണ് അജീര്‍, മരണമടഞ്ഞ അഞ്ചുവയസുകാരി റാാഫിയ കാഞ്ഞിരത്തറ പുഴാതി സെന്‍ട്രല്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. അഷ്കർ, അസ്‌കര്‍ എന്നിവരാണ് അജീറിന്റെ സഹോദരങ്ങള്‍. നാഫിയയാണ് റാഫിയയുടെ സഹോദരി. ഇവരുടെ കൂടെ പരുക്കേറ്റ ഫാത്തിമയെന്ന എട്ടുവയസുകാരിക്ക് അപകടത്തില്‍ പരുക്കേറ്റിരുന്നു. ഈ കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്‌സയിലാണ്. തികച്ചും മാതൃകാപരമായ വിദ്യാര്‍തഥി ജീവിതം നയിച്ചിരുന്ന അജീറിന്റെയും കളിചിരികളോടെ നാട്ടുകാരുടെ ഓമനയായ റാഫിയമോളുടെയും ദുരന്തം വിശ്വസിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് നാടും നാട്ടാരും.
@All rights reserved Typical Malayali.
Leave a Comment