100 കി.മീ താണ്ടി തിരിച്ചെത്തിയ ചരിത്രം! അരിക്കൊമ്പന് പുല്ലുപോലെ തിരിച്ചെത്താം! ഡോക്ടര്‍ പറയുന്നു
ജനത്തിന് ദുരിതം ഉണ്ടാക്കുന്നു എന്ന പരാതിയിൽ ചിന്നക്കനാലിൽ നിന്നും പിടി കൂടി കൊണ്ട് പെരിയാറിലെ കാട്ടിലേക്ക് ഇറക്കി വിട്ടിരിക്കുകയാണ് അരികൊമ്പനെ.പിറന്നു വീണ ഇത്രെയും നാൾ യഥേഷ്ടം മേഞ്ഞു നടന്ന ചിന്നക്കനാലിൽ നിന്നും കൂട്ടുകാരുടെയും ഇണയുടെയും അടുത്ത് നിന്ന് എല്ലാം ബലം ആയി അരികൊമ്പനെ മയക്കു വെടി വെച്ച് കൊണ്ടാണ് തൊണ്ണൂറ് കിലോ മീറ്റർ മാത്രം അകലെ ഉള്ള പെരിയാറിലെ കാട്ടിലേക്ക് ലോറിയിൽ എത്തിച്ചത്.എന്നാൽ ആന പുതിയ കാടുമായി പൊരുത്തപ്പെടും എന്ന് കരുതിയവരെ ഞെട്ടിച്ച സംഭവമാണ് പിന്നാലെ നടന്നത്.ഇന്നലെ മാത്രം 20 കിലോ മീറ്ററാണ് അരികൊമ്പൻ സഞ്ചരിച്ചത്.
കഴുത്തിൽ ഘടിപ്പിച്ച കോളറിൽ നിന്നും കൊമ്പന്റെ സഞ്ചാര വഴി വനം വകുപ്പിന് അറിയാം.ഇന്ന് വെളുപ്പിന് അൽപ സമയം സിഗ്നൽ നഷ്ടം ആയി.മണിക്കൂറിനു ശേഷം കിട്ടിയ സിഗ്നലിൽ മണികൊമ്പൻ കേരള തമിഴ് നാട് അതിർത്തി വഴി സഞ്ചരിക്കുക ആണെന്ന് വ്യക്തമായി.അരികൊമ്പൻ തന്റെ ജന്മ നാട്ടിലേക്ക് നടന്നു കൊണ്ട് എത്തും എന്ന വാർത്തയാണ് ഇന്നലെ പുറത്തു വന്നത്.ആന നടന്നു കൊണ്ട് എത്താനോ എന്ന് ചിലര്‍ ഇതിനെ പരിഹസിച്ചു.എന്നാൽ ഇത് സത്യമാവാം എന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ അരികൊമ്പനെ ചിന്ന കനാലിൽ നിന്നും പിടികൂടി പെരിയാർ ടൈഗർ വന മേഖലയിൽ തുറന്നു വിട്ട ദൗത്യത്തിൽ നിർണായക പങ്കു വഹിച്ച ചീഫ് വെറ്റിനറി സർജൻ ഡോക്ടർ അരുൺ സക്കറിയ പറയുന്നത്.
ആനകൾ അവരുടെ പഴയ സ്ഥലത്തേക്ക് തിരിച്ചു എത്തിയ സംഭവം മുൻപ് ഉണ്ടായിട്ടുണ്ട്.അരികൊമ്പന്റെ കാര്യത്തിൽ നമുക്ക് ഉറപ്പ് പറയാൻ ആവില്ല.പുതിയ സാഹചര്യവുമായി ആന എങ്ങനെ ഇണങ്ങുന്ന എന്ന കാര്യമാണ് പ്രധാനം.ആനക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഉള്ളിടത്താണ് അരികൊമ്പനെ വിട്ടിരിക്കുന്നത്. അതെല്ലാം ധാരാളം ആയി അവിടെയുണ്ട്.മറ്റു ആനകളും അവിടെ ഒരുപാടുണ്ട്.ഈ സാഹചര്യയുമായി അരികൊമ്പൻ എങ്ങനെ ഇണങ്ങി ചേരും എന്ന് നമുക്ക് പറയാൻ ആവില്ല ഡോക്റ്റർ സക്കറിയ പറയുന്നു.
@All rights reserved Typical Malayali.
Leave a Comment