രതിനിര്‍വ്വേദം ഞാന്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു..എല്ലാവരും എന്നെ നിർബന്ധിച്ചു ..ഷീലയുടെ വെളിപ്പെടുത്തൽ

രതിനിര്‍വ്വേദം ഞാന്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു; പക്ഷേ ആമിയും ഭാര്‍ഗവീനിലയവും അങ്ങനെയായിരുന്നില്ല, നടി ഷീല പറയുന്നു.രതിനിര്‍വ്വേദത്തില്‍ അഭിനയിക്കേണ്ട എന്ന് തീരുമാനിക്കുന്നത് ഞാനാണ്. എനിക്ക് പല കാരണങ്ങള്‍ക്കൊണ്ടും അത് ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ ആമിയും ഭാര്‍ഗവീ നിലയവും എല്ലാം ഉറപ്പിച്ചതിന് ശേഷമാണ് നഷ്ടമായത്.ആമിയില്‍ കമലാദാസായി വേഷമിടേണ്ടിയിരുന്നത് ഞാനായിരുന്നു
ആമിയിലും ഭാര്‍ഗവീനിലയത്തിലും അവസരം നഷ്ടമായത് അവസാന നിമിഷം രതിനിര്‍വേദം എനിക്ക് വായിച്ചപ്പോള്‍ തന്നെ വേണ്ടെന്ന് തോന്നി.മലയാളികള്‍ക്ക് ഒട്ടേറെ മനോഹര നിമിഷങ്ങള്‍ സമ്മാനിച്ച നടിയാണ് ഷീല. കറുത്തമ്മയും കള്ളിച്ചെല്ലമ്മയുമെല്ലാം ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഒട്ടേറെ സിനിമകളില്‍ വേഷമിട്ടതുപോലെ ഷീലാമ്മ വേണ്ടെന്നുവെച്ച സിനിമകളും ഏറെയാണ്. തനിക്ക് ചെയ്യാന്‍ സാധിക്കാതെ പോയതും വേണ്ടെന്നുവെച്ചതുമായ സിനിമകളെക്കുറിച്ച് പറയുകയാണ് താരം.ആമി, ഭാര്‍ഗവീനിലയം, രതിനിര്‍വ്വേദം എന്നിങ്ങനെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ ഈ സിനിമകളിലെല്ലാം അഭിനയിക്കേണ്ടിയിരുന്നത് ഷീലാമ്മയാണ്. എന്നാല്‍ ഈ അവസരങ്ങള്‍ പിന്നീട് പല കാരണങ്ങള്‍ക്കൊണ്ടും മറ്റ് താരങ്ങളിലേയ്ക്ക് പോകുകയായിരുന്നു. ‘കമല്‍ സംവിധാനം ചെയ്ത ആമിയില്‍ കമലാദാസിന്റെ വേഷം താനായിരുന്നു ചെയ്യേണ്ടിയിരുന്നത്. സിനിമ ചെയ്യാനായി അഡ്വാന്‍സും വാങ്ങിയെങ്കിസും അത് നടന്നില്ല. ഞാനാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ സന്തോഷമായിരുന്നു. ഷീല അഭിനയിച്ചാല്‍ നന്നായിരിക്കുമെന്നും പറഞ്ഞു. പക്ഷേ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ മാറിയതും എന്റെ കോള്‍ ഷീറ്റും എല്ലാം കൂടിയായപ്പോള്‍ ആ കഥാപാത്രം ചെയ്യാന്‍ സാധിക്കാതെ വന്നു.

ഭാര്‍ഗവീനിലയവും ഇതുപോലെ പല കാരണങ്ങള്‍ക്കൊണ്ട് നഷ്ടമായതാണ്. അന്നും ഡേറ്റിന്റെ പ്രശ്‌നമാണ് വന്നത്. മധുവിനും നസീറിനും ഒപ്പമുള്ള കോമ്പിനേഷന്‍ സീനുകളാണ് ഉണ്ടായിരുന്നത്. പക്ഷേ എല്ലാവര്‍ക്കും ഒരുമിച്ച് ഡേറ്റ് കിട്ടിയിരുന്നില്ല. അങ്ങനെ അവസാനം ആ ചിത്രത്തിലേയ്ക്ക് വിജി നിര്‍മ്മല എന്ന നടിയെ കൊണ്ടുവരികയായിരുന്നു. ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന കഥാപാത്രമായിരുന്നെങ്കിലും അത് അവസാനം നഷ്ടപ്പെടുകയായിരുന്നു.അത് പോലെ വന്ന മറ്റൊരു അവസരമായിരുന്നു ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വ്വേദം. ആ ചിത്രത്തില്‍ താന്‍ അഭിനയിക്കില്ല എന്ന് തീരുമാനിക്കുകയായിരുന്നു. അതൊക്കെ ഒരു ടൈപ്പാണ്. അതില്‍ അതില്‍ അഭിനയിക്കാതിരുന്നത് ഓര്‍ക്കുമ്പോള്‍ എനിക്ക് സന്തോഷം മാത്രമേയുള്ളൂ. രതിനിര്‍വ്വേദം ലഭിക്കുമ്പോള്‍ ആ ചിത്രത്തിന്റെ സ്‌ക്രിപ്റ്റും റോളും എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. പിന്നേയും എന്തൊക്കെയോ കാരണങ്ങള്‍ തോന്നി. അതുകൊണ്ടാണ് ആ കഥാപാത്രം ചെയ്യേണ്ട എന്ന് തീരുമാനിക്കുന്നത്.’ ഷീല വ്യക്തമാക്കി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *