അരികൊമ്പനെ തേടി കൂടുതല്‍ ആനകല്‍ ചിന്നകനാലിലേക്ക് വീടുകള്‍ അടിച്ചു തകര്‍ത്ത് ചിന്നം വിളിച്ച് കൊമ്പന്മാര്‍
ചിന്നക്കനാലിലെ ജനജീവിതം ദുസ്സഹമാക്കി എന്ന പേരിൽ അരിക്കൊമ്പൻ എന്ന കാട്ടാനയെ കഴിഞ്ഞ ദിവസമാണ് ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾവനത്തിലേക്ക് മാറ്റിയത്. പിറന്നുവീണ മണ്ണിൽ നിന്നും, കൂട്ടുകാരിൽ നിന്നുമൊക്കെ ബലമായി അരിക്കൊമ്പനെ പിടിച്ച് മാറ്റുകയായിരുന്നു. ചിന്നക്കനാലിൽ അരിക്കൊമ്പൻ്റെ ഇണയും കുട്ടികളുമുണ്ട്. ഉറ്റ ചങ്ങാതി ചക്കകൊമ്പനും മറ്റുള്ളവരുമെല്ലാമുണ്ട്. മയക്കുവെടി വച്ച് പെരിയാർ വന്യജീവി സങ്കേതത്തിലേക്കാണ് അരിക്കൊമ്പനെ കൊണ്ടുപോയി ഇറക്കിവിട്ടത്. അരിക്കൊമ്പൻ്റെ മയക്കം ഇപ്പോൾ പൂർണമായും മാറിയിട്ടുണ്ട്. പുതിയ സ്ഥലത്താണ് താൻ ഉള്ളതെന്ന് അരിക്കൊമ്പന് മനസ്സിലായിട്ടുണ്ട്.
അതേസമയം ഇപ്പോൾ വനംവകുപ്പിനെ ഞെട്ടിക്കുന്നത് അരിക്കൊമ്പൻ്റെ നീക്കങ്ങളാണ്. കഴിഞ്ഞ ദിവസം ഒന്നര കിലോമീറ്റർ ദൂരം മാത്രം സഞ്ചരിച്ച ആന ഇപ്പോൾ കൂടുതൽ ദൂരം സഞ്ചരിക്കുന്നുണ്ട്. ഇറക്കിവിട്ട സ്ഥലത്തു നിന്നും 10 കിലോമീറ്റർ ദൂരെയാണ് ഇപ്പോൾ അരിക്കൊമ്പൻ്റെ സഞ്ചാരം. അരിക്കൊമ്പനെ ധരിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്ന് ഒടുവിൽ ലഭിക്കുന്ന സിഗ്നൽ തമിഴ്നാട് മേഖലയിലെ വണ്ണാത്തി പാറയിൽ നിന്നുള്ളതാണ്. കേരളത്തിലേക്ക് അരി ക്കൊമ്പൻ സഞ്ചരിക്കുന്നു എന്ന സംശയമാണ് ഇപ്പോൾ വനംവകുപ്പിന് ഉള്ളത്. വലിയ ബുദ്ധിയും വിവേകവുമുള്ള ജീവിയാണ് ആന. ഒരുപക്ഷേ ചിന്നകനാലിലേക്ക് തിരിച്ചു വരാൻ പോലും അരികൊമ്പന് സാധിച്ചേക്കും. ചിന്ന കനാലിൽ നിന്നും 83 കിലോമീറ്റർ ദൂരം മാത്രമാണ് ഇപ്പോൾ അരിക്കൊനുള്ളത്.
@All rights reserved Typical Malayali.
Leave a Comment