6-ാം ക്ലാസില്‍ ബന്ധുവില്‍ നിന്നുണ്ടായ ദുരനുഭവം അനുപയെ തളര്‍ത്തി

അടുത്ത ബന്ധുവില്‍ നിന്നും ഉണ്ടായ ലൈംഗിക പീഡന അനുഭവം കാരണം ദാമ്പത്യ ജീവിതത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് അനൂപ തുറന്ന് പറയുന്നു.പതിനേഴാം വയസ്സിലാണ് എന്റെ വിവാഹം കഴിഞ്ഞത്. കല്യാണം ഉറപ്പിച്ച സമയത്ത് ഒന്നും പ്രശ്‌നം ഉണ്ടായിരുന്നില്ല എന്ന് അനൂപ പറയുന്നു. എന്നാല്‍ പിന്നീട് വിവാഹത്തിന് ശേഷം മണികണ്ഠനോട് സംസാരിക്കാനോ മുഖത്തേക്ക് ഒന്ന് നോക്കാനോ കഴിയാത്ത അവസ്ഥയിലേക്ക് പോയി അനൂപ.മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉടന്‍ പണം ചാപ്റ്റര്‍ ഫോറില്‍ ഏറ്റവും ഒടുവില്‍ മത്സരിക്കാനായി എത്തിയത് രണ്ട് കപ്പിള്‍സ് ആണ്. അതില്‍ രണ്ട് കൂട്ടരും രണ്ട് രീതിയില്‍ ജീവിതത്തിന്റെ പല ഘട്ടങ്ങളെയും താണ്ടി വന്നതാണ്. അനൂപ മണികണ്ഠന്‍ ജോഡികള്‍ തങ്ങളുടെ ജീവിതം കൊണ്ട് തന്നെ മാതൃകയാകുകയാണ്. വളരെ ചെറുപ്പത്തില്‍ കുടുംബത്തിലെ ഒരാളില്‍ നിന്നും നേരിടേണ്ടി വന്ന പീഡനം തന്റെ പിന്നീടുള്ള ജീവിതത്തെ എങ്ങിനെ ബാധിച്ചു എന്നതിനെ കുറിച്ച് അനൂപ സംസാരിക്കുകയുണ്ടായി.
ചെറുപ്പത്തില്‍ ബന്ധുവീടുകളില്‍ കൊണ്ടുപോയി ആക്കുക എന്ന പതിവ് ഉണ്ടായിരുന്നുവല്ലോ. അങ്ങനെ ഒരിടയ്ക്ക് ആണ് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ബന്ധുവില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നത്. എന്നാല്‍ അത് പിന്നീടുള്ള അനൂപയുടെ ജീവിതത്തെ വളരെ മോശമായി ബാധിച്ചു. സംഭവിച്ചത് എന്താണ് എന്ന് അറിയാനുള്ള പ്രായം അപ്പോള്‍ ഉണ്ടായിരുന്നില്ല എങ്കിലും, എന്ത് തന്നെയായാലും അത് തെറ്റായ ഒരു കാര്യമാണ് എന്ന തിരിച്ചറിവ് അനൂപയ്ക്ക് ഉണ്ടായിരുന്നു. എന്നിട്ടും അതാരോടും പറയാനുള്ള ധൈര്യം കുഞ്ഞ് ആയിരുന്ന അനൂപയ്ക്ക് ഉണ്ടായില്ല.നന്നായി പഠിക്കുമായിരുന്ന കുട്ടി പതിയെ ക്ലാസില്‍ ഏറ്റവും പിറകിലായി. അടിക്കടി തല കറങ്ങി വീഴുന്ന പെണ്‍കുട്ടി എന്ന പേരും കിട്ടി. മൊത്തത്തില്‍ എല്ലാം കുഴപ്പത്തിലായപ്പോള്‍ ഒന്‍പതാം ക്ലാസില്‍ വച്ച് പഠനം നിര്‍ത്തി. പിന്നീട് തന്റെ പതിനേഴാം വയസ്സില്‍ പിയുസിയിലൂടെ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന സമയത്ത് ആണ് മണികണ്ഠന്റെ കല്യാണ ആലോചന വന്നത്. കല്യാണം ഉറപ്പിച്ച സമയത്ത് ഒന്നും പ്രശ്‌നം ഉണ്ടായിരുന്നില്ല എന്ന് അനൂപ പറയുന്നു. എന്നാല്‍ പിന്നീട് വിവാഹത്തിന് ശേഷം മണികണ്ഠനോട് സംസാരിക്കാനോ മുഖത്തേക്ക് ഒന്ന് നോക്കാനോ കഴിയാത്ത അവസ്ഥയിലേക്ക് പോയി അനൂപ.

എന്നും അസുഖം. എത്ര ശ്രമിച്ചിട്ടും ഭര്‍ത്താവുമായി അടുക്കുന്നില്ല. ബന്ധുക്കളും നാട്ടുകാരും എല്ലാം അസുഖക്കാരിയായ പെണ്ണിനെ ചുമക്കേണ്ടതില്ല എന്ന് മണികണ്ഠനെ ഉപദേശിച്ചു. എന്നിട്ടും ചേര്‍ത്ത് പിടിച്ച മണികണ്ഠന്‍ അവസാനം ഭാര്യയെ കൗണ്‍സിലിങിനായി കൊണ്ടു പോയി. എന്നെ ഇഷ്ടപ്പെടുന്നില്ല എന്നാണ് പറയുന്നത്, അതിനൊരു കാരണം ഉണ്ടാവുമല്ലോ, അത് മാത്രം എനിക്ക് അറിഞ്ഞാല്‍ മതി എന്ന് മണികണ്ഠന്‍ പറഞ്ഞു. അപ്പോഴാണ് ചെറുപ്പത്തില്‍ ഉണ്ടായ പീഡനത്തെ കുറിച്ച് അനൂപ തുറന്ന് പറയുന്നത്.
എല്ലാം അറിഞ്ഞ മണികണ്ഠന്‍, നിനക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് പറഞ്ഞ് ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി. എനിക്ക് നിങ്ങളെ സ്‌നേഹിക്കാന്‍ കഴിയുന്നില്ല എന്ന് ഭാര്യ പറഞ്ഞപ്പോഴും, വേണ്ട നിന്നെ ഞാന്‍ സ്‌നേഹിച്ചോളാം എന്ന് പറഞ്ഞ് തിരുത്തി. അന്ന് മുതല്‍ ഭര്‍ത്താവ് നല്‍കിയ പിന്തുണയാണ് തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത് എന്ന് അനൂപ പറയുന്നു. ഇപ്പോള്‍ മൂന്ന് മക്കളുടെ അമ്മയാണെങ്കിലും ഇന്നും താന്‍ ആ പതിനേഴുകാരിയാണ് എന്നും, ഇപ്പോഴും ജീവിതം നിറഞ്ഞ് ആസ്വദിയ്ക്കുന്ന ദമ്പതികളാണ് തങ്ങള്‍ എന്നും അനൂപ പറയുന്നു. എത്ര അടുത്ത ബന്ധു ആണെങ്കിലും ഒരു പെണ്‍കുഞ്ഞിനെയും വിശ്വസിച്ച് മറ്റൊരു വീട്ടില്‍ ചെന്ന് ആക്കരുത് എന്ന ഉപദേശം തന്റെ അനുഭവത്തില്‍ അനൂപ പങ്കുവയ്ക്കുകയും ചെയ്തു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *