മധുരപ്പതിനേഴിലെ പ്രണയം നടി വിജയകുമാരി നടന്‍ രമേശിനെ സ്വന്തമാക്കിയ കഥ

ഞാനാണ് ഇഷ്ടം പറഞ്ഞത് പുള്ളി ആദ്യം ഒഴിഞ്ഞുമാറി പ്രണയം വിവാഹത്തിലേക്ക് എത്തിയതെങ്ങനെ എന്ന് തുറന്ന് പറഞ്ഞ് വിജയകുമാരി.പ്രണയവിവാഹമായിരുന്നു. ചേട്ടൻ നാടകത്തിൽ എന്റെ നായകനായിരുന്നു. വീട്ടുകാരുടെ എതിർപ്പൊക്കെ ഉണ്ടായിരുന്നു എങ്കിലും ഞങ്ങൾ ഒന്നായി.വര്ഷങ്ങളായി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തെളിയുന്ന ഒരു മുഖമാണ് നടി വിജയകുമാരിയുടേത്. നാടകവേദിയിയിലൂടെ അഭിയത്തിനു തുടക്കം കുറിച്ച കലാകാരി, കലാകാരൻ രമേശിനെയാണ് വിവാഹംചെയ്തിരിക്കുന്നത് . ആദ്യ നാടകത്തിന്റെ സമയത്തു തന്നെ രമേശിനോടുള്ള പ്രണയം താൻ തുറന്നു പറഞ്ഞുവെന്നും വിജയകുമാരി പറയുന്നു. സായ്കുമാറിന്റെ മകൾ വൈഷ്ണവിയുടെ ചെറിയമ്മ കൂടിയാണ് വിജയകുമാരി. അഭിനയത്തിലേക്ക് എത്താൻ ചെറിയമ്മ സഹായിച്ചതിനെ കുറിച്ച് ഒരിക്കൽ വൈഷ്ണവി തുറന്ന് പറഞ്ഞിട്ടുണ്ട്. വിശേഷങ്ങൾ വായിക്കാം. കാറിലിരുന്ന് മുറുക്കിത്തുപ്പി കാറിൻറെ വശങ്ങളിൽ വീഴ്ത്തിയ ആ കറ.നാടകത്തിന്റെ പതിനായിരം വേദികൾ ഒരുമിച്ചു പങ്കിട്ട ഒരു വ്യക്തിയെ ആണ് വിവാഹം ചെയ്തത് അല്ലെ എന്ന ചോദ്യത്തോടെയാണ് എംജി വിജയകുമാരിയോടും ഭർത്താവ് രമേശിനോടും സംസാരിച്ചു തുടങ്ങുന്നത്. ആദ്യ നാടകത്തിൽ അഭിനയിക്കുമ്പോൾ തന്നെ അദ്ദേഹത്തോട് പ്രണയം തോന്നി എന്ന് പറയുകയാണ് വിജയകുമാരി. അന്ന് പതിനേഴു വയസ്സാണ് തന്റെ പ്രായം എന്നും നടി പറയുന്നുണ്ട്.പ്രണയം തുറന്നു പറയുന്നത്.ഞാൻ ആണ് അദ്ദേഹത്തോട് പ്രണയം തുറന്നു പറയുന്നത്. എന്നാൽ അദ്ദേഹം ഒഴിഞ്ഞുമാറിയെന്നും വിജയകുമാരി എംജിയോട് പറഞ്ഞു. ഒരുപാട് ബഹളം വയ്ക്കുന്ന ആളുകളെ പൊതുവെ ഇഷ്ടം അല്ലാത്ത ഒരാളാണ് ഞാൻ. ട്രൂപ്പിൽ വച്ചുള്ള അദ്ദേഹത്തിന്റെ അച്ചടക്കം ഒക്കെ ഞാൻ ശ്രദ്ധിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ രീതികൾ കണ്ടുകൊണ്ട് ഇഷ്ടമായതാണ്. പുള്ളി ഒരുപാട് സൈലന്റ് ആയ വ്യക്തി ആണെന്നും വിജയകുമാരി പറഞ്ഞു.

അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങൾ.ഒരിക്കൽ വേദിയിൽ വച്ചുണ്ടായ വളരെ ദുഖകരമായ ഒരു സംഭവത്തെ കുറിച്ചും പറയാം നേടാം ഷോയിലൂടെ വിജയകുമാരിയും ഭർത്താവും പറയുന്നുണ്ട്. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന നടൻ വേദിയിൽ വച്ച് ഒട്ടും വയ്യാതെ കുഞ്ഞു കുഴഞ്ഞു സംസാരിക്കുന്ന അവസ്ഥ ഉണ്ടായി. മദ്യപിച്ചിട്ടു സംസാരിക്കുംപോലെ ആയിരുന്നു ഡയലോഗുകൾ പറഞ്ഞിരുന്നത്. എന്നാൽ വേദിയിൽ ഇരുന്നവർ കരുതിയത് അദ്ദേഹം മദ്യപിച്ചിട്ടാണ് എന്നായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങൾ ആയിരുന്നു.ഒരു കലാകാരന്റെ അവസ്ഥ.കെജിപി മേനോൻ എന്ന ഒരു നടൻ ആയിരുന്നു അത്, അദ്ദേഹത്തെ ഉടനെ തന്നെ വീട്ടിലേക്ക് വണ്ടിയിൽ പറഞ്ഞു അയച്ചുവെങ്കിലും വഴി മദ്ധ്യേ മരിച്ചു. ഞങ്ങൾക്ക് പോലും കാണാൻ ആയില്ല. അതൊക്കെയാണ് ഒരു കലാകാരന്റെ അവസ്ഥ- ലൈഫ് ഓഫ് ജോസൂട്ടിയിലേക്ക് എത്തിയതിനെക്കുറിച്ചും വിജയകുമാരി ഷോയിൽ പറയുന്നുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *