ആതിരയെ കാണാഞ്ഞ് ടെന്‍ഷനടിച്ച ഭര്‍ത്താവ്..! ഇപ്പോള്‍ കേള്‍ക്കുന്നത് ഒരു ഭര്‍ത്താവിനും സഹിക്കാനാകാത്തത്
എല്ലാം ‘അഖിയേട്ടന്റെ’ ഗൂഢാലോചന; ആതിരയുടെ ഷാൾ ഉപയോഗിച്ച് കൃത്യം, നിലത്തിട്ട് കഴുത്തിൽ ബൂട്ടുകൊണ്ട് ചവിട്ടി.കൊല്ലപ്പെട്ട ആതിരയും പ്രതി അഖിലും വേറെ വിവാഹം കഴിച്ചു കുടുംബസമേതം ജീവിക്കുന്നവരാണ്. ഇരുവർക്കും മക്കളുമുണ്ട്. അഖിലിന്റെ കൃത്യമായ ഗൂഢാലോചനയാണ് കൃത്യത്തിന് പിന്നിലെന്നാണ് നിഗമനം.പ്രതി അഖിയേട്ടൻ റീൽസിലെ താരം.കൃത്യം ഗൂഢാലോചനയ്ക്കൊടുവിൽ
ആതിരയെ കാറിൽ കൊണ്ടുപോയത് കൊല്ലാൻ.തൃശൂർ: അതിരപ്പിള്ളിയിൽ യുവതിയെ സുഹൃത്ത് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. പ്രതി അഖിൽ കൃത്യമായ ഗൂഢാലോചനയിലൂടെയാണ് ആതിരയെ തുമ്പൂർമുഴിയിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ട്. അങ്കമാലി പാറക്കടവ് സ്വദേശി സനിലിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ആതിര. യുവതിയും പ്രതി അഖിലും ആറ് മാസമായി അടുപ്പത്തിലായിരുന്നു. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ക്രൂരകൊലപാതകം അരേങ്ങേറിയതെന്നാണ് പ്രാഥമിക നിഗമനം. ഏപ്രിൽ 29ന് കാണാതായ യുവതിയുടെ മൃതദേഹമാണ് വനത്തിൽ കണ്ടെത്തിയത്. സൂപ്പർമാക്കറ്റിലേക്ക് പോയ ആതിര തിരികെ വരാത്തതിനെത്തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഖിലും ആതിരയും തമ്മിലുള്ള അടുപ്പം കണ്ടെത്തിയെങ്കിലും കൊലപാതകം തെളിഞ്ഞിരുന്നില്ല. ആദ്യം ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും അന്വേഷണം തുടരുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് കൊലയുടെ ചുരുളഴിയുന്നത്. തുടർന്ന് ചോദ്യം ചെയ്യലിൽ ഗൂഢാലോചന തെളിയിക്കുന്ന വിവരങ്ങളും പുറത്തുവന്നു.പണയം വയ്ക്കാൻ നൽകിയ 12 പവൻ ആതിര തിരികെ ചോദിച്ചതാണ് പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുന്നതേയുള്ളൂ. വെള്ളത്തൂവൽ സ്വദേശിയുമായ അഖിലുമായി സൂപ്പർ മാർക്കറ്റിലെ ജോലിക്കിടെയാണ് ആതിര പരിചയത്തിലാകുന്നത്. ഇരുവരും നേരത്തെ തന്നെ വിവാഹിതരും കുടുംബസമേതം താമസിക്കുന്നവരുമാണ്. ഇൻസ്റ്റഗ്രാമിൽ അഖിയേട്ടൻ എന്ന പ്രൊഫൈലിലൂടെ റീൽസ് താരമായ വ്യക്തിയാണ് അഖിൽ. 11,000ത്തിലധികം ഫോളോവർമാർ ഇയാൾക്കുണ്ട്. ആതിരയെ കാണാതായെന്ന പരാതിക്ക് പിന്നാലെ ഇരുവരുടെയും ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവരുടെ അടുപ്പം പോലീസിന് വ്യക്തമായി. തുടർന്ന് ചോദ്യം ചെയ്തെങ്കിലും ആതിരയെ കണ്ടിട്ടില്ലെന്നായിരുന്നു മറുപടി. എന്നാൽ ഇരുവരും കാറിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.
കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ ഇത് റെന്റ് എ കാർ ആണെന്ന് വ്യക്തമായി. അതിരപ്പിള്ളിയിലേക്ക് ടൂർ പോകാമെന്ന വ്യാജേനയാണ് ഇയാൾ യുവതിയുമായി കാറിൽ യാത്ര പോയത്. ആതിരയോട് ഫോൺ എടുക്കേണ്ടെന്ന് ഇയാൾ പറഞ്ഞിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതാണെന്നതിന്റെ തെളിവാണ് ഇതെന്നാണ് പോലീസ് പറയുന്നത്. അഖിലും ഫോൺ സ്വിച്ച് ഓഫ് ചെയ്താണ് യാത്ര പോയത്. വൈകീട്ട് ജോലി കഴിയുന്ന സമയത്ത് തിരിച്ചെത്തിക്കാം എന്നാണ് ഇയാൾ പറഞ്ഞിരുന്നത്.ഏപ്രില്‍ 29ന് രാവിലെ ഭര്‍ത്താവ് കാലടി ബസ് സ്റ്റാന്‍ഡിലാണ് ആതിരയെ കൊണ്ടുവിട്ടത്. ഇവിടെനിന്ന് ആതിര പെരുമ്പാവൂര്‍ വല്ലം ഭാഗത്തേക്ക് പോയി. വാടകയ്ക്കെടുത്ത കാറുമായി അഖില്‍ ഇവിടെയാണ് നിന്നിരുന്നത്. തുടര്‍ന്ന് കാറില്‍ അതിരപ്പിള്ളിയിലേക്ക് വന്നു. തുമ്പൂര്‍മുഴി വനത്തിന് സമീപം പ്രധാനറോഡില്‍ വാഹനം നിര്‍ത്തിയ അഖിൽ വനത്തിലൂടെ നടക്കാമെന്ന് പറഞ്ഞ് കാട്ടിനകത്തേക്ക് പോവുകയായിരുന്നു. ഇവിടെ ഒരു പാറക്കെട്ടിന് സമീപം അല്പനേരം ഒരുമിച്ചിരുന്നു. തുടർന്നാണ് ആതിര ധരിച്ചിരുന്ന ഷാൾ ഉപയോഗിച്ച് കൊലപാതകം നടത്തിയത്.
ഷാൾ ഉപയോഗിച്ച് കഴിത്തുഞെരിച്ചായിരുന്നു കൃത്യം. ആതിര നിലത്തുവീണപ്പോൾ മരണം ഉറപ്പിക്കാനായി ബൂട്ടുകൊണ്ട് കഴുത്തിൽ ചവിട്ടി. പിന്നീട് മൃതദേഹം കരിയിലകള്‍കൊണ്ട് മൂടിയിടുകയായിരുന്നെന്നും പ്രതി മൊഴി നൽകി. പാറകള്‍ക്കിടയില്‍ കാല്പ്പാദങ്ങള് മാത്രം പുറത്തുകാണുന്ന രീതിയിലായിരുന്ന മൃതദേഹം. വനത്തിനുള്ളിലേക്ക് ആതിരയെ കൊണ്ടുപോകാന്‍ ബലപ്രയോഗമൊന്നും നടത്തിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
@All rights reserved Typical Malayali.
Leave a Comment