ബിനു ചേട്ടനോടൊപ്പം കിടക്ക പങ്കിടണം എന്ന് പറഞ്ഞു പലരും വിമർശിച്ചു ചോദ്യം ചെയ്തു ശ്രീവിദ്യയ്ക്കുണ്ടായ സംഭവം ഇങ്ങനെ

ബിനു ചേട്ടനൊപ്പം കിടക്ക പങ്കിടണമെന്ന് പറഞ്ഞത് വൻ‌വിവാദമായി പലരും എന്നെ ചോദ്യം ചെയ്തു അന്ന് സംഭവിച്ചതിനെക്കുറിച്ച് ശ്രീവിദ്യ മുല്ലച്ചേരി.എന്റെ കൂടെ ബിനു ചേട്ടന്‍ ബെഡ് ഷെയര്‍ ചെയ്യുമോ എന്ന് ചോദിച്ചാല്‍ പ്രശ്‌നമുണ്ടാവില്ലായിരുന്നു. മലയാളത്തില്‍ പറഞ്ഞതാണ് പണിയായത്. ബെഡ് ഷെയര്‍ ചെയ്ത് കളിക്കുന്ന ഗെയിമായിരുന്നു. അതിന് ഒരാളെക്കൂടി തിരഞ്ഞെടുക്കേണ്ടതുണ്ടായിരുന്നു. എന്റെ കൂടെ ആദ്യം അനുവായിരുന്നു. അനു വന്നാല്‍ എനിക്ക് ജയിക്കാന്‍ പറ്റില്ലെന്നറിയാം.സ്റ്റാര്‍ മാജിക്കിലൂടെയായി ശ്രദ്ധ നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ആദ്യം സിനിമയില്‍ അഭിനയിച്ചെങ്കിലും ഷോയില്‍ പങ്കെടുത്തതോടെയാണ് ശ്രീവിദ്യയെ കൂടുതല്‍ പേര്‍ അറിഞ്ഞത്. ബിനു അടിമാലി ശ്രീവിദ്യ കോംപോ ആളുകള്‍ക്ക് ഏറെയിഷ്ടമാണ്. ഗെയിം കളിക്കുന്നതിനിടെ ബിനു അടിമാലിക്കൊപ്പം കിടക്ക പങ്കിടാനാണ് ഇഷ്ടമെന്ന് പറഞ്ഞത് വിവാദമായിരുന്നു. മലയാളത്തില്‍ പറഞ്ഞതാണ് പ്രശ്‌നമായതെന്ന് ശ്രീവിദ്യ പറയുന്നു. ലെറ്റ്‌സ് ടോക്ക് മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ശ്രീവിദ്യ ഇതേക്കുറിച്ച് പറഞ്ഞത്.
ഹെയർ ഡ്രയർ ബ്രഷ് ഉപയോഗിച്ച് മികച്ച ഹെയർ സ്റ്റൈൽ നേടുക, നനഞ്ഞ മുടി ഇനി എളുപ്പത്തിൽ ഉണക്കാം
അവിടെ ചിരിയായിരുന്നു.ഇപ്പോ കുറച്ചായി എനിക്ക് നെഗറ്റീവ് കമന്റുകള്‍ വരുന്നുണ്ട്. കിടക്ക പങ്കിടലിനെക്കുറിച്ച് പറഞ്ഞ എപ്പിസോഡിന് ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വന്നിരുന്നു. ഞങ്ങളുടെ ശ്രീവിദ്യയെ ഇങ്ങനെ അല്ല പ്രതീക്ഷിച്ചതെന്ന കമന്റുകളുമുണ്ടായിരുന്നു. അന്ന് ലെന ചേച്ചിയായിരുന്നു ഗസ്റ്റായിട്ടുണ്ടായിരുന്നത്. അവിടെ എല്ലാവരും ചിരിയായിരുന്നു. ഇത് അവിടെ ലൈവായി നടന്നതാണ്. എപ്പിസോഡില്‍ വന്നതല്ല ന്യൂസില്‍ വന്നതാണ് എല്ലാവരും കണ്ടത്. എനിക്ക് ബിനു ചേട്ടന്റെ കൂടെ കിടക്ക പങ്കിടാന്‍ ആഗ്രഹം എന്നായിരുന്നു ന്യൂസ്.

എന്റെ ഭാഷയുടെ പ്രശ്‌നം കൂടിയുണ്ട് അതില്‍. എന്നാല്‍ എന്റെ കൂടെ ബിനു ചേട്ടന്‍ ബെഡ് ഷെയര്‍ ചെയ്യുമോ എന്ന് ചോദിച്ചാല്‍ പ്രശ്‌നമുണ്ടാവില്ലായിരുന്നു. മലയാളത്തില്‍ പറഞ്ഞതാണ് പണിയായത്. ബെഡ് ഷെയര്‍ ചെയ്ത് കളിക്കുന്ന ഗെയിമായിരുന്നു. അതിന് ഒരാളെക്കൂടി തിരഞ്ഞെടുക്കേണ്ടതുണ്ടായിരുന്നു. എന്റെ കൂടെ ആദ്യം അനുവായിരുന്നു. അനു വന്നാല്‍ എനിക്ക് ജയിക്കാന്‍ പറ്റില്ലെന്നറിയാം. എനിക്ക് ആഗ്രഹം ബിനു ചേട്ടന്റെ കൂടെ കിടക്ക പങ്കിടാനാണ് എന്നായിരുന്നു ഞാന്‍ പറഞ്ഞത്. എന്റെ വീട്ടുകാര്‍ എപ്പിസോഡ് കണ്ടതാണ്.
അവര്‍ക്ക് പ്രശ്‌നമുണ്ടായിരുന്നില്ല. എപ്പിസോഡ് കണ്ട ആര്‍ക്കും പ്രശ്‌നമില്ലായിരുന്നു. അത് മാത്രം കട്ട് ചെയ്ത് എനിക്ക് അയച്ച് തരുന്നുണ്ടായിരുന്നു. നിങ്ങള്‍ എപ്പിസോഡ് കണ്ടിട്ട് പറയൂ എന്നായിരുന്നു ഞാന്‍ അവരോട് പറഞ്ഞത്. കിടക്ക പങ്കിടുക എന്നല്ലാതെ അതിന് വേറെ വാക്കില്ല. ഇംഗ്ലീഷില്‍ പറഞ്ഞിരുന്നെങ്കില്‍ നന്നായേനെ. വാ ബിനു ചേട്ടാ ഇവിടെ വന്ന് കിടക്കൂ എന്ന് പറഞ്ഞാലും കിടക്ക പങ്കിടാന്‍ ക്ഷണിച്ചു എന്ന് പറഞ്ഞ് വാര്‍ത്ത വരും.നീ ഇത് വല്ലതും അറിയുന്നുണ്ടോ എന്ന് ചോദിച്ച് ബിനു ചേട്ടന്‍ മെസ്സേജ് അയച്ചിരുന്നു.ഞാന്‍ തായ്‌ലന്‍ഡില്‍ നിന്നും വരുന്ന സമയത്ത് ഒരു ചേച്ചി എന്നോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. മോളെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ എപ്പിസോഡ് കണ്ടിരുന്നോ, കണ്ടിട്ട് പറയൂ എന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. ഉദ്ഘാടനത്തിനൊക്കെ പോവുമ്പോള്‍ ആളുകളെ കൈയ്യിലെടുക്കാറുണ്ട്. അവര്‍ നമ്മളെ ഇഷ്ടപ്പെട്ട് വരുന്നതാണ്. കൗണ്ടറിന്റെയൊക്കെ സ്റ്റോക്ക് തീര്‍ന്നു. ബിനു ചേട്ടന്‍ നല്ല സപ്പോര്‍ട്ടാണ്, മറുവശത്ത് നല്ല സപ്പോര്‍ട്ടീവായ ആളുണ്ടാവുമ്പോള്‍ നമുക്ക് കൂളായി കൗണ്ടര്‍ പറയാനാവുമെന്നുമായിരുന്നു ശ്രീവിദ്യ പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *