ഭാര്യയുടെഅമ്മ ഫോൺ മറന്നു വെച്ച് വീണ്ടും വീട്ടിലേക്ക് എത്തിയപ്പോൾ മരുമകൻ ചെയ്യുന്നത് കണ്ടുഞെട്ടി പോയി
രചന: സ്മിത രഘുനാഥ്)
വിജയമ്മ വീടും പൂട്ടി ഇറങ്ങുമ്പൊൾ തെക്കേ തൊടിയിലെ മൂവാണ്ടൻ മാവിന്റെ അരികിലേക്ക് നോക്കി തന്റെ പ്രാണൻ പട്ടടയിൽ എരിഞ്ഞ അമർന്നങ്കിലും വേലി തിരിച്ച് അത്രയും മണ്ണ് ഇന്നും നിധിപോലെ സുക്ഷിച്ചിട്ടുണ്ട് ..
മനസ്സ് കൊണ്ട് അവർ വിളിച്ചു രാമേട്ടാ…
മ്മടെ അമ്മൂട്ടിയെ ഇന്നലെ സ്വപ്നം കണ്ടൂ .കുട്ടിക്ക് എന്തോ മനോവിഷമം പോലെ തോന്നിച്ചൂ… പിന്നെ നിക്ക് സമാധനമായ് ഇരിക്കാൻ പറ്റണില്ല രാമേട്ടാ… ഞാൻ മോളെ ഒന്ന് കണ്ടേച്ച് വരാം.. കേശൂട്ടനെയും കാണാൻ കൊതിയായ്… ഭർത്താവിനോട് അനുവാദത്തിന് എന്നവണ്ണം പറഞ്ഞിട്ട് ഒരു നിമിഷം കൂടി ഒന്ന് നിന്നിട്ട് അവർ നടന്നു…
ബസ്സ്റ്റോപ്പിൽ എത്തിയതും അവർക്ക് മനസ്സിലായ് ടൗണിലേക്ക് ബസ് ഒന്നൂ പോയിട്ടില്ലന്ന് … വിദ്യാർത്ഥികളും, യാത്രക്കാരും എല്ലമായ് രണ്ട് ബസിലേക്ക് പോകാനുള്ള ആൾക്കാരുണ്ട്…
പരിചയത്തിലുള്ള ഒരു കുട്ടി നിൽക്കൂന്നത് കണ്ടതും വിജയമ്മ ആ കൂട്ടിയുടെ അടുത്തേക്ക് ചെന്നു ..
ചേച്ചി ഇന്ന് ജോലിക്ക് പോകൂന്നില്ലേ ?..
തന്നെ നോക്കി അവൾ ചോദിച്ചതും വിജയമ്മ ചിരിച്ച് കൊണ്ട് പറഞ്ഞൂ
ഇല്ല മോളെ .. എന്റെ മോളെ കാണാൻ അവളുടെ വീട് വരെ പോകൂവാ…
അവർ സംസാരിച്ച് നിന്നതും ബസ് വന്നൂ കുറെ പേർ അതിൽ കയറി വിജയമ്മയും വണ്ടിയിലേക്ക് കയറി…
ബസിനകത്തേക്ക് കയറിയതും കണ്ടൂ തന്റെ കൂടെ ജോലി ചെയ്യുന്നവരെ വിജയമ്മ അവർക്കരുകിലേക്ക് തെള്ളി ൽ കൂടി നൂഴ്ന്ന് ഒരു വിധം അവർക്കരുകിൽ ചെന്നു …
വിജയ നീ പറഞ്ഞിരുന്നോ സുസൻ മേഡത്തിനോട് കൂട്ടുകാരി ജെയ്നമ്മ തിരക്കിയതും വിജയമ്മ
ആ ഡീ പറഞ്ഞൂ
ഉം..ഇന്ന് രണ്ട് മൂന്ന് കേസ് ഉണ്ട്…നിങ്ങള് ന്ന് തീയറ്ററിൽ ആണോ
വിജയമ്മ ചോദിച്ചതും ജെയ്നമ്മ അതേന്ന് മറുപടി പറഞ്ഞൂ
വിജയമ്മ മിഷൻ ഹോസ്പിറ്റലിലെ ക്ലീനിങ്ങ് ഡിപ്പാർട്ട്മെന്റിലെ സ്റ്റാഫാണ്..
വിജയമ്മ ബസ്സിറങ്ങി ചെമ്മൺ പാതയിൽ കൂടി മുന്നോട്ട് പോകൂമ്പൊഴാണ് ചെറിയൊര് ബേക്കറി കണ്ടത്…
അവർ അവിടേക്ക് കയറി കൊച്ച്മോന്
വേണ്ടി കുറച്ച് ചിപ്സൂ, kitkat ഒക്കെ വാങ്ങി പതിയെ മകളുടെ വീട്ടിലേക്ക് നടന്നു..
ഒറ്റ നിലയിൽ മനോഹരമായൊര് വീട് മുറ്റം നിറയെ നിരനിരയായ് ചെടികള് മുറ്റം കെട്ടി തിരിച്ച് ഉള്ള പറമ്പിൽ ചെറിയ രീതിയിൽ കൃഷിയും ഉണ്ട്…
മുറ്റത്തിരിക്കുന്ന ബൈക്ക് കണ്ടപ്പൊഴെ മനസ്സിലായ് മരുമകൻ അനീഷ് വീട്ടിലുണ്ടന്ന്…
അവർ മുറ്റത്തേക്ക് കടന്ന് സിറ്റൗട്ടിലേക്ക് കയറിയതും കണ്ടൂ സെറ്റായിൽ ഇരുന്ന് ടിവി കാണുന്ന മരുമകനെ’ ”
വിജയമ്മെ കണ്ടതും മരുമകൻ ബഹുമാനത്തോടെ എഴുന്നേറ്റ് അകത്തേക്ക് നോക്കി
അമ്മൂ ദേ അമ്മ വന്നൂ… അയാൾ വിളിച്ച് പറഞ്ഞതും അകത്തൂന്ന് മകൾ ഓടി ഇറങ്ങി വന്നൂ …ഇട്ടിരുന്ന ചുരുദാറിന്റെ ടോപ്പിൽ കൈ തുടച്ച് കൊണ്ട് അവൾ അമ്മയെ നോക്കി ചിരിതൂകി …
നിറഞ്ഞ ചിരിയാണെങ്കിൽ കൂടി ഒരു വിഷാദ ചായ്വ എവിടെയോ മറഞ്ഞിരിക്കുന്നതായ് അവർക്ക് തോന്നി
നന്നേ വിയർത്തല്ലോ അമ്മേ മുഖത്തും കഴുത്തിൽ കൂടി ഇറ്റ് വീഴുന്ന വിയർപ്പ് കണ്ണികളെ നോക്കി അമ്മു പറഞ്ഞതൂ സാരി തലപ്പ് കൊണ്ട് വിയർപ്പ് ഒപ്പി വിജയമ്മ…
അപ്പൊഴും ഒരു തണുപ്പൻ മട്ടിൽ നില്ക്കൂന്ന മരുമകനെ നോക്കി വിജയമ്മ തിരക്കി ഇന്ന് വർക്ക്ഷോപ്പിൽ പോയില്ലേ അനീഷെ ?..
കറന്റ് ഇല്ലമ്മേ അത് കൊണ്ട് പോയില്ല ടച്ചിങ്ങാണ് ..
വിശേഷങ്ങൾ ഓരോന്ന് പറഞ്ഞിരുന്ന് കൊച്ച് മകനെ കളിപ്പിച്ച് ഇരുന്ന് സമയം പോയത് അറിയാതെ വിജയമ്മ ഇരുന്നു … കൊച്ച് മകന്റെ കയ്യിലിരുന്ന മോബൈൽ പലവട്ടം വാങ്ങാൻ തുടങ്ങിയെങ്കിലും അവൻ അതിനായ് വാശി പിടിച്ച് കരഞ്ഞപ്പൊൾ അവർ അത് അവന്റെ കയ്യിൽ തന്നെ കൊടുത്ത് …
ഇടയ്ക്ക് അവന്റെ ശ്രദ്ധ മാറിയപ്പൊൾ മകൾ അത് വാങ്ങി ഫ്രിഡ്ജിന്റെ മുകളിൽ വെച്ചിട്ട് അവരോട് പറഞ്ഞൂ പോകുമ്പൊൾ എടുത്താൽ മതിയെന്ന്….വിജയമ്മ മകളൊട് യാത്ര പറഞ്ഞ് വീട്ടിലേക്ക് തിരിച്ചൂ…
അവർ കുറച്ച് ദൂരം ചെന്നപ്പോഴാണ് ഫോണിന്റെ കാര്യം ഓർത്തത് പേഴ്സ് തുറന്ന് നോക്കിയപ്പൊൾ അതിൽ ഫോണില്ല അപ്പോഴാണ് അവർക്ക് ഓർമ്മ വന്നത് വിജയമ്മ മകളുടെ വീട്ടിലേക്ക് തിരിച്ചൂ…
അവർ വീട്ട് മുറ്റത്തേക്ക് കടന്നപ്പഴെ ഉച്ചത്തിലുള്ള മരുമകന്റെ ആക്രാശം കേട്ടും …
അവർ അവിടെ തന്നെ നിന്നൂ…
മരുമകന്റെ വാക്കുകൾ കാതിൽ വന്ന ലച്ചൂ…
“..അവളുടെ ഒരമ്മ മീണ്ടരുത് നീ … അവർക്ക് ജോലിയുണ്ടല്ലോ ടീ ഇന്ന് വരെ അവർ ഒരു നയാ പൈസ തന്നിട്ടുണ്ടോ ടീ പ,റ,യെ,ടി … ത,ന്തയും ഇല്ല കൂടപ്പിറപ്പുകളും ബന്ധുക്കളുമില്ല…
ചോദിക്കാനും പറയാനും ആരുമില്ലടി നിനക്ക്… എന്ത് പറഞ്ഞാലും അവളുടെയൊര് പൂങ്കണ്ണീര്… നാ,ണ,മി,ല്ലല്ലോടി ഇങ്ങനെ മോങ്ങാൻ.. എന്താടി നിന്റെ ത,ള്ള ച,ത്തോ ?.. അവരെ ഇപ്പം അങ്ങോട്ട് കെ,,ട്ടിയടുത്തല്ലേയുള്ളൂ….
തളർച്ചയോടെ വിജയമ്മ ഇറയത്തെ അരമതിലിൽ ഇരുന്നൂ…
ഈശ്വരാ ഇവന് ഇങ്ങനെയും ഒരു മുഖമോ ? താൻ കാണുമ്പോൾ എന്തൊര് സ്നേഹമാണ്… ഇത്രയും നാൾ ഇവൻ കാട്ടിയത് കപട സ്നേഹമായിരുന്നോ ?.. അവരുടെ ഉളളം തേങ്ങി ”’
വീണ്ടും മരുമകന്റെ ശബ്ദം ഉയർന്നതും അവർ എഴുന്നേറ്റൂ… ഇനിയും ഇങ്ങനെ നിന്ന് കൂടാ… അവരുടെ അന്തരംഗം അവരോട് മന്ത്രിച്ചൂ…
അടുക്കള വശത്തേക്ക് നടന്നൂ വിജയമ്മ കലി തുള്ളിയ മരുമകൻ മകളെ അടിക്കാനായി കയ്യോങ്ങിയതും വിജയമ്മ ആ കയ്യ്ക്ക് കയറി പിടിച്ചു…”തൊട്ട് പോകരുതെന്റെ മോളെ, ”
അവരുടെ കടന്ന് വരവും പെട്ടെന്നുള്ള പ്രതികരണത്തിലും പതറിയ മരുമകൻ ഒരു ചുവട്ടടി പിന്നോട്ട് മാറി…
ജ്വലിക്കുന്ന അമ്മായിയമ്മയുടെ മുഖം കണ്ടതും അവന്റെ മുഖം താണും…
അനീഷെ അവർ വിളിച്ചതും അവൻ നോക്കി
നാല് വർഷങ്ങൾക്ക് മുമ്പ് നീയെന്റെ വീട്ടിൽ പെണ്ണ് അന്വേഷിച്ച് വരുമ്പൊൾ നിനക്ക് തന്തയും ഇല്ല തള്ളയും ഇല്ല ആകെയുള്ളത് കൂടപ്പിറപ്പായ പെങ്ങള് മാത്രമായിരുന്നു… അന്ന് ഞങ്ങളുടെ ബന്ധുക്കളും നാട്ടുകാരും എല്ലാം പറഞ്ഞ് പറയത്തക്ക ബന്ധുബലമില്ലാത്ത നിനക്കൊപ്പം മകളെ അയ്ക്കരുതെന്ന് ‘..
ഞാനത് അന്ന് ചെവി കൊണ്ടില്ല കാരണം നീയന്ന് പറഞ്ഞൊര് വാക്കുണ്ട് അച്ഛനുമില്ല അമ്മയുമില്ലാത്ത കാരണത്താൽ ഒരുപാട് കല്യാണ ആലോചനകൾ മുടങ്ങിയെന്ന് എനിക്ക് അമ്മുനെ വിവാഹം ചെയ്ത് തന്നാൽ അവളിൽ കൂടി എനിക്ക് കിട്ടുന്നത് ഒരമ്മയെ കൂടിയാണന്ന്…
അന്നതിൽ ഞാൻ ഒരുപാട് സന്തോഷിച്ചൂ… പൊന്നും വേണ്ട പണവും വേണ്ട അമ്മയുടെ മോളെ മാത്രം മതിയെന്ന് നീ പറഞ്ഞൂ ഒരുപാട് സന്തോഷിച്ചു അഭിമാനിച്ചൂ പക്ഷേ ഇന്ന്: ‘…
നിന്റെ ആട്ടും തുപ്പും കേൾക്കനല്ല ഞാൻ എന്റെ മോളെ നിനക്ക് കെട്ടിച്ച് തന്നത് … നീ കുറച്ച് മുമ്പ് പറഞ്ഞല്ലോ അവൾക്ക് ചോദിക്കാനും പറയാനും ആരുമില്ലന്ന് …
അവളെ പെറ്റ് പോറ്റി വളർത്തിയ ഞാനു ള്ളപ്പൊൾ ഇനി വേറെയാര് വേണം ചോദിക്കാന്” ഞാനുണ്ട് എന്റെ മകൾക്ക് വേണ്ടി സംസാരിക്കാൻ … ഇനി ഒരു നിമിഷം ഇവിടെ നിർത്തില്ല എന്റെ മോളെ കൊണ്ടു പോകുകയാണ് അവളെ കുഞ്ഞിനെ പോറ്റാനുള്ള കഴിവ് എനിക്കുണ്ട്,,, എന്ന് പറഞ്ഞ് കൊണ്ട് മകൾക്ക് നേരെ തിരിഞ്ഞൂ വിജയമ്മ.
@All rights reserved Typical Malayali.
Leave a Comment