കയ്യിൽ ജനൽ ചില്ല് തറച്ച് ചോര പൊടിഞ്ഞു.. കാര്യമാക്കാതെ സ്വന്തം ജീവൻ നൽകി രക്ഷപ്പെടുത്തി.. 2 മണിക്കൂറിനു ശേഷം റഷീദിന് സംഭവിച്ചത്…

മലപ്പുറം: താനൂരിൽ ബോട്ട് മറിഞ്ഞ് 22 പേ‍‍ർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഗുരുതര ആരോപണങ്ങളുമായി നാട്ടുകാരും വാർഡ് കൗൺസിലറും രംഗത്ത്. അപകടം വരുത്തിവെച്ച വോട്ട് പല ആളുകളെ കുത്തി നിറച്ച് കൊണ്ടുപോകുന്നതിനെതിരെ അധികൃതർക്കും പോലീസിനും പരാതി നൽകിയിരുന്നു. എന്നാൽ നടപടി എടുത്തില്ലെന്ന് വാർഡ് കൗൺസിലർ ആരോപിക്കുന്നതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. ബോട്ടിൽ ആളുകളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പെരുന്നാൾ ദിവസം സർവീസ് നിർത്തി വെപ്പിച്ച സംഭവവും ഉണ്ടായിരുന്നു.അപകടത്തിൽപ്പെട്ട അറ്റ്ലാന്റിക്ക് ബോട്ട് അടക്കം രണ്ട് ബോട്ടുകളുടെ സർവ്വീസ് ആണ് നാട്ടുകാർ ഇടപെട്ട് പെരുന്നാൾ ദിവസം തടഞ്ഞുവെച്ചിരുന്നത്. എന്നാൽ അടുത്ത ദിവസം തന്നെ ബോട്ട് സർവ്വീസ് വീണ്ടും തുടങ്ങുകയായിരുന്നു. പണം നൽകിയും സ്വാധീനമുപയോഗിച്ചുമാണ് ബോട്ട് വീണ്ടും സർവ്വീസ് തുടങ്ങിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ക്രമക്കേടുകൾ ഡിടിപിസിയുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്ന് വാർഡ് കൗൺസിലർ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

അപകടത്തിൽപ്പെട്ട ബോട്ടിന്റെ അടിഭാഗം ശരിയല്ലെന്നും ജനങ്ങളെ കയറ്റി സർവ്വീസ് നടത്തരുതെന്ന് നേരത്തെയും നാട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ പണത്തിന്റെ സ്വാധീനത്തിൽ എല്ലാം മറികടക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. രക്ഷപ്പെടുത്തിയവരിൽ പലരുടേയും നില ഗുരുതരമാണ്. ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. നാൽപ്പതോളം പേർ ബോട്ടിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി താനൂരിൽ എത്തി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *