ഒരു കുടുംബം തകര്‍ത്ത് റോഡിലെ കാമറ! ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്! ഞെട്ടിച്ച സംഭവം കരമനയില്‍
റോഡിലെ ക്യമാറ കാരണം വേർപിരിയലിൻറെ വക്കിൽ എത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ ഒരു കുടുബം.സംഭവം സ്റ്റേഷനിൽ എത്തിയതോടെ ദമ്പതികളുടെ പ്രശ്‌നം അറിഞ്ഞു തലയിൽ കൈ വെച്ച് പോവുകയായിരുന്നു പോലീസും.ഭാര്യയുടെ സ്‌കൂട്ടറിൽ യുവാവ് ഒരു സ്ത്രീയുമായി പോകുന്നത് റോഡ് ക്യാമറയിൽ പതിഞ്ഞതാണ് പൊല്ലാപ്പ് ആയത്.ക്യാമറയിൽ പതിഞ്ഞ ഫോട്ടോ മോട്ടോർ വാഹന വകുപ്പിൽ നിന്നും ആർ സി ഓണർ ആയ ഭാര്യയുടെ ഫോണിലേക്ക് വന്നതോടെ കാര്യങ്ങൾ കൈ വിട്ടു പോയി.
തിരുവനന്തപുരത്തെ കരമനം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.പോലീസ് പറഞ്ഞത് ഇങ്ങനെ യുവാവും മറ്റൊരു സ്ത്രീയും സ്‌കൂട്ടറിൽ ഹെല്മറ്റ് ധരിക്കാതെ പോകുന്നത് ക്യാമറയിൽ പതിയുകയായിരുന്നു.ഇതിന്റെ പിഴയും ചിത്രവും ആ ർ സി ഓണർ ആയ ഭാര്യയുടെ ഫോണിലേക്കാണ് ചെന്നത്.പോരെ പൂരം.പിഴയെക്കാൾ ഭാര്യയുടെ കണ്ണിൽ പതിഞ്ഞത് ഭർത്താവിന്റെ പിന്നിൽ ഇരുന്നു പോകുന്ന അന്യ സ്ത്രീയാണ്.ഭർത്താവ് വീട്ടിൽ എത്തിയപ്പോൾ വമ്പൻ കലഹം തുടങ്ങി.
സ്കൂട്ടറിന് പിന്നിൽ ഉള്ള സ്ത്രീ ആരാണ് എന്ന് ചോദിച്ചു ആയിരുന്നു വഴക്ക്.വഴി യാത്രക്കാരി ആണെന്നും അടുത്തിടം വരെ പോകാൻ ലിഫ്റ്റ് നൽകിയത് ആണെന്നും യുവാവ് പറഞ്ഞു എങ്കിലും പ്രശ്നം തീർന്നില്ല.എത്ര പറഞ്ഞിട്ടും ഭാര്യ കേൾക്കാതെ വന്നതോടെ യുവാവ് ക്ഷമയുടെ നെല്ലിപ്പലക കണ്ടു.ഒടുവിൽ ഭാര്യക്ക് രണ്ടു പൊട്ടിച്ചു.ഇതോടെ തന്നെയും കുഞ്ഞിനേയും മർദിച്ചു എന്ന് കാണിച്ചു കൊണ്ട് ഭാര്യ പോലീസിൽ പരാതി നൽകുകയും ഭർത്താവിനെ പിടികൂടുകയും ചെയ്തു.ഇടുക്കി സ്വദേശി ആയ യുവാവിനെ കോടതിയിൽ ഹാജരാക്കി.
@All rights reserved Typical Malayali.
Leave a Comment