അമൃതയും ഗോപി സുന്ദറും പ്രണയം പങ്കുവച്ച ഇടം എല്ലാം കാണിച്ച് ഗോപി സുന്ദര്‍
ഒന്നുമില്ലായ്മയിൽ നിന്നും തുടങ്ങിയതാണ്! ട്രോളുകളൊന്നും എന്നെ തളർത്തില്ല തീയിൽ കുരുത്തതാണ് വിമർശനങ്ങൾ വരുമ്പോൾ പ്രതികരിക്കുന്നതിനെക്കുറിച്ച് ഗോപി സുന്ദർ.കഥ പറയുമ്പോള്‍ത്തന്നെ മനസിലേക്ക് ട്യൂണ്‍ വരും. അങ്ങനെയാണ് പാട്ടുകള്‍ ചെയ്യുന്നത്. കഥ കേട്ടാല്‍ എനിക്ക് പാട്ട് മാത്രമേ വരൂ, വേറൊന്നും വരില്ല. കരിയറില്‍ ഏറ്റവും വലിയ ഭാഗ്യമാണ് ഔസേപ്പച്ചന്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാനായത്. സൈഡില്‍ നില്‍ക്കുന്ന ഒരു പയ്യനായി തുടങ്ങിയതാണ്. ഒരിക്കലും ഈ പണി ചെയ്യരുതെന്നാണ് അന്ന് തോന്നിയത്.
സംഗീത സംവിധായകനായ ഗോപി സുന്ദര്‍ സോഷ്യല്‍മീഡിയയിലെ താരമാണ്. അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ലിവിങ് റ്റുഗദര്‍ ജീവിതം അവസാനിപ്പിച്ചത് അടുത്തിടെയായിരുന്നു. ഗായികയായ അമൃത സുരേഷിനൊപ്പമാണ് അദ്ദേഹം ഇപ്പോള്‍. അടുത്തിടെയായിരുന്നു അമൃതയ്‌ക്കൊപ്പമുള്ള പ്രണയം പരസ്യമാക്കിയത്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇരുവരും പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വ്യക്തി ജീവിതത്തെക്കുറിച്ച് പറഞ്ഞുള്ള വിമര്‍ശനങ്ങളൊന്നും തന്നെ ഒരുതരത്തിലും ബാധിക്കാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പൊതുസ്ഥലങ്ങളില്‍ നിന്നും വിമര്‍ശിക്കാതെ വീട്ടില്‍ വന്ന് ഇതേക്കുറിച്ച് സംസാരിച്ച് പരിഹരിക്കാമെന്നാണ് എനിക്ക് പറയാനുള്ളതെന്നായിരുന്നു അദ്ദേഹം വിശദീകരിച്ചത്. ട്രോളുകള്‍ കാണുമ്പോള്‍ ഇനിയും ചെയ്യാനാണ് ഞാന്‍ പറയാറുള്ളതെന്നും ഗോപി സുന്ദര്‍ പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഗോപി സുന്ദര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.പത്ത് നാല്‍പ്പതോളം തെലുങ്ക് സിനിമകളില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അവരെല്ലാവരും ഉറ്റുനോക്കുന്നത് കേരളത്തെയാണ്. നിങ്ങളെങ്ങനെയാണ് ഈ കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ ബഡ്ജറ്റില്‍ ഇത്രയും വണ്ടേര്‍സ് ഉണ്ടാക്കുന്നതെന്നാണ് അവരുടെ ചോദ്യങ്ങള്‍. പാട്ടിലൂടെ ഒരു വികാരം കൂടി കമ്യൂണിക്കേറ്റ് ചെയ്യാനാണ് നോക്കുന്നത്. ആ ഇമോഷന്‍ കണക്റ്റാവുന്ന രീതിയില്‍ കമ്യൂണിക്കേറ്റ് ചെയ്യാനാവുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും പാടാനാവും.
പ്രതികരിക്കുന്നത്.വിമര്‍ശനങ്ങള്‍ കാണുമ്പോള്‍ ചില സമയത്ത് പ്രതികരിക്കാന്‍ തോന്നും. അപ്പോഴാണ് പ്രതികരിക്കുന്നത്. ഒന്നും പറയേണ്ടെന്നാണ് പലപ്പോഴും തോന്നാറുള്ളത്. ട്രോള്‍ ചെയ്യുന്നവരോട് നിങ്ങള്‍ ഇനിയും ചെയ്യൂയെന്നാണ് പറയാറുള്ളത്. അവരങ്ങനെ ചെയ്തതുകൊണ്ട് എന്റെ തൊഴില്‍ മുട്ടുന്ന അവസ്ഥയാണെങ്കില്‍ ഞാന്‍ അവരെ വിളിച്ചേനെ. എന്റെ അന്നംമുട്ടുന്ന രീതിയിലുള്ള കാര്യമാണ് ചെയ്യുന്നതെങ്കിലും വിളിച്ചേനെ. തീയില്‍ കുരുത്തതാണ് ഞാന്‍, ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങിയതാണ്. അങ്ങനെ വാടില്ല.പാട്ട് മാത്രം.കഥ പറയുമ്പോള്‍ത്തന്നെ മനസിലേക്ക് ട്യൂണ്‍ വരും. അങ്ങനെയാണ് പാട്ടുകള്‍ ചെയ്യുന്നത്. കഥ കേട്ടാല്‍ എനിക്ക് പാട്ട് മാത്രമേ വരൂ, വേറൊന്നും വരില്ല. കരിയറില്‍ ഏറ്റവും വലിയ ഭാഗ്യമാണ് ഔസേപ്പച്ചന്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാനായത്. സൈഡില്‍ നില്‍ക്കുന്ന ഒരു പയ്യനായി തുടങ്ങിയതാണ്. ഒരിക്കലും ഈ പണി ചെയ്യരുതെന്നാണ് അന്ന് തോന്നിയത്. നമ്മള്‍ ഭയക്കും, അയ്യോ, ഇത്രയും കാര്യങ്ങളുണ്ടല്ലോ എന്നോര്‍ത്താണ്. ഒരു കാര്യത്തെക്കുറിച്ച് നമ്മള്‍ കൂടുതലറിയുന്തോറും നമ്മള്‍ ഭയക്കാന്‍ തുടങ്ങും. ആ ഭയത്തെ അതിജീവിക്കുന്നതിന് അനുസരിച്ചാണ് നമ്മുടെ ഗ്രോത്ത്.കൊടുക്കാറില്ല.ഒരുപാട്ട് സൂപ്പര്‍ഹിറ്റായാല്‍ ആരും വിളിച്ച് അഭിനന്ദിക്കാറില്ല. അങ്ങനെയൊരു സ്‌പേസ് ഞാനാര്‍ക്കും കൊടുക്കാറില്ല. അത് കേട്ട് സന്തോഷിക്കുന്നയാളല്ല. മലയാളത്തില്‍ ഒത്തിരി ഹിറ്റുണ്ടായിട്ടും വിളിക്കാത്തവര്‍ വരെ കന്നഡയിലെയും തെലുങ്കിലെയും പാട്ട് കേട്ട് വിളിച്ചിരുന്നു. ഞാനെപ്പോഴും സന്തോഷത്തോടെയാണ് കഴിയുന്നത്. വ്യക്തി ജീവിതത്തെക്കുറിച്ച് അനാവശ്യമായ ചര്‍ച്ചകള്‍ നടക്കുമ്പോഴും അദ്ദേഹം കരിയറുമായി സജീവമാണ്.
@All rights reserved Typical Malayali.
Leave a Comment