മാളവികയുടെ കല്യാണത്തിന് ക്ഷണം തുടങ്ങി..!! പാര്‍വ്വതിയും ജയറാമും ആദ്യം വിളിച്ചത് ആരെയെന്ന് കണ്ടോ..!! ഭാര്യയ്ക്ക് വിലപ്പെട്ട സമ്മാനവും കൈമാറി

മലയാളികളെ സംബന്ധിച്ച് അത്രമേൽ ഇഷ്ടമുള്ള താരകുടുംബങ്ങളിൽ ഒന്നാണ് നടൻ ജയറാമിന്റെ കുടുംബം. ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന പാർവതി വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. അടുത്തിടെയാണ് ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാം എന്ന കണ്ണന്റെ വിവാഹ നിശ്ചയം നടന്നത്. അതിനു പിന്നാലെ താര കുടുംബത്തിലെ അടുത്ത വിശേഷം ആയിരുന്നു മകൾ ചക്കി എന്ന മാളവിക ജയറാമിന്റെ വിവാഹ നിശ്ചയം. മകളെ കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് പാർവതി പങ്കുവച്ചിരിക്കുന്നത്. “എന്റെ രാജകുമാരിയും അവളുടെ സുന്ദരനായ രാജകുമാരനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു.

എന്തൊരു മനോഹര ദിവസമായിരുന്നു! ഓർമ്മകൾ കൊണ്ട് മൂടി നിൽക്കുന്നു. എനിക്ക് നിന്നെ ഓർമിപ്പിക്കുവാൻ ഉള്ളത് നീ എന്നും ഞങ്ങളുടെ വിലപ്പെട്ട കുഞ്ഞുമകൾ തന്നെ ആയിരിക്കും എന്നാണ്. നിത്യതയ്ക്കും അപ്പുറം നിന്നെ ഞങ്ങൾ സ്നേഹിക്കുന്നു. ഇപ്പോൾ ഞങ്ങൾക്ക് ഒരു മകനെ കൂടി ലഭിച്ചിരിക്കുന്നു നവനീത്. ഞങ്ങളുടെ കുടുംബം ഇപ്പോൾ പൂർത്തിയായി. ഞങ്ങളുടെ ചക്കിക്കുട്ടനെ പൊന്നുപോലെ നോക്കൂ നവനീത്. നിങ്ങൾ രണ്ടുപേരെയും ഞങ്ങൾ വളരെ അധികം സ്നേഹിക്കുന്നു. നിങ്ങളുടെ ആ ബിഗ് ഡേയ്ക്ക് വേണ്ടി കാത്തിരിക്കുന്നു” എന്നാണ് പാർവതി കുറിച്ചത്. ചക്കിയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും പാർവതി പങ്കുവച്ചിട്ടുണ്ട്. യുകെ യില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റായ നവനീതാണ് ചക്കിയുടെ വരന്‍.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *