സുബിയുടെ ആണ്ടു ബലിയും പൂജയും ഇന്ന്.. അതിരാവിലെ വീട്ടിലെത്തി രാഹുല്‍

സിനിമ – ടെലിവിഷന്‍ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച മരണ വാര്‍ത്തയായിരുന്നു സുബി സുരേഷിന്റേത്. കലാഭവന്‍ മണിയുടെ മരണത്തിന് ശേഷം ഇത്രയധികം കേരളക്കര ഇമോഷണലായ മറ്റൊരു മരണം ഉണ്ടായിരുന്നില്ല എന്നാണ് പലരും അഭിപ്രായപ്പെട്ടത്. അത് സത്യമായിരുന്നു. പെട്ടന്നാണ് ആ മരണ വാര്‍ത്ത വന്നത്. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ, നാല്‍പത്തിയൊന്നാം വയസ്സില്‍ സുബി നമ്മെ വിട്ടുപിരിഞ്ഞു.

ഫെബ്രുവരി 22, ഇന്ന് സുബിയുടെ ഒന്നാം ചരമ വാര്‍ഷികമാണ്. ഇന്റസ്ട്രിയിലുള്ള പല ഉറ്റ സുഹൃത്തുക്കളും വേദനയോടെ ഈ ദിവസത്തെ ഓര്‍ക്കുന്നു. ബീന ആന്റണി, ഗിന്നസ് പക്രു, പാഷാണം ഷാജി തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ കണ്ണീരോടെ നടിയെ ഓര്‍ക്കുന്നു. പ്രണാമമര്‍പ്പിച്ച് പലരും സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചു. വളരെ വികാരഭരിതനായി ടിനി ടോം പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ സുബി ഫാന്‍സിന്റെ പേജില്‍ വൈറലാവുന്നത്. സുബിയുടെ ഫോണ്‍ നമ്പര്‍ ഇന്നും താന്‍ ഡിലീറ്റ് ചെയ്തിട്ടില്ല എന്ന് ടിനി ടോം പറയുന്നു.

”സുബീ, സഹോദരീ.. നീ പോയിട്ട് ഒരു വര്‍ഷമാകുന്നു. ഫോണില്‍ നിന്ന് നിന്റെ പേര് ഞാന്‍ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല. ഇടയ്ക്ക് വരുന്ന നിന്റെ മെസേജുകളും കോളുകളും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയില്‍ ആണെന്ന് ഞാന്‍ വിചാരിച്ചോളാം. നിന്നെ ആദ്യമായി ഷൂട്ടിങിന് കൊണ്ടുപോയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. നിന്റെ അവസാന യാത്രയിലും കൂടെ ഞാന്‍ ഉണ്ടായിരുന്നു. തീര്‍ച്ചയായും ആ മനോഹരമായ തീരത്ത് നമ്മള്‍ വീണ്ടും കണ്ടുമുട്ടും’ ടിനി ടോം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മിമിക്രി വേദികളില്‍ നിന്ന് സിനിമയിലേക്ക് എത്തിയ ചുരുക്കം ചില നായികമാരില്‍ ഒരാളാണ് സുബി സുരേഷ്. സ്വതസിദ്ധമായ സംസാര രീതിയും, ആക്ഷനും കൊണ്ട് ത്‌ന്നെ പ്രേക്ഷകരെ ചിരിപ്പിച്ച സുബി നിരവധി സ്റ്റേജ് ഷോകളും, ടെലിവിഷന്‍ ഷോകളും എല്ലാം ചെയ്തിട്ടുണ്ട്. മഞ്ഞപ്പിത്തം ബാധിച്ചതിന് പിന്നാലെ വിശ്രമില്ലാതെ വിദേശ യാത്രകള്‍ ചെയ്യുകയും, അസുഖത്തെ ശ്രദ്ധിക്കാതെ പോയതുമായിരുന്നു സുബിയുടെ അവസ്ഥ മൂര്‍ഛിക്കാന്‍ കാരണമായത്. കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണം എന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതിന് മുന്‍പേ സുബി മരണപ്പെട്ടു.

കുടുംബത്തിന് വേണ്ടി ജീവിച്ച ആളായിരുന്നു സുബി. അമ്മയ്ക്കും സഹോദരനും വേണ്ടി ചെറിയ പ്രായം മുതലേ കഷ്ടപ്പെട്ടു. എപ്പോഴാണ് കല്യാണം എന്ന നിരന്തര ചോദ്യത്തിനൊടുവില്‍ ഒരുത്തരവും സുബി നല്‍കിയിരുന്നു. വിവാഹം തീരുമാനിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *