പേര്‍ളിയുടെ കാലിന് എന്തുപറ്റി..?? വീഡിയോ കണ്ടപ്പോള്‍ ആരും ശ്രദ്ധിച്ചില്ല…!! ആശങ്കയോടെ ആരാധകര്‍..!!

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ്‌ബോസിൽ തുടങ്ങിയ ഇവരുടെ പ്രണയം ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകരും ഏറെ സന്തോഷത്തിൽ തന്നെ ആയിരുന്നു. പ്രേക്ഷരോട് ഏറ്റവും അടുത്ത് നിൽക്കുന്ന താര ദമ്പതികൾ എന്ന് തന്നെ പറയാം. ഈ കഴിഞ്ഞ 13 ആം തീയതി പേളി രണ്ടാമതൊരു പെൺകുഞ്ഞിന് കൂടി ജന്മം നൽകിയ സന്തോഷവും ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ അനിയത്തി വന്നതിനു ശേഷമുള്ള പേളിയുടെയും ശ്രീനിഷിന്റെയും മൂത്ത മകളായ നില ബേബിയുടെ മാറ്റാതെ കുറിച്ച് സംസാരിക്കുകയാണ് പേളി.
nila

“നില വല്യേച്ചിയായതു മുതൽ എന്റെ മൂത്തമകൾ സ്പെഷ്യൽ എന്ന് തോന്നിപ്പിക്കാൻ ശ്രമിക്കാറുണ്ട്. അവൾക്ക് കൂടുതൽ ശ്രദ്ധയും, അനുജത്തിയുമായി കൂടുതൽ ഇടപഴകാനും ശ്രമിക്കാറുണ്ട്. എന്നാൽ അത്ഭുതമെന്നു പറയട്ടെ, അവൾ തന്നെ ഏറെ പിന്തുണയ്‌ക്കുന്നുണ്ട്‌. അമ്മ സുഖപ്പെട്ടു വരികയാണെന്നും, വീണ്ടും അമ്മയുടെ ചുമതലകളിലേക്ക് കിടക്കുകയാണെന്നും അവൾക്കറിയാം. അവൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തു നൽകാൻ അവൾ ആവശ്യപ്പെടുന്നില്ല. ഞങ്ങളുടെ മേൽനോട്ടത്തിൽ കുഞ്ഞിനെ കയ്യിലെടുക്കാൻ അവൾ ഇഷ്‌ടപ്പെടുന്നു. കുഞ്ഞനുജത്തിയെ ഉമ്മകൾ കൊണ്ട് മൂടി, അവളുടെ കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു…‘അമ്മൂമ്മയോട് കൂടുതൽ സമയം ചിലവിടുകയും, ശ്രീനിക്കൊപ്പം ഉറങ്ങുകയും ചെയ്യുന്നു. എന്നോട് ഹാപ്പി ഗുഡ്ഡ് നൈറ്റ് പറഞ്ഞ് അടുത്ത മുറിയിൽ ഉറങ്ങാൻ പോകുന്നു. എന്നാൽ അമ്മയെന്ന നിലയിൽ എന്റെ ഹൃദയത്തിൽ ഭാരമനുഭവപ്പെടുന്നു…അവൾ സ്വന്തം വികാരങ്ങൾ മറച്ചുവെക്കുന്നോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു. എന്റെ അവിഭാജിത സ്നേഹം അവൾ മിസ് ചെയ്യുന്നുണ്ടാകുമോ?…മാതൃത്വത്തിന് നിരവധി തലങ്ങളുണ്ട്. ഇത് ഏറ്റവും തന്ത്രപരമായതാണ്. എന്റെ മിന്നാമിന്നി എന്നേക്കാൾ കരുത്തയാണ് എന്ന് ഞാൻ കരുതുന്നു. ഇക്കുറി ഞാൻ ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കുന്നു. നില അവളുടേതായ രീതിയിൽ ആണെന്നതിൽ സന്തോഷം” എന്നാണ് പേളി കുറിച്ചത്.

നിരവധി ആരാധകരാണ് പേളിയുടെ പോസ്റ്റിൽ കമന്റുമായി എത്തിയിരിക്കുന്നത്. “അവൾ അവളുടെ ഫീലിംഗ്സിനെ മറക്കുന്നതാവം എന്ന് പറഞ്ഞത് മനസ്സിൽ തൊട്ടു ” എന്നാണ് എല്ലാവരും പറയുന്നത്. രണ്ടര വയസാണ് നില ബേബിയുടെ പ്രായം. ഈ രണ്ടര വയസിൽ അവൾ കാണിക്കുന്ന പക്വത അഭിനന്ദനീയം തന്നെയാണ് എന്ന് ആരാധകർ പറയുന്നു. നില ബേബി ആദ്യമായി അനിയത്തിയെ കാണുന്ന ഫോട്ടോയും മുൻപ് പേളി പങ്കുവച്ചിരുന്നു. ബിഗ് സിസ്റ്റർ ലവ്, നില അവളുടെ കുഞ്ഞനിയത്തിയെ കണ്ടുമുട്ടിയപ്പോൾ എന്ന് പറഞ്ഞുകൊണ്ട് ആയിരുന്നു ആ ചിത്രം പേളി ആരാധകർക്കായി പങ്കുവച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *