നടിയെ തറയിൽ വലിച്ചിഴച്ചു.. കാർ കൊണ്ട് ഇടിപ്പിച്ചു.. ഷൂട്ടിംങ് സെറ്റിൽ അപകടം..

ഒട്ടനവധി ടെലിവിഷൻ പരമ്പരകളിലൂടെ പ്രിയങ്കരിയായ നടിയാണ് സ്റ്റെഫി ലിയോൺ. സംവിധായകൻ ലിയോൺ കെ തോമസിന്റെ ഭാര്യയാണ് സ്റ്റെഫി. മികച്ച പ്രകടനമാണ് സ്റ്റെഫിയെ പ്രിയങ്കരിയായ താരമാക്കി മാറ്റിയത്. അതുകൊണ്ടുതന്നെ ഒട്ടേറെ മികച്ച വേഷങ്ങൾ താരത്തെ തേടിയെത്താറുമുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ സ്റ്റെഫി ലിയോണ്‍ ലൊക്കേഷനില്‍ നിന്നുള്ള വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ അഭിനയ ജീവിതത്തിൽ നാഴികകല്ലായേക്കാവുന്ന ഒരു പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് സ്റ്റെഫി ലിയോൺ. ഭാവന എന്ന സീരിയലിന് വേണ്ടിയുള്ള ഷൂട്ടിന്റെ പിന്നാമ്പുറ കാഴ്ചകളാണ് നടി പങ്കുവെക്കുന്നത്. ഒരു ആക്സിഡന്റ് സീൻ ആണ് ഷൂട്ട്‌ ചെയ്യുന്നത്. സ്‌ക്രീനിൽ കാണുമ്പോൾ ആഹാ മനോഹരം എന്ന ഒറ്റ അഭിപ്രായത്തിൽ മറന്നു കളഞ്ഞേക്കാവുന്ന സീൻ ഷൂട്ട്‌ ചെയ്യുന്നത് എത്ര കഷ്ടപ്പെട്ടാണെന്ന് പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കുകയാണ് നടി.

വാഹനം ഇടിക്കുന്നതും തെറിച്ച് വീഴുന്നതും റോഡിലൂടെ നിരങ്ങി പോകുന്നതുമെല്ലാം വളരെ ഒറിജിനലായി തന്നെ കാണിക്കുന്നുണ്ട്. അഭിനയം പാഷനായി എടുക്കുന്നയാൾക്ക് എത്ര ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നാലും അത് സന്തോഷമാണെന്ന് സൂചിപ്പിക്കുന്ന ഓഡിയോയും സ്റ്റെഫി വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. സ്റ്റെഫിയുടെ ആത്മാർത്ഥതയ്ക്ക് നിറഞ്ഞ കൈയടിയാണ് ആരാധകർ നൽകുന്നത്.

ഏഴോളം ഹിറ്റ് സീരിയലില്‍ നായികയായി എത്തിയ സ്റ്റെഫി ലിയോണ്‍ നിലവിൽ സൂര്യ ടിവിയിലെ ഭാവന എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. ലിയോണ്‍ കെ തോമസുമായി പ്രണയിച്ച് വിവാഹിതയായതായിരുന്നു എന്ന് നേരത്തെ സ്റ്റെഫി വ്യക്തമാക്കിയിരുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ സംഗീത ആല്‍ബത്തിനായി വിളിച്ചപ്പോഴാണ് സ്റ്റെഫി ലിയോണ്‍ കെ തോമസിനെ ആദ്യമായി കണ്ടതെന്ന് നേരത്തെ സ്റ്റെഫി പറഞ്ഞിരുന്നു. ബോളിവുഡ് താരം സണ്ണി ലിയോണുമായി എനിക്ക് ബന്ധമുണ്ടോയെന്ന കുസൃതി നിറഞ്ഞ ചോദ്യങ്ങളെ താനിഷ്ട്ടപ്പെടുന്നുവെന്നും താരം പറഞ്ഞിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *