വെന്തുരുകിയ മുഖമല്ല, അവന്‍ കണ്ടത് ഈ മനസ് കണ്ണുനിറഞ്ഞ് കേരളക്കര കുറവുകളെ പ്രണയിച്ച രാജകുമാരന്‍

സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഫോട്ടോ ഷൂട്ട് ആയിരുന്നു അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ എന്ന അടിക്കുറിപ്പോടെ എത്തിയ ചിത്രങ്ങൾ. പൊള്ളി അടർന്ന മുഖമുള്ള പെൺകുട്ടിയെ വിവാഹം ചെയ്യാൻ ഒരുങ്ങുന്ന ഡോക്ടർ മനു ഗോപിനാഥിൻ്റെ സേവ് ദ ഡേറ്റ് ആണ് വൈറലായത്. പലരും ഇത് സത്യമാണെന്ന് കരുതിയതോടെ സംഗതി വൈറലായി. എന്നാൽ ഇത് വെറും കൺസപ്റ്റ് ഫോട്ടോഷൂട്ട് മാത്രമായിരുന്നു. സംഗതി വൈറലായതോടെ സെയ് വ് ദ ഡേറ്റിന് പിന്നാലെ സൂസനെ വിവാഹം ചെയ്യുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും മനു പങ്കുവെച്ചു. ഇതോടെ സൂസനെ യഥാർത്ഥത്തിൽ വിവാഹം ചെയ്തു കൂടെ എന്നും, ഒരു ജീവിതം നൽകി കൂടെ എന്നും പലരും മനുവിനോട് ചോദിച്ചിരുന്നു.എന്നാൽ സൂസൻ തൻ്റെ സുഹൃത്ത് മാത്രമാണെന്നും, വിവാഹം കഴിക്കാൻ പറ്റില്ല എന്നും ഡോക്ടർ മനു വ്യക്തമാക്കിയിരുന്നു. ഇടുക്കി കുമളി സ്വദേശിയാണ് സൂസൺ. വിധിയുടെ വലിയ പരീക്ഷണമായിരുന്നു സൂസൻ്റെ ജീവിതം. അവളുടെ ഇരുപത്തിയഞ്ചാം വയസ്സിൽ ആണ് അവളെ ഇങ്ങനെ ആക്കിയ ആ ദുരന്തം സംഭവിക്കുന്നത്. വീട്ടിൽ പ്രാർഥനയിൽ മുഴുകുന്ന സമയത്ത് അടുക്കളയിൽനിന്ന് രൂക്ഷമായ ഗന്ധം വരുന്നു. ഗ്യാസ് ലീക്ക് ആണെന്നറിയാതെ സൂസൺ അടുക്കളയിലേക്ക് കയറിച്ചെന്നു. എന്തു സംഭവിക്കുന്നു എന്ന് അറിയാൻ അടുക്കളയിലേക്കു ചെന്ന് ലൈറ്റ് ഇടുമ്പോഴേക്കും തീ ആളിപ്പടർന്നു തൊട്ടരികത്ത് വേറൊരു ഗ്യാസ് സിലിണ്ടറും ഉണ്ടായിരുന്നു. തീപടർന്ന് ആ ഗ്യാസ് സിലിണ്ടറിലേക്കും എത്തിയതോടെ ആ മുറി നിമിഷാർധത്തിൽ അഗ്നിഗോളമായി.

അടുക്കള കത്ത് തുറക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ജനാല കതക് തുറക്കാൻ ശ്രമിച്ചപ്പോൾ കാറ്റ് വിപരീതദിശയിൽ ആയിരുന്നു.അത് തീ അതിവേഗം അവളുടെ ദേഹത്തേക്ക് പടർത്തി. വെന്തുരുകി ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും അവൾ മൃത പ്രായയായിരുന്നു. ചികിത്സയിലൂടെ ജീവൻ തിരിച്ചുപിടിക്കാൻ ശ്രമിച്ചപ്പോഴും വീണ്ടും പരീക്ഷണമെത്തി. പുതുതായെത്തിയ ഡോക്ടർ തുടർചികിത്സ നൽകുന്നതിൽ അലംഭാവം കാട്ടി. അതോടെ മുഖം വികൃതമായി. സൂസന് ഏതാനും വിരലുകളും ഇല്ല.
എല്ലാം പഴുത്തും, കരിഞ്ഞും പോയിരിക്കുന്നു. പക്ഷേ എല്ലാ വേദനയും താണ്ടി അവൾ ജീവിതത്തോട് പൊരുത്തപ്പെടാൻ ശീലിച്ചു. മോഡലിംഗിൽ തിളങ്ങിയ സൂസൻ നല്ലൊരു ഗായിക കൂടിയാണ്. അതേസമയം സൂസൻ്റെ കുറവുകളെയെല്ലാം പ്രണയിച്ച് പുതിയൊരു രാജകുമാരൻ അവൾക്കൊപ്പം ചേരുകയാണ്. സൂസൻ്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ ഇതിനോടകം വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഇരുവർക്കും സോഷ്യൽ മീഡിയ ഒന്നടംഗം ആശംസകളുമായി രംഗത്തെത്തുന്നു. ഡോക്ടർമാർ മനുവല്ല സൂസനെ വിവാഹം കഴിക്കാൻ ഒരുങ്ങുന്ന ഈ യുവാവാണ് യഥാർത്ഥ ഹീറോ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *