മീനാക്ഷി അല്‍ഫോന്‍സ് പുത്രനിലൂടെ സിനിമയില്‍..!! ആ ഡാന്‍സ് വീഡിയോയ്ക്ക് പിന്നിലെ രഹസ്യമിത്..!!

ക്യാമറ കാണുന്നത് തന്നെ വെറുപ്പാണെന്ന് പറഞ്ഞ മീനാക്ഷി അഭിനയത്തിലേക്കു വരികയാണോ, അൽഫോൺസ് പുത്രന്റെ എഡിറ്റിങിൽ പുറത്തുവന്ന വീഡിയോ.അച്ഛന്റെയും അമ്മയുടെയും പാദ പിൻതുടർന്ന് താൻ ഒരിക്കലും അഭിനയത്തിലേക്ക് വരില്ല എന്നാണ് മീനാക്ഷി പറഞ്ഞിരുന്നത്. എന്നാൽ ആ തീരുമാനത്തിൽ ചെറിയ ചില മാറ്റങ്ങൾ വന്നെന്നു തോന്നുന്നു.താരപുത്രിമാരും പുത്രന്മാരും എല്ലാം അഭിനയത്തിലേക്ക് വരുന്ന കാലമാണിത്. അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിൻതുടർന്ന് അങ്ങിനെ പലരും എത്തി. എന്നാൽ അക്കൂട്ടത്തിൽ തന്നെ പെടുത്തേണ്ട എന്ന് മീനാക്ഷി ദിലീപ് നേരത്തെ വ്യക്തമാക്കിയതായിരുന്നു.
ദിലീപിന്റെ കേസ് നടക്കുന്ന സമയത്തൊക്കെ ക്യാമറ കാണുന്നത് തന്നെ മീനാക്ഷിക്ക് വെറുപ്പാണ് എന്ന തരത്തിൽ വാർത്തകൾ വന്നിട്ടുണ്ട്. ഏതൊരു രം​ഗത്തേക്ക് വന്നാലും അഭിനയത്തിലേക്കില്ല എന്ന് നേരത്തെ താരപുത്രി പറഞ്ഞതായി ദിലീപും പറയുന്നു.മകൾക്ക് താത്പര്യമുണ്ടെങ്കിൽ അഭിനയിച്ചോട്ടെ എന്നാണ് ദിലീപ് പറഞ്ഞത്. എന്നാൽ ആ രം​ഗത്തേക്ക് താനൊരിക്കലും വരില്ല എന്ന് മകൾ പറഞ്ഞതായും ദിലീപ് പല അഭിമുഖങ്ങളിലും പറഞ്ഞു.

ക്യാമറ കാണുന്നത് തന്നെ വെറുപ്പായിരുന്ന മീനാക്ഷി ഇപ്പോൾ പതിയെ മാറി തുടങ്ങിയിട്ടുണ്ട്. അത് വ്യക്തമാക്കുന്നതാണ് സമീപകാലത്തായി പുറത്ത വന്ന താരപുത്രിയുടെ ചില വീഡിയോകൾ.ഞാനൊരു സെലിബ്രിറ്റിയല്ല, ലൈം ലൈറ്റ് തനിക്ക് ഇഷ്ടമല്ല എന്ന് മീനാക്ഷി പറഞ്ഞാലും, ദിലീപിന്റെയും മഞ്ജുവിന്റെയും മകൾക്ക് എങ്ങിനെ ക്യാമറയെ അകറ്റി നിർത്താൻ കഴിയുമെന്നാണ് പ്രേക്ഷകരും ചോദിക്കുന്നത്.മീനാക്ഷിയുടെ ഡാൻസ് വീഡിയോ എല്ലാം വൈറലാവുന്നത് താരം എത്രത്തോളം സിനിമയിലേക്കെത്താൻ പ്രേക്ഷകർ ആ​ഗ്രഹിക്കുന്നു എന്നതിന്റെ സൂചന കൂടെയാണ്. അമ്മയെക്കാൾ നല്ല നർത്തകിയാണ് മകൾ, അച്ഛനെക്കാളും അമ്മയെക്കാളും വലിയ ഭാവി മീനാക്ഷിക്കുണ്ട് എന്നൊക്കെ പ്രെഡിക്ട് ചെയ്തവരുമുണ്ട്.ഇപ്പോൾ ഏറ്റവും ഒടുവിൽ പുറത്തുവന്ന വീഡിയോ ആണ് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകുന്നത്. സംവിധായകൻ അൽഫോൺസ് പുത്രന്റെ ഭാര്യ അലീനയ്ക്കൊപ്പമുള്ള ഡാൻസ് വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.ഫോട്ടോ​ഗ്രാഫറായ ഐശ്വര്യ അശോക് ആണ് വീഡിയോ പകർത്തിയിരിയ്ക്കുന്നത്. പക്ഷെ ഇതിന് പിന്നിൽ അൽഫോൺസ് പുത്രന്റെയും കൈകളുണ്ട്. പുത്രനാണ് വീഡിയോ എഡിറ്റ് ചെയ്തത്. ഇനി പുത്രന്റെ സംവിധാനത്തിൽ മീനൂട്ടി ഒരു സിനിമ കൂടെ ചെയ്താൽ സന്തോഷമായിയെന്നാണ് കമന്റുകൾ.നസ്റിയ നസീം, അപർണ ബാലമുരളി, വീണ നായർ, സിൻഡ, ജ്യോതി കൃഷ്ണ, ആര്യ പാർവ്വതി, ആൻ മരിയ, അലീന പടിക്കൽ, അർച്ചന കവി, രശ്മി തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് വീഡിയോയ്ക്ക് താഴെ ലൈക്കും കമന്റുമടിച്ച് എത്തിയിരിയ്ക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *