സംഭവം നെടുങ്കണ്ടത്ത്.. അമ്മേ ഞാനിപ്പോ വരാമേ എന്ന് പറഞ്ഞ് പോയതാ.. 16കാരിയെ പിന്നെ കണ്ടത്
മരണം ഏതു സമയത്താണ് എത്തുകയെന്ന് ആർക്കും അറിയില്ല. ഇപ്പോൾ ഇടുക്കി നെടുങ്കണ്ടത്ത് നിന്നും എത്തുന്നത് ഒരു പതിനാറുകാരിയുടെ ദാരുണ അന്ത്യത്തിൻ്റെ വാർത്തയാണ്. ഇടുക്കി നെടുങ്കണ്ടം കട്ടക്കാടാ വരിക്കപ്ലാവ് വിളയിൽ സുരേഷിൻ്റെ മകൾ അനാമികയ്ക്കാണ് ദാരുണ അന്ത്യം ഉണ്ടായത്. സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മെസ്സേജ് അയച്ചതിനു ശേഷം ഉള്ള അനാമികയുടെ ആകസ്മിക മരണം കൂട്ടുകാരെയും തളർത്തിക്കളഞ്ഞു. കഴിഞ്ഞദിവസം രാവിലെ ഏഴരയോടെയാണ് സംഭവം.
രാവിലെ എണീറ്റ് സ്കൂൾ ഗ്രൂപ്പിലേക്ക് മെസ്സേജ് അയച്ചശേഷം തൊട്ടു സമീപത്തായുള്ള പടുതാ കുളത്തിൽ വളർത്തുന്ന മീനുകൾക്ക് തീറ്റ കൊടുക്കാനായി അനാമിക വീട്ടിൽനിന്നിറങ്ങി. അമ്മയോട് പറഞ്ഞ ശേഷമായിരുന്നു അനാമിക കുളത്തിലേക്ക് പോയത്. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും മകൾ തിരിച്ചുവരാതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങി. എന്നാൽ അവിടെയൊന്നും അനാമികയെ കണ്ടില്ല.
എന്നാൽ കുളത്തിന് സമീപത്തായി കുട്ടിയുടെ ഒരു ചെരുപ്പും കുളത്തിനുള്ളിൽ മറ്റൊരു ചെരുപ്പും കണ്ടെത്തുകയായിരുന്നു. ഇതോടെ മകൾക്ക് എന്തോ അപകടം സംഭവിച്ചതായി വീട്ടുകാർ മനസ്സിലാക്കി. അമ്മ അടക്കമുള്ളവർ അലമുറയിട്ട് കരഞ്ഞ് നാട്ടുകാരെ വിളിച്ചുവരുത്തി. നാട്ടുകാർ ഓടിയെത്തി പടുതാ കു ളത്തിനുള്ളിൽ അകപ്പെട്ടിട്ടുണ്ടാകാം എന്ന നിഗമനത്തിൽ പടു താ കുളത്തിലേക്ക് ചാടി. തിരച്ചിൽ നടത്തി. എന്നാൽ ആദ്യമണിക്കൂറുകളിൽ കുട്ടിയെ കണ്ടെത്താനായില്ല.
തുടർന്ന് കുളത്തിൻ്റെ ഒരു ഭാഗം തകർത്ത് വെള്ളം പുറത്തേക്ക് ഒഴുകി വിട്ടതോടെയാണ് കുട്ടിയെ കണ്ടെത്തിയത്. കുളത്തിൻ്റെ അടിത്തട്ടിൽനിന്നാണ് അനാമിക കണ്ടെത്തിയത്. ഉടനെതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെടുങ്ങണ്ടം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പടുതാ കുളത്തിൽ വളർത്തുന്ന മീനുകൾക്ക് തീറ്റ കൊടുക്കുന്നതിനിടയിൽ കാൽവഴുതി വെള്ളത്തിൽ വീണതാവാം എന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം.
@All rights reserved Typical Malayali.
Leave a Comment