അവസാനമായി വന്ദന അച്ചനും അമ്മക്കും ബാക്കി വെച്ചത് ഇതു മാത്രം കണ്ണീരോടെ വന്ദനയുടെ വീട്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ അധ്യാപകൻ്റെ ആക്രമണത്തിന് ഇരയായി മരിച്ച ഡോക്ടർ വന്ദന ദാസ് ഇനി ദീപ്തമായ ഓർമ്മ. കോട്ടയം മുത്തുചിറയിലെ വീട്ടിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ആണ് ഡോക്ടർ വന്ദനയുടെ സംസ്കാരചടങ്ങുകൾ പൂർത്തിയായത്. ഓമനിച്ചു വളർത്തിയ ഏക മകൾക്ക് അച്ഛൻ മോഹൻദാസും അമ്മ വസന്തകുമാരിയും അന്ത്യചുംബനം നൽകിയപ്പോൾ ബന്ധുക്കളും നാട്ടുകാരും കണ്ണീരണിഞ്ഞാണ് ഹൃദയ ഭേദകമായ കാഴ്ചയ്ക്കു സാക്ഷിയായത്.ഒന്ന് കണ്ണുതുറക്കാൻ പറ എന്നു പറഞ്ഞുകൊണ്ടുള്ള അമ്മയുടെ നിലവിളി ചുറ്റും കൂടി നിന്നവരുടെ ഉള്ളു പൊള്ളിച്ചു. ആയിരക്കണക്കിനാളുകളാണ് വന്ദനയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്. അപ്ക്കാരി കോൺട്രാക്ടറായ കെ ജി മോഹൻദാസിൻ്റെയും വസന്തകുമാരിയുടെയും ഏക മകളായിരുന്നു വന്ദനം. ദമ്പതികൾക്ക് വിവാഹ ശേഷം ഏറെ വൈകിയാണ് ഒരു കുഞ്ഞു ജനിച്ചത്. പ്രാർത്ഥനകളും വഴിപാടും നേർന്ന് ലഭിച്ച മകളായിരുന്നു വന്ദന. അതിനാൽ തന്നെ താഴത്തും തലയിലും വയ്ക്കാതെ മകളെ വളർത്തി. നാട്ടിലെ മികച്ച സ്കൂളുകളിൽ അവളെ പഠിപ്പിച്ചു. ചെറുപ്പംമുതലേ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിലായിരുന്നു.

വീട്ടുകാർ സ്നേഹത്തോടെ കുട്ടാപ്പി എന്ന് വിളിക്കുന്ന വന്ദന. അച്ഛൻ്റെ ചെല്ലക്കുട്ടി ആയിരുന്നു വന്ദന. നല്ല മാർക്കോടെ പ്ലസ്ടു പാസായ ശേഷം പാലാ ബ്രില്ല്യൻസ് അക്കാദമിയിലാണ് എൻട്രൻസിന് പരിശീലിച്ചത്. സഹപാഠികൾ പലരും ഒരുതവണകൂടി ശ്രമിച്ച് മെറിറ്റിൽ അഡ്മിഷൻ നേടാൻ ശ്രമിച്ചപ്പോൾ മകൾ എത്രയും വേഗം ഡോക്ടറാക്കാൻ അച്ഛൻ മോഹൻദാസ് അഡ്മിഷൻ വാങ്ങി നൽകി. ഹൗസ് സർജൻസിക്ക് പ്രവേശിച്ചതോടെ മാതാപിതാക്കൾ അഭിമാനപൂർവ്വം ഡോക്ടർ വന്ദന എംബിബിഎസ് എന്ന് വീടിനുമുന്നിൽ ബോർഡ് വെച്ചു. മകളെ എംഡിക്ക് വിടാനും, അടുത്തമാസം വിവാഹ നിശ്ചയം നടത്താനും തീരുമാനിച്ചിരുന്നതാണ്. ഡിസംബറോടെ വിവാഹം നടത്താൻ തീരുമാനമായി. എന്നാൽ നിനച്ചിരിക്കാതെ എത്തിയ ദുരന്തത്തിൽ വിവാഹ പന്തലിന് പകരം മരണ പന്തലാണ് വീട്ടുമുറ്റത്ത് ഉയർന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *