ഒരു പെണ്ണ് വിചാരിച്ചപ്പോള്‍ നടന്നത് കണ്ടോ? തൃശൂരില്‍ വധു തിരിഞ്ഞോടിയ സംഭവത്തില്‍ ക്ലൈമാക്‌സ് ഇങ്ങനെ!

കഴിഞ്ഞ ദിവസം ഏറെ വൈറൽ ആയ വാർത്ത ആയിരുന്നു വിവാഹം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ വന്ന നവവധു വരന്റെ വീട് കണ്ടു തിരിഞ്ഞു ഓടിയ വാർത്ത.ത്യശൂർ കുന്നംകുളത്താണ് സംഭവം നടന്നത്.നവദമ്പതികളെ വീട്ടിൽ കയറ്റുന്ന ചടങ്ങിന് ഇടയിലാണ് വീടിന്റെ അവസ്ഥ കണ്ടു ഈ വീട്ടിലേക്ക് താൻ കയറില്ല എന്ന് പറഞ്ഞു കൊണ്ട് യുവതി തിരിഞ്ഞു ഓടിയതും പിന്നീട് കാര്യങ്ങൾ പോലീസ് സ്റ്റേഷനിൽ എത്തിയതും.പോലീസ് ഇരു കൂട്ടരെയും അനുനയിപ്പിച്ചു കൊണ്ട് താൽക്കാലികം ആയി തിരികെ അയക്കുകയുമായിരുന്നു.ഇതിനു ശേഷം പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ പ്രശ്നം ഒത്തു തീർപ്പ് ആയി എന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്.സാമ്പതിമായി അത്രേ മെച്ചം ഇല്ലാത്ത കുടുബം ആയിരുന്നു ഇരുവരുടെയും.രണ്ടു കൂട്ടരും ആലോചിച്ചു ഉറപ്പിച്ച വിവാഹം ആയിരുന്നു ഇത്.വിവാഹം കഴിഞ്ഞു വരന്റെ വീട്ടിലേക്ക് ഉള്ള മെയിൻ റോട്ടിലാണ് വാഹനത്തിൽ വധു വന്നിറങ്ങിയത്.അവിടെ നിന്ന് നടന്നു വേണം വരന്റെ വീട്ടിലേക്ക് എത്താൻ. അത് മാത്രവുമല്ല പട്ടയം ലഭിക്കാത്ത അഞ്ചു സെന്റ് ഭൂമി ആയിരുന്നു കൂലി പണിക്കാരൻ ആയ വരന് സ്വന്തം ആയി ഉണ്ടായിരുന്നത്.വീടിന്റെ പിന്നാമ്പുറം വഴിയാണ് ഇരുവരും വീട്ടിലേക്ക് പ്രവേശിച്ചത്.ഓടും ഓലയും കുറെ ഭാഗത് ഷീറ്റും ഉപയോഗിച്ച് കൊണ്ടാണ് വീട് നിർമിച്ചത്.റോഡിന്റെയും വീടിന്റെയും ശോചനീയ അവസ്ഥ കണ്ടു നടന്നു വരുന്ന വഴിയിൽ വെച്ച് തന്നെ പെൺകുട്ടി അസ്വസ്ഥ കാണിച്ചിരുന്നു.

മാത്രമല്ല എനിക്ക് ഇവിടെ നിൽക്കാൻ വയ്യ എന്നും കൂടെ നിന്നവരോട് പറഞ്ഞു.വിളക്ക് കൊണ്ട് വീട്ടിൽ കയറില്ല എന്ന് വധു വാശി പിടിച്ചു.ചടങ്ങു കഴിഞ്ഞ ശേഷം നമുക്ക് തീരുമാനം എടുക്കാം എന്ന് പറഞ്ഞെങ്കിലും വധു തന്റെ നിലപാടിൽ ഉറച്ചു നിന്നതോടെ സ്റ്റേഷനിൽ എത്തുകയായിരുന്നു.വീടിനു ഉള്ളിലെ മുറിയിൽ കതക് ഇല്ലെന്നും അതിനു പകരം കർട്ടൻ ആണ് ഉപയോഗിച്ചത് എന്നും ബാത്റൂമിലെ വാതിൽ ഇളകി വീണത് ആണെന്നും ഉപയോഗിക്കണം എങ്കിൽ ചാരി വെക്കണം എന്നും പെൺകുട്ടി ആരോപിച്ചു.പലരും പറഞ്ഞിട്ടു വഴങ്ങാത്ത അഹങ്കാരി ആയ പെണ്ണിനെ വരനും വേണ്ടെന്നു പറഞ്ഞു ഇതോടെയാണ് പോലീസ് ഇവരോട് തല്ക്കാലം പിരിയാൻ ആവശ്യപ്പെട്ടത്.പിന്നാലെ നടന്ന ചർച്ചയിലാണ് കാര്യങ്ങൾ ഒത്തു തീർപ്പ് ആയത്.വിവാഹ ബന്ധം ഒഴിയാൻ ഇരു വീട്ടുകാരും സമ്മതിച്ചു.അതെ സമയം നഷ്ട പരിഹാരം ആയി ഒരു ലക്ഷം രൂപയും വരന് യുവതിയുടെ കഴുത്തിൽ കെട്ടിയ താലി മാലയും വധുവിന്റെ വീട്ടുകാർ വരന്റെ വീട്ടുകാർക്ക് കൊടുക്കണം എന്നുമാണ് ചർച്ചയിൽ തീരുമാനമായത്.സാമ്പതികമായി വലിയ കഷ്ടതയിൽ ആയ വധുവിന്റെ കുടുംബത്തിന് താങ്ങാൻ കഴിയാത്ത ബാദ്യതയാണ് ഇത് മൂലം ഉണ്ടായത് എന്നുമുള്ള റിപ്പോർട്ട് പുറത്തു വരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *