ഗര്‍ഭിണിയായ ഭാര്യയെ നെഞ്ചോട് ചേര്‍ത്ത് സെല്‍ഫി പിന്നെ അവളെ കൊക്കയിലേക്ക് തള്ളിയിട്ടുകാരണംഞെട്ടിക്കും

ഭാര്യ ഗർഭിണി ആയാൽ അവരെക്കാൾ ടെൻഷൻ ആകും ചില ഭർത്താക്കന്മാർക്ക്.ഭാര്യയെക്കാൾ ശ്രദ്ധ ഓരോ ഭർത്താക്കന്മർക്കും ഉണ്ടാകും.ഭാര്യയുടെ എല്ലാ ആഗ്രഹവും സാധിച്ചു കൊടുക്കാനും ഭർത്താക്കന്മാർ ശ്രമിക്കുന്നു.എന്നാൽ ഗർഭിണി ആയ ഭാര്യയെ അവളുടെ ആഗ്രഹ പ്രകാരം മലമുകളിൽ എത്തിച്ചു അവിടെ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ഒരു ഭർത്താവിന്റെ വാർത്തയാണ് ഇപ്പോൾ എത്തുന്നത്.ടർക്കിയിലെ മുദലയിൽ ലോകത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത് 2018 ൽ ആണെങ്കിലും ദൃശ്യം സഹിതം ഞെട്ടിക്കുന്ന സത്യം പുറത്തു വരുന്നത് ഇപ്പോഴാണ് നാല്പത് വയസ്സ് ഉള്ള ഹക്കാന് ഹൈസലാണ് 32 വയസ്സ് ഉള്ള ഭാര്യയെ കൊലപ്പെടുത്തിയത്.ഭാര്യയുമൊത്തു ഹൈസൽ എടുത്ത സെൽഫി ചിത്രം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.ഡൈലി മെയിലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.2018 ലാണ് സെംറ മലമുകളിൽ നിന്നും വീണു മരിച്ചത്.ആയിരം അടി മുകളിൽ നിന്നുമാണ് ഏഴു മാസം ഗർഭിണി ആയ സ്ത്രീ താഴേക്ക് വീണത്.സംഭവ സ്ഥലത്തു വെച്ച് തന്നെ സെംറയും കുട്ടിയും മരിച്ചു.ഇത് കുടുംബത്തെ ആകെ വേദനിപ്പിച്ചിരുന്നു.ഭാര്യയെ സന്തോഷിപ്പിക്കാനാണ് മലമുകളിലെക്ക് കൊണ്ട് പോയത് എന്നാണ് ഹൈസൽ പറഞ്ഞത്.അവിടെ നിന്നും കുറെ സന്തോഷ ചിത്രവും സെൽഫിയും പകർത്തി.ഫോട്ടോ എടുത്ത ശേഷം ഭാര്യ ഫോൺ ബാഗിലേക്ക് ഇട്ടു.പിന്നീട് വീണ്ടും ഫോൺ എടുത്തു കൊടുക്കാൻ എന്നോട് ആവശ്യപ്പെട്ടു അതിനായി ഞാൻ പോയപ്പോൾ വലിയ അലർച്ച കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ ഭാര്യയെ കണ്ടില്ല തുടർന്നാണ് ഭാര്യ താഴേക്ക് വീണത് ആണെന്നും മരിച്ചു എന്നും മനസിലാക്കി എന്നാണ് ഹൈസൽ പറഞ്ഞത്

അതെ സമയം ഈ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു അതിലാണ് ആ സത്യം ബന്ധുക്കൾ മനസിലാക്കിയത് സിമ്ര വീണതല്ല ഹൈസൽ തള്ളിയിട്ടതാണ് കാരണം മറ്റൊന്നുമല്ല സിമ്രയെ തള്ളിയിട്ട ശേഷം ഹൈസൽ നേരെ പോയത് ഇൻഷുറൻസ് കമ്പനിയിലേക്കാണ് ലക്ഷ കണക്കിന് രൂപയുടെ ഇന്ഷുറന്സാണ് ഭാര്യ അപകടത്തിൽ പെട്ട് മരിക്കുകയാണെങ്കിൽ ഭർത്താവിന് ലഭിക്കുക പണത്തോട് ഉള്ള അതിമോഹം ഹൈസലിനെ കൊടുംകുറ്റവാളി ആക്കി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *