ഗോവിന്ദ് പത്മസൂര്യയ്ക്ക് അപകടം… ഞെട്ടലോടെ സിനിമാലോകം..

നടൻ ഗോവിന്ദ് പദ്മസൂര്യയുടെ വാഹനം അപകടത്തിൽപ്പെട്ടു! ഇരുകാറുകളും ഭാഗികമായി തകർന്നു, ആർക്കും അപകടമില്ല.ഷൂട്ടിംഗ് ആവശ്യത്തിനായി ജിപി പട്ടാമ്പിയിൽ നിന്നും കൊച്ചിയിലേക്ക് പോകുംവഴി ആയിരുന്നു അപകടം എന്നാണ് റിപ്പോർട്ടുകൾ.അപകടം കൊച്ചിയിലേക്ക് പോകുംവഴി.ടിവി അവതാരകനും നടനുമായ ജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പദ്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു. ജിപി സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെയാണ് ദേശമംഗലം പഞ്ചായത്തിലെ ആറങ്ങോട്ടുകരയില്‍ സംഭവമുണ്ടായത്. അപകടത്തിൽ ജിപി ഉൾപ്പെടെ ആര്‍ക്കും പരിക്കുകൾ ഒന്നുമില്ല.ജിപിയുടെ സ്വന്തം നാടായ പട്ടാമ്പിയിൽ നിന്നും കൊച്ചിയിലേക്ക് ഷൂട്ടിങ്ങിനായി പോകുമ്പോഴായിരുന്നു അപകടം. എതിരെ വരികയായിരുന്ന സ്കൂള്‍ വാനിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ജിപിയുടെ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇരുകാറുകളും ഭാഗികമായി തകർന്നെങ്കിലും ആർക്കും പരിക്കുകളൊന്നും ഉണ്ടായിട്ടില്ല. ചെറുതുരുത്തി പൊലീസ് സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകട സ്ഥലത്തു നിന്നും ജിപി സിനിമാ ഷൂട്ടിങ്ങിനായി കൊച്ചിയിലേക്ക് പോവുകയും ചെയ്തു.

ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയാണ് ഗോവിന്ദ് പദ്മസൂര്യ പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ട താരമായി മാറുന്നത്.എം. ജി. ശശി സംവിധാനം ചെയ്ത ‘അടയാളങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. എങ്കിലും ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ അദ്ദേഹം താരമായി മാറുകയായിരുന്നു ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി. പട്ടാമ്പിയിൽ ബാങ്ക് മാനേജറായ ഗോവിന്ദ് മേനോന്റെയും ബിഎസ്എൻഎൽ ഉദ്യോഗസ്ഥയായ മാലതിയുടെയും മകനായി ജനിച്ച ജിപി ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും പിന്നീട് മാധ്യമ പഠനവും പൂർത്തിയാക്കിയ ശേഷമാണ് അഭിനയ ലോകത്ത് സജീവമായത്. ജിപിയുടെ വാഹനം അപകടത്തിൽ പെട്ടു എന്ന വാർത്ത വന്നതുമുതൽ നിരവധി ആരാധകരാണ് അദ്ദേഹത്തിന്റെ വിവരങ്ങൾ അറിയുവാൻ വേണ്ടി ഇൻസ്റ്റാഗ്രാമിലെ ഓരോ പോസ്റ്റിനു താഴെയും കമന്റുകളായി കാര്യങ്ങൾ അന്വേഷിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *