ഞാനൊരിക്കലും ആഗ്രഹിച്ചിരുന്നതല്ല ആ വേർപിരിയൽ; കണ്ണുകൾ നിറഞ്ഞ് ദിലീപ് പറഞ്ഞത്; ജോസ് തോമസ്

ദിലീപും മഞ്ജുവാര്യരും വേർപിരിഞ്ഞിട്ട് വര്ഷങ്ങളായി. ഇരുവരും അവരുടെ തിരക്കുകളിലും ജീവിതത്തിലും സജീവവുമാണ്. എങ്കിലും ഇരുവരോടുമുള്ള ആരാധന കൊണ്ടാകണം ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമാണ്. ഇരുവരും വേര്പിരിയാനുള്ള കാരണം എവിടെയും വ്യക്തമാക്കിയിട്ടില്ല എങ്കിലും ഇവരുടെ സുഹൃത്തുക്കൾ തന്നെ ഇവരുടെ ബന്ധത്തിന്റെ തീവ്രതയെക്കുറിച്ച് പലതവണ സംസാരിച്ചിട്ടുമുണ്ട്. അത്തരത്തിൽ ദിലീപിന്റെ ആ സമയത്തെ മാനസിക അവസ്ഥയെക്കുറിച്ച് മുൻപൊരിക്കൽ ജോസ് തോമസ് സംസാരിച്ചിരുന്നു. ഈ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
മായാ മോഹിനിയിൽ അഭിനയിക്കുമ്പോഴാണ് മഞ്ജുവും ദിലീപും തമ്മിൽ വിഷയങ്ങൾ ഉണ്ടെന്ന വാർത്തകൾ പുറത്തുവന്നു തുടങ്ങുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ ആശയവുമായി ബന്ധപ്പെട്ടുകൊണ്ട് പലതവണ ദിലീപിന്റെ വീട്ടിൽ താൻ പോയിട്ടുണ്ട് അന്നെല്ലാം അത്രയും സന്തോഷത്തോടെ പെരുമാറുന്ന ഭാര്യയേയും ഭർത്താവിനെയും ആണ് തനിക്ക് അവിടെ കാണാൻ കഴിഞ്ഞിട്ടുള്ളത്. അതിനുശേഷം ഗോസിപ്പുകൾ പറയുന്നവരോട് താൻ ഇക്കാര്യം പറയുമായിരുന്നു എന്നാണ് ജോസ് തോമസ് പറഞ്ഞിട്ടുള്ളത്.
ശൃംഗാരവേലന്റെ സമയത്താണ് ഇവരുടെ ബന്ധം വേർപിരിയലിന്റെ വക്കോളം എത്തിയത്. അത് ദിലീപിനെ വല്ലാതെ ബാധിച്ചിരുന്നുവെന്നും ജോസ് മുൻപൊരിക്കൽ ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. എന്റെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്ത് സന്തോഷത്തോടെ ജീവിച്ചിരുന്നവർ ആണ് ഞങ്ങൾ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല ഈ വേർപിരിയൽ- എന്നാണ് ദിലീപ് പറഞ്ഞത്- ജോസ് പറയുന്നു.

ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല ഈ വേർപിരിയൽ എന്നുപറഞ്ഞുകൊണ്ട് അദ്ദേഹം ഒരുപാട് കരഞ്ഞു. അദ്ദേഹത്തിന്റെ മുഖം തന്നെ ഇത് പറയുമായിരുന്നു ഉള്ളിലെ വേദന. ഇത്രയൊക്കെ വേദനിച്ചിട്ടും മഞ്ജുവിനെക്കുറിച്ച് യാതൊരു കുറ്റമോ കുറവോ അദ്ദേഹമാരോടും പറഞ്ഞിട്ടില്ല. എന്റെ സമയദോഷം എന്നുമാത്രമാണ് അദ്ദേഹം ഇക്കാര്യത്തെ വിശേഷിപ്പിച്ചത്. പക്ഷെ ദിലീപിന് എല്ലാത്തിനെയും അതിജീവിക്കാനുള്ള ആത്മവിശ്വാസം ഉണ്ടെന്നും ജോസ് പറഞ്ഞിരുന്നു.സിനിമയില്‍ നിന്നും മഞ്ജു വാര്യര്‍ മാറി നിന്നതിനെക്കുറിച്ചും പിന്നീട് ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയതിനെക്കുറിച്ചും മുൻപും പലവിധ ചർച്ചകൾ നടന്നിട്ടുണ്ട്. 1998ലായിരുന്നു മഞ്ജു വാര്യര്‍ ഇടവേള എടുക്കുന്നത്. 14 വര്‍ഷത്തിന് ശേഷം തിരിച്ചുവരവ് നടത്തിയപ്പോള്‍ അത് ഏറെ വാർത്തയായി. സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സമയത്തെ ജീവിതവും ശരിക്കും ആസ്വദിക്കുകയായിരുന്നു എന്ന് മഞ്ജുവും പറഞ്ഞിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *