നടി കല്പനയുടെ മകളെ ഇപ്പോള്‍ കണ്ടോ.. അമ്മയേക്കാള്‍ സുന്ദരിയായി ശ്രീക്കുട്ടി.. ഏറ്റവും പുതിയ ചിത്രം അതിമനോഹരം.
കൽപനയുടെ ഫോണിലെ റിങ് ടോൺ ശ്രീമയി ഇപ്പോഴും മാറ്റിയിട്ടില്ല. ‘‘അമ്മായെൻട്രഴൈക്കാത ഉയിരില്ലയേ… അമ്മാവെ വണങ്കാതെ ഉയർവില്ലെയേ….’’ ആ പാട്ട് ഒരിക്കലും മാറ്റാനും തോന്നുന്നില്ല. കാരണം, കൽപന ഏറെ സ്നേഹിച്ചിരുന്ന പാട്ടായിരുന്നു അത്. കൽപനയുടെ ജീവിതത്തിന്റെ തന്നെ നിയോഗം ഉൾക്കൊള്ളുന്ന പോലൊരു ഗാനം. അമ്മയായിരുന്നു കൽപനയ്ക്ക് എല്ലാം. മകൾ ശ്രീമയിക്കാകട്ടെ, കൽപന സമ്മാനിച്ചു പോയിട്ടുള്ളത് സ്നേഹിച്ചു തീരാതെ പാതി വഴിയിൽ യാത്രയായ അമ്മയുടെ ഒാർമകളാണ്.‘‘മിനുവിന് ഒത്തിരി പ്രിയപ്പെട്ടതായിരുന്നു ആ പാട്ട്. ഞാനൊരിക്കലും അമ്മ എന്നു വിളിച്ചിട്ടില്ല. മിനു എന്നായിരുന്നു അവസാനം വരെ വിളിച്ചിരുന്നത്. ഒരു കൂട്ടുകാരിയെ പോലെ.’’ ശ്രീമയി പറയുന്നു. തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിന്റെ ചുവരിലൊന്നും കൽപനയുടെ ഫോട്ടോ വച്ചിട്ടില്ല. കാരണം, അങ്ങനെ ചുവരിൽ മാലയിട്ടു വയ്ക്കാനായി കൽപന പോയതായി ഇവിടെയാർക്കും തോന്നുന്നില്ല. അമ്മ വിജയലക്ഷ്മിക്കോ മകൾ ശ്രീമയിക്കോ ഫ്ളാറ്റിലെ സുഹൃത്തുക്കൾക്കോ ആർക്കും… ഏതോ ലൊക്കേഷനിൽ നിന്ന് ചിരിച്ച മുഖത്തോടെ ഉറക്കെ വിശേഷം പറഞ്ഞുകൊണ്ട് എപ്പോൾ വേണമെങ്കിലും കൽപന വന്നു കയറുമെന്നു തോന്നിപ്പോകും…
‘‘കുട്ടിക്കാലത്ത് ഞാൻ വിചാരിച്ചിരുന്നത് മിനു എന്റെ ചേച്ചിയാണെന്നായിരുന്നു.’’ ശ്രീമയി ഒാർമയിലേക്കു പോയി.‘‘ മൂന്ന് ചേച്ചിമാരാണ് ഞങ്ങളുടെ കുടുംബത്തിലെന്നായിരുന്നു എന്റെ വിചാരം. കാർത്തു ചേച്ചി (കലാരഞ്ജിനി), മിനുച്ചേച്ചി (കൽപന), പൊടിച്ചേച്ചി (ഉർവശി). പിന്നെയാണ് മനസ്സിലായത് മിനു അമ്മയാണെന്ന്. അമ്മൂമ്മയാണ് എന്നെ വളർത്തിയത്. അമ്മൂമ്മ വിജയലക്ഷ്മിയെ ഞാൻ വിളിച്ചിരുന്നതാവട്ടെ, വീട്ടിലെ വിളിപ്പേരായ ‘അമ്മിണി’ എന്നും. അമ്മൂമ്മയെയാണ് ഞാൻ അമ്മയുടെ സ്ഥാനത്ത് മനസ്സിൽ കരുതിയത്. കാരണം, മിനു മിക്കപ്പോഴും ഷൂട്ടിങ്ങിന്റെ തിരക്കിലായിരുന്നു. ഞങ്ങളന്ന് ചെന്നൈയിലായിരുന്നു. ഇടയ്ക്ക് വീക്കെൻഡ്സിൽ ആലപ്പുഴയിലെ വീട്ടിൽ പോകും. അങ്ങനെയായിരുന്നു അക്കാലം. മൂന്നു വയസ്സുള്ളപ്പോളൊരിക്കൽ മിനു പറഞ്ഞു: ‘‘മക്കളേ മിനുച്ചേച്ചീ എന്നു വിളിക്കല്ലേ. നിന്റെ അമ്മയാ ഞാൻ.’’ എന്നാലും ചേച്ചീ അങ്ങു മാറ്റി വീണ്ടും വിളിച്ചത് മിനു എന്നാണ്. ആ വിളി ഒരിക്കലും മാറ്റിയില്ല. മിനു ഉള്ളപ്പോൾ വീടു നിറയെ തമാശയായിരുന്നു. മിക്ക കോമഡി അഭിനേതാക്കളെക്കുറിച്ചും പറയുന്നത് വീട്ടിൽ അവർ നല്ല സീരിയസായിരിക്കുമെന്ന്. പക്ഷേ, മിനുവിന്റെ കാര്യം നേരേ മറിച്ചായിരുന്നു. സിനിമയിൽ കാണിച്ച കോമഡിയെക്കാളേറെയായിരുന്നു വീട്ടിൽ.’’
@All rights reserved Typical Malayali.
Leave a Comment