ഇങ്ങനെ ഒരപ്പനും മോനും പ്രണവിന്റെ വയറു നിറച്ച് ലാലേട്ടന്റെ സ്‌പെഷ്യല്‍ ഐറ്റം

ആ വിവാഹം നടത്തരുതെന്ന് ജ്യോത്സ്യൻ നിർദേശിച്ചതാണ്. ജാതകപ്പൊരുത്തമില്ലെന്നു പറഞ്ഞ് ഉപേക്ഷിക്കാൻ നിർദേശിച്ച വിവാഹം പിന്നീട് വീട്ടുകാർ തീരുമാനിക്കുകയായിരുന്നു.ലാലേട്ടൻ മലയാള സിനിമ പ്രേമികൾക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നിൽക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലൻ നരേന്ദ്രനിലൂടെയാണ്. പിന്നീട് മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുനൂറ്‌ കഥാപാത്രങ്ങൾ. അതിൽ ഇന്ദുചൂഢനും ജഗന്നാഥനും , നീലകണ്ഠനും, ജയകൃഷ്ണനും, ലൂസിഫറും, ഓടിയനും ഒക്കെയും എടുത്തുപറയേണ്ട വിസ്മയങ്ങൾ തന്നെയാണ്. ആ നടന വിസ്മയത്തിന്റെ വിവാഹം 1988 ഏപ്രിൽ 28 നായിരുന്നു നടന്നത്. എന്നാൽ ആ വിവാഹം നടത്തരുതെന്ന് ജ്യോത്സ്യൻ നിർദേശിച്ചതാണെന്ന് അധികമാർക്കും അറിയാകഥയാണ്. വിശദമായി വായിക്കാം.1988 ഏപ്രിൽ 28നായിരുന്നു ഇരുവരുടെയും വിവാഹം. തമിഴ് നിർമാതാവ് ബാലാജിയുടെ മകളാണ് സുചിത്ര. മോഹൻലാലിന്റെ കടുത്ത ആരാധികയായിരുന്നു സുചിത്ര. എന്നും പ്രിയതാരത്തിനു കത്തുകളും കാർഡുകളും അയക്കുമായിരുന്നു. അങ്ങനെ ആ സൗഹൃദം പിന്നീട് പ്രണയത്തിൽ എത്തിയെന്നും റിപ്പോർട്ടുണ്ട്.
ആദ്യ പ്രവചനം.വിവാഹം ഉറപ്പിച്ചതായിരുന്നുവെങ്കിലും ഇവരുടെ ജാതകങ്ങള്‍ തമ്മില്‍ ചേര്‍ച്ചയില്ലെന്നായിരുന്നു ആദ്യ പ്രവചനം.

ജാതകദോഷം പറഞ്ഞ് ജ്യോത്സ്യൻ ഉപേക്ഷിക്കാൻ നിർദേശിച്ച വിവാഹം പിന്നീട് നടത്താൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ക്കിടയിലായിരുന്നു ഇതെന്നും റിപ്പോർട്ടുണ്ട്.രേവതി നക്ഷത്രം.എന്നാൽ കുടുംബം മറ്റൊരു ജ്യോത്സനെ കണ്ടതോടെ ഈ ആശയക്കുഴപ്പം പരിഹരിക്കുകയായിരുന്നു. 1960 മേയ് 21-നാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ മകനായി മോഹൻലാൽ ജനിക്കുന്നത്. രേവതി നക്ഷത്രമാണ് താരത്തിന്റേത്.നിഴലായി സുചിത്രജാതകം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്ന കാലത്താണ് തങ്ങളുടെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാക്കി ഇരുവരും ജീവിക്കുന്നത്. തിരക്കുകള്‍ക്കിടയിലും കുടുംബത്തെ ചേര്‍ത്തുപിടിക്കാറുണ്ട് ലാലേട്ടൻ. മക്കളുടെ കാര്യങ്ങളും ബിസിനസിലുമെല്ലാം സഹായിച്ച് നിഴലായി സുചിത്രയും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *