ജയിൽ ജീവിതം ആഘോഷമാക്കി കിരണ്‍കുമാർ – ശിക്ഷ പൂർത്തിയാക്കി വേഗം പുറത്തിറങ്ങണം
വിസ്മയയുടെ മരണം സംഭവിച്ച 11 മാസങ്ങൾ പിന്നിടുമ്പോഴാണ് കേസിൽ വിധി വന്നത്. 4 മാസം നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷമാണ് ഇന്നലെ കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി വിധി പറഞ്ഞത്.മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറുവര്‍ഷവും, 498 അനുസരിച്ച് രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. എന്നാൽ ശിക്ഷ വിധിച്ചത് കുറഞ്ഞ് പോയെന്നാണ് വിസമയയുടെ അമ്മയുടെ ആദ്യ പ്രതികരണം. ജീവപര്യന്തം ശിക്ഷയാണ് പ്രതീക്ഷിച്ചത്. വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സജിത പ്രതികരിച്ചു.
വിധി പറയുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോ എന്ന് കിരണിനോട് ചോദിച്ചിരുന്നു. വിസിമയയുടേത് ആത്മഹത്യ ആണെന്നും താൻ തെറ്റുകാരൻ അല്ലെന്നുമായിരുന്നു കിരൺ പറഞ്ഞത്. ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. താന്‍ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്, അച്ഛന് സുഖമില്ല, കുടുംബത്തിന്റെ ചുമതല തനിക്കെന്നും കിരണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന് കോടതിയിൽ വാദിച്ചത്. രാജ്യം ഉറ്റു നോക്കിയ വിധിയായിരുന്നു വിസ്മയ കേസിൽ ഇന്ന് കോടതി വിധിച്ചത്.മകൾക്ക് നീതി ലഭിച്ചെന്ന് പിതാവ് ത്രിവിക്രമൻ നായർ പ്രതികരിച്ചു. സമൂഹത്തിന് സന്ദേശം നൽകുന്ന വിധിയാണിത്. ഇത് വിസ്മയയിൽ മാത്രം ഒതുങ്ങുന്ന വിധിയല്ല. പിന്നിൽ ഒരുപാടുപേർക്ക് വിസ്മയയുടെ മരണത്തിൽ പങ്കുണ്ട്, അവരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പോരാടും. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണ് കിരൺ കുമാർ കുറ്റക്കാരനെന്ന് ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ.സുജിത്ത് വിധിച്ചത്.
@All rights reserved Typical Malayali.
Leave a Comment