ഇടുക്കിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകർത്തി

ഇടുക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച അഥിതി തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി രാജ് കുമാറാണ് അറസ്റ്റിലായത്. 2018 ൽ ജോലി തേടി മാങ്കുളത്ത് എത്തിയ പ്രതി താമസ സ്ഥലത്തിനടുത്തുള്ള സ്കൂൾ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.തുടർന്ന് പ്രണയം നടിച്ച് പെൺകുട്ടിയുടെ സമ്മതമില്ലാതെയും ബലപ്രയോഗത്തിലൂടെയും അശ്ലീല ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. പിന്നീട് ദൃശ്യങ്ങൾ പ്രച്ചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയോട് പണം ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി പണം നൽകാൻ തയ്യാറായില്ല.

ഇതിനിടയിൽ ഒഡീഷയിലേക്ക് മടങ്ങിപ്പോയ പ്രതി അവിടെ നിന്നും ഫോണിലൂടെ നിരന്തരം ഭീഷണി ഉയർത്തിയിരുന്നു. എന്നാൽ പെൺകുട്ടി പ്രതിയുടെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് ഒഡീഷയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *