വെെകിവന്ന സന്തോഷം നടന് അരിസ്റ്റോ സുരേഷിന് വിവാഹം വധു ആരാണെന്ന് അറിയാമോ ആരാധകര്‍ ആവേശത്തില്‍
മുത്തേ പൊന്നേ പിണങ്ങല്ലേ” എന്ന ഗാനത്തിലൂടെ മലയാളി മനസ്സുകളിൽ കുടിയേറിയ താരമാണ് അരിസ്റ്റോ സുരേഷ്. നിവിൻ പോളി നായകനായി എത്തിയ ‘ആക്ഷൻ ഹീറോ ബിജു’ എന്ന സിനിമ പുറത്തിറങ്ങിയതോടെ എല്ലാവരുടെയും മൂളിപ്പാട്ടുകളിൽ ഒന്നായിരുന്നു മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന അരിസ്റ്റോ സുരേഷിന്റെ പാട്ട്. പിന്നീട് ഏഷ്യാനെറ്റ് സംരക്ഷണം ചെയ്ത റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ വണ്ണിന്റെ കണ്ടസ്റ്റന്റായും അരിസ്റ്റോ സുരേഷ് മലയാളികൾക്ക് മുന്നിലെത്തി.ഇപ്പോഴിതാ ‘ആനീസ് കിച്ചൻ’ എന്ന അമൃത ടിവിയിലെ പരിപാടിയിലൂടെ തന്റെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ അരിസ്റ്റോ സുരേഷ് വെളിപ്പെടുത്തിയിരിക്കുകയാണ്. വിവാഹത്തെക്കുറിച്ചുള്ള ആനയുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് നടൻ ഇക്കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്. സുരേഷേട്ടൻ ഇനിയും വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണ് എന്നായിരുന്നു ആനിസ് കിച്ചണിലൂടെ ആനി ചോദിച്ചത്.
എന്നാൽ അതിനുത്തരം ആയി അരിസ്റ്റോസ് പറഞ്ഞത് ഇങ്ങനെയാണ്. താൻ ഇപ്പോൾ ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ് എന്നും അത് കഴിഞ്ഞിട്ട് കല്യാണം കഴിക്കും എന്നുമായിരുന്നു സുരേഷ് ഉത്തരമായി പറഞ്ഞത്. ഒരു പെൺകുട്ടിയുമായി ചെറിയ അടുപ്പമുണ്ട് എന്നും കല്യാണം കഴിക്കാനുള്ള തീരുമാനം ആയിട്ടുണ്ട് എന്നും അതിനെക്കുറിച്ച് തുറന്നു പറയാൻ ഇതുവരെ സമയം ആയിട്ടില്ല എന്നും സുരേഷ് വ്യക്തമാക്കി.
@All rights reserved Typical Malayali.
Leave a Comment