സഹിക്കാനാകില്ല ഇത്! ഫുള്‍ എ പ്ലസ് സന്തോഷം നിലവിളികള്‍ക്ക് വഴിമാറി! രാഖിശ്രീ മോളെ ഇത് വേണ്ടായിരുന്നു

എസ് എസ് എൽ സി ഫലം പുറത്തു വന്നപ്പോൾ ഫുൾ എ പ്ലസ് ലഭിച്ചു വിജയിച്ച കുട്ടികൾ എല്ലാം കൂടുതൽ സന്തോഷത്തിലാണ് എന്നാൽ ഫുൾ എ പ്ലസ് ലഭിച്ച സന്തോഷം തീരും മുൻപേ ജീവൻ നഷ്ടമാക്കിയ ഒരു പെൺകുട്ടിയുടെ വാർത്തയാണ് ചിറയിൻ കീഴിൽ നിന്നും വരുന്നത്.അവിടെ ഉള്ള ശ്രീ ശാരദ വിലാസം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനി ആർ എസ് രാഗശ്രീ ആണ് മരിച്ചത്.കൂന്തളൂർ പനച്ചു വിളാകം രാജീവ് ശ്രീ വിദ്യ ദമ്പതികളുടെ മകളാണ് കഴിഞ്ഞ ദിവസം പത്താം ക്‌ളാസ് പരീക്ഷ ഫലം വന്നപ്പോൾ പഠനത്തിൽ മിടുക്കി ആയ കുട്ടി മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു.

ഫലം അറിഞ്ഞ ശേഷം ഇന്നലെ രാവിലെ സ്‌കൂളിൽ നടന്ന അനുമോദന ചടങ്ങിൽ അമ്മയോടൊപ്പം രാഗശ്രീ പങ്കെടുത്തിരുന്നു.സുഹ്യത്തുക്കൾക്ക് ഒപ്പം സന്തോഷം പങ്കിട്ടാണ് രാഗശ്രീ മടങ്ങിയത് തുടർന്ന് വൈകീട്ട് അഞ്ചു മണിയോടെ കൂന്തലുരിലെ വീട്ടിലെ ശുചി മുറിയിൽ മരിച്ച നിലയിലാണ് കണ്ടത് ഉടൻ തന്നെ നാട്ടുകാർ പോലീസിൽ അറിയിച്ചു വിജയ ആഹ്‌ളാദം പങ്കിടാൻ രാഗശ്രീ എതിയിരുന്നു എന്നും പിന്നീട് ഉണ്ടായ കാര്യത്തെ കുറിച്ച് അന്വേഷിക്കുക ആണെന്നും പോലീസ് വ്യക്തമാക്കി.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്,അതെ സമയം മകളുടെ മരണത്തിൽ ഗുരുതര ആരോപണവുമായി അച്ഛൻ രംഗത്തു വന്നു.മകളെ ഒരു യുവാവ് ശല്യം ചെയ്തിരുന്നു എന്ന് പിതാവ് രാജീവ് പറയുന്നു ചിറയിൻ കീഴ് സ്വദേശി ആയ 28 കാരൻ മകളെ നിരന്തരം ശല്യം ചെയ്തു എന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ല എന്ന് ഭീഷണിപ്പെടുത്തിയത് ആയി പിതാവ് പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *