കാരണം കേട്ട് തലയിൽ കൈവച്ച് കേരളക്കര, സംഭവം ഇങ്ങനെ.

അങ്കണവാടിയിൽ നിന്നും മൂന്നര വയസുകാരനെ പുറത്താക്കിയതായി പരാതി കുലശേകപുരം നീലകുളം ഷംന മൻസിലിൽ ഷംന തസ്‌ലീം ദമ്പതികളുടെ മകൻ ആയ അൽഅമീനെ പുന്നക്കുളം 113 മതേ നബർ അങ്കണവാടിയിൽ നിന്നും ഗ്രാമ പഞ്ചായത് അംഗത്തിന്റെ നേത്യത്വത്തിൽ പുറത്താക്കി എന്നാണ് പരാതി.കഴിഞ്ഞ ബുധനാണ്‌ സംഭവം നടന്നത്.അങ്കണവാടി കുലശേകപുരം പുന്നംകുളത്തു ഉള്ള സ്വകാര്യ വ്യക്തിയുടെ വീട്ടു വളപ്പിലെ ഷെഡിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്.ഇതിനു സമീപത്തു കൃഷി കുളം നിർമാണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾ ഏർപ്പെട്ടിരിന്നു.

ഇവരുടെ ചിത്രം അങ്കണവാടിയിൽ കൊണ്ട് വിടാൻ വന്ന മുത്തച്ഛൻ മൊബൈൽ ഫോണിൽ പകർത്തി എന്ന് ആരോപിച്ചു കൊണ്ടാണ് വിലക്ക് ഏർപ്പെടുത്തിയത്.ക്‌ളാസിൽ ഇരുന്ന കുട്ടിയെ പുറത്താക്കിയ ശേഷം അമ്മയെ വിളിച്ചു വരുത്തി തിരികെ പറഞ്ഞു അയക്കുകയായിരുന്നു.എന്നാൽ 12 വാർഡിലെ കുട്ടി 13 മതേ വാർഡിലെ അങ്കണവാടിയിൽ പടിക്കേണ്ട എന്നാണ് ഗ്രാമ പഞ്ചായത് അംഗത്തിന്റെ വാദം.കഴിഞ്ഞ ആറു മാസം ആയി കുട്ടി ഈ അങ്കണവാടിയിൽ ആണ് പഠിച്ചു വരുന്നത്.കുട്ടികൾക്ക് സൗകര്യം നിറഞ്ഞ അങ്കണവാടികൾ വാർഡ് പരിഗണന ഇല്ലാതെ തിരഞ്ഞെടുക്കാം എന്നാണ് അധിക്യതർ പറയുന്നത് സംഭവത്തിൽ കരുനാഗപ്പള്ളി പോലീസ് ഐ സി എസ് അധിക്യതർ ബാലാവകാശ കമ്മീഷൻ ഗ്രാമ പഞ്ചായത് സെക്രട്ടറി എന്നിവർക്ക് എതിരെ കുട്ടിയുടെ രക്ഷിതാവ് പരാതി നൽകി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *