അവൾ എന്നോട് അങ്ങനെ പറയുമെന്ന് കരുതീല’.. പാപ്പു ബാല കേൾക്കെ പറഞ്ഞത്.. കേട്ടയുടൻ കണ്ണുനിറഞ്ഞ് ഇറങ്ങി പോകാൻ പറഞ്ഞു

സന്തോഷിക്കാന്‍ ഇതൊക്കെ മതി! എലിസബത്തിനൊപ്പമുള്ള ബാലയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ബാല. സോഷ്യല്‍മീഡിയയില്‍ സജീവമായ അദ്ദേഹം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ബാലയുടെ ഭാര്യ എലിസബത്ത് ഉദയനും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും.ബാലയും എലിസബത്തും പങ്കിടുന്ന വിശേഷങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. അസുഖമൊക്കെ മാറി പഴയത് പോലെ ആരോഗ്യവാനായി ബാല തിരിച്ച് വരുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍ എന്നായിരുന്നു എല്ലാവരും പറഞ്ഞത്. വിശ്രമം കഴിഞ്ഞ് ഉടനെ തന്നെ ഞാന്‍ എത്തുമെന്ന് ബാലയും വ്യക്തമാക്കിയിരുന്നു. ജോലിയില്‍ നിന്നും ലീവെടുത്ത് ബാലയുടെ കൂടെയുണ്ട് എലിസബത്ത്. ഇപ്പോഴിതാ പുറത്ത് പോയി ഭക്ഷണം കഴിക്കുന്ന വീഡിയോയുമായെത്തിയിരിക്കുകയാണ് ഇരുവരും.ഇന്നെന്തായാലും നല്ല ഭക്ഷണം കഴിച്ചിട്ട് തന്നെ കാര്യമെന്നായിരുന്നു ബാലയുടെ കമന്റ്. താന്‍ കഴിക്കുന്ന ഭക്ഷണം ഏതൊക്കെയാണെന്നും ബാല പറഞ്ഞിരുന്നു. എലിസബത്ത് എന്താണ് കഴിക്കുന്നതെന്ന് കാണിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈവെച്ച് പ്ലേറ്റ് മറയ്ക്കുകയായിരുന്നു എലിസബത്ത്. ഫ്രൈഡ് റൈസും ന്യൂഡില്‍സും നല്ല കോമ്പിനേഷനാണെന്നായിരുന്നു എലിസബത്തിന്റെ കമന്റ്. നിരവധി പേരായിരുന്നു ഇവരുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.

ജീവിതം സന്തോഷമാക്കാൻ വേറൊരു ലഹരിയുടെയും ആവശ്യമില്ല. കുടുംബത്തോടൊപ്പവും നല്ല സുഹൃത്തുക്കളോടൊപ്പമൊക്കെ അഞ്ച് മിനുട്ട് ഇരുന്ന് ഇത് പോലെയൊക്കെ ജീവിച്ചാൽ മതി. ഈ വീഡിയോ കണ്ടപ്പോൾ മനസ് നിറഞ്ഞു ഒത്തിരി സന്തോഷം. സന്തോഷത്തോടെ ജീവിതം മുന്നോട്ട്. ബാലയെ ഇങ്ങനെ കാണുമ്പോൾ ഒത്തിരി സന്തോഷം. എന്നും ഇങ്ങനെ വേണം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. ഈ സമയത്ത് ജങ്ക് ഫുഡ് ഒഴിവാക്കാമായിരുന്നു. തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്. ബാല ആശുപത്രിയിലാണെന്ന് അറിഞ്ഞത് മുതൽ സങ്കടമായിരുന്നു. സർജറി കഴിഞ്ഞെന്ന് വ്യക്തമാക്കി ബാല തന്നെ നേരിട്ടെത്തിയപ്പോഴാണ് ആശ്വാസമായതെന്നുള്ള കമന്റുമുണ്ട്. നേരത്തെയും അദ്ദേഹം ആശുപത്രിയിലായിട്ടുണ്ടെന്നും, കുഴപ്പങ്ങളൊന്നുമില്ലാതെ അദ്ദേഹം തിരികെ എത്തുമെന്നുമായിരുന്നു എലിസബത്ത് പ്രതികരിച്ചത്. ബാലയുടെ ആരോഗ്യവിവരങ്ങളെക്കുറിച്ച് പറഞ്ഞുള്ള വീഡിയോകളുമായി എലിസബത്ത് എത്തിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *