ഞങ്ങൾക്ക് ദൈവമാണ് സീമേച്ചി’.. സീമയുടെ സ്നേഹത്തിന് കണ്ണീരോടെ കുടുംബം
നമ്മുടെ കൈയിലുള്ള പണം മുടക്കി നമുക്ക് മറ്റൊരാളെ സഹായിക്കാൻ വേണ്ടത് ഒരു മനസ്സാണ്. ചിലർ പണമില്ലാതെ കടംവാങ്ങിയൊക്കെ തന്നെയും മറ്റുള്ളവരെ സഹായിക്കും. അതൊരു മനുഷ്യത്വത്തിൻ്റെ കടമയാണ്. അത്തരം രീതിയുള്ള മനുഷ്യർ നമുക്കുചുറ്റും വളരെ വിരളമായാണ് കാണാറുള്ളത്. എന്നാൽ മലയാളികൾക്കൊക്കെ വളരെയധികം സുപരിചിതയായ ഒരു വ്യക്തിയാണ് നമ്മുടെ സ്വന്തം സീമ ജി നായർ. ഒരു നടിയും കാരുണ്യ പ്രവർത്തകയുമാണ് നമ്മുടെ സ്വന്തം സീമ. എല്ലാവരും സീമേച്ചി എന്ന് സ്നേഹത്തോടെ വിളിക്കുന്നുണ്ടെങ്കിൽ അതിന് അതിൻ്റേതായ കാരണങ്ങൾ ഉണ്ട് മലയാളികളുടെ സ്നേഹമെല്ലാം ഏറ്റുവാങ്ങിക്കൊണ്ട് സീമ ഇപ്പോൾ കാരുണ്യ പ്രവർത്തനത്തിലൂടെയാണ് മലയാളികളുടെ മനസ്സിലേക്ക് തന്നെ നിൽക്കുന്നത്, അതിന് കാരണമായത് നമ്മുടെ അന്തരിച്ച നടി ശരണ്യയുടെ ജീവിതം തന്നെയാണ്. ശരണ്യയ്ക്ക് എല്ലാം എല്ലാം ആയിരുന്നു സീമ.അതിന് പിന്നാലെ പലരും പലർക്കും സീമയോടുള്ള സ്നേഹം വിവരിച്ചു കഴിഞ്ഞു. ഇപ്പോൾ ഇതാ രണ്ടു വർഷങ്ങൾക്കു മുമ്പ് അന്തരിച്ച ഒരു നടൻ്റെ വീട്ടിൽ താങ്ങായി എത്തിയിരിക്കുകയാണ് സീമ. ഇപ്പോൾ കണ്ണീരോടെയാണ് നടൻ മണി മായമ്പിള്ളയുടെ വീട്ടിൽ നിന്ന് എല്ലാവരും സീമയെ കാണുന്നത്. ആ വീട്ടിൽനിന്ന് ഉള്ളവരെല്ലാം അക്ഷരാർത്ഥത്തിൽ പറയുന്നത് സീമ ഞങ്ങളുടെ ദൈവം എന്ന് തന്നെയാണ്. ഇങ്ങനെ ഒരു കുടുംബം കണ്ണീരോടെ സീമയെ കാണണമെങ്കിൽ അത്രമാത്രം നല്ല മനസ്സിന് ഉടമ തന്നെയാണ്. ലക്ഷങ്ങളുടെ കടങ്ങൾ ഇപ്പോൾ സീമയ്ക്ക് ഇതിൻ്റെ പിന്നിൽ ഉണ്ട്. എന്നാലും അതൊക്കെ വർക്ക് ചെയ്ത് ചെയ്തു തീർക്കും എന്ന് പറയുന്ന ആത്മവിശ്വാസത്തിലും സ്നേഹത്തിലും സന്തോഷത്തിലും ആണ് മലയാളികൾ എപ്പോഴും സീമയെ സ്നേഹിച്ചു പോകുന്നത്.
സീമ ജി നായരുടെ പിറന്നാൾ ദിവസമായ മെയ് 21 നായിരുന്നു മണിമായൻ പിള്ളയുടെ വീടിൻ്റെ പാലുകാച്ചൽ. അന്നേ ദിവസം സീമ ഫേസ്ബുക്കിലിട്ട പേസ്റ്റിന് വന്ന കമൻ്റുകൾ സീമയുടെ നല്ല മനസിനെ കുറിച്ചായിരുന്നു. ആ പോസ്റ്റിൽ സീമ പറയുന്നത് ഇങ്ങനെയാണ്. മണി മായമ്പിള്ളി ചേട്ടന് പണിതു കൊടുക്കുന്ന വീടിന്റെ പാലുകാച്ചലും ഇന്നാണ്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം. പറവൂർ ചേന്ദമംഗലത്താണ് വീട്.മണി മായമ്പിള്ളി ചേട്ടൻ അകാലത്തിൽ മരിക്കുമ്പോൾ ആ കുടുംബത്തിന് ജീവിതം ഒരു ചോദ്യ ചിഹ്‌നമായി മാറിയപ്പോൾ അവരെ ചേർത്തുപിടിക്കാൻ കഴിഞ്ഞു. ആ കുടുംബത്തെ കൈപിടിച്ച് വീട്ടിലേക്ക് കയറ്റുമ്പോൾ ഒരുപാട് നാളത്തെ എന്റെ സ്വപ്നമാണ് സാക്ഷാത്കരിക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment