ചുവന്ന പട്ടുസാരിയില്‍ പൊതിഞ്ഞ് തുനീഷയുടെ മൃതദേഹം നവവധുവിനെ പോലെ സിന്ദൂരം ചാര്‍ത്തി അവസാന യാത്ര ഹൃദയം പൊട്ടിക്കരഞ്ഞ് പ്രിയപ്പെട്ടവര്‍

തുനിഷ നേരത്തേയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു, അന്ന് രക്ഷിച്ചത് താൻ ഷീസൻ ഖാൻറെ മൊഴി
സംഭവിച്ച കാര്യങ്ങളെല്ലാം തുനിഷയുടെ അമ്മയുടെ അടുത്ത് താൻ അറിയിച്ചിരുന്നുവെന്നും അവളെ നന്നായി പരിപാലിക്കാൻ നിർദ്ദേശിച്ചതായും ഖാൻ പറഞ്ഞു. ഇയാളുടെ മൊഴിക്ക് പിന്നിലുള്ള വസ്തുതകൾ തിരയുകയാണ് പോലീസ് ഇപ്പോൾ.ശ്രദ്ധാ വാൾക്കർ കേസ് തന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ബന്ധം അവസാനിപ്പിക്കാൻ തന്റെ മതവും പ്രായവും കാരണമായതായും മൊഴിയിൽ പറയുന്നത്.മുംബൈ ടെലിവിഷൻ താരം തുനിഷ ശർമ നേരത്തേയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് അറസ്റ്റിലായ സഹാതാരം ഷീസൻ മുഹമ്മദ് ഖാൻ. നേരത്തേയും ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും താനാണ് ഇതിൽ നിന്നും രക്ഷിച്ചത് എന്നാണ് ഷീസൻ ഖാൻ പോലീസിനോട് വ്യക്തമാക്കി.ആത്മഹത്യ പ്രേരണാ കുറ്റത്തിന് അറസ്റ്റിലായ ഖാനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. തുനിഷയുടെ മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മറ്റൊരു ശ്രമം നടത്തിയത് എന്നും ഇയാൾ പറയുന്നു.അതിന് പുറമെ, സംഭവിച്ച കാര്യങ്ങളെല്ലാം തുനിഷയുടെ അമ്മയുടെ അടുത്ത് താൻ അറിയിച്ചിരുന്നുവെന്നും അവളെ നന്നായി പരിപാലിക്കാൻ നിർദ്ദേശിച്ചതായും ഖാൻ പറഞ്ഞു. ഇയാളുടെ മൊഴിക്ക് പിന്നിലുള്ള വസ്തുതകൾ തിരയുകയാണ് പോലീസ് ഇപ്പോൾ.

ഡൽഹിയിലെ ശ്രദ്ധാ വാൾക്കർ കൊലക്കേസ് തന്നെ സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നും ഖാൻ പോലീസിനോട് പറഞ്ഞു. ഇക്കാരണത്താൽ തുനിഷ ശർമ്മയുമായി ബന്ധം വേർപെടുത്താൻ തീരുമാനിച്ചതായും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ മതവും പ്രായവും ബന്ധം അവസാനിപ്പിക്കാനുള്ള കാരണമായതായും ഇയാൾ ചൂണ്ടിക്കാട്ടി.21കാരിയായ തുനിഷയെ ‘അലിബാബ: ദസ്താൻ ഇ–കാബുൾ’ എന്ന സീരിയലിന്റെ സെറ്റിൽ മേക്കപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തന്റെ മകളും ഷീസാൻ ഖാനും തമ്മിൽ പ്രണയത്തിലാണെന്നും മകളുടെ ആത്മഹത്യ നടപടിക്ക് പിന്നിൽ ഇയാളാണെന്നും ആരോപിച്ച് തുനിഷ ശർമ്മയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് ഷീസൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്.
തുനിഷ ശർമ്മയും ഷീസാൻ ഖാനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും 15 ദിവസങ്ങൾക്ക് മുൻപ് ഇരുവരും വേർപിരിയുകയായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. ഇരുവരും തമ്മിൽ വേർപിരിഞ്ഞതോടെ നടി കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.പോലീസിന്റെ ചോദ്യം ചെയ്യലിൽ നടൻ ഷീസൻ ഖാൻ തനിക്ക് തുനിഷ ശർമ്മയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ചിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *