ആദ്യ കാമുകിക്ക് മൂന്ന് വയസ് കൂടുതൽ ! നാലാമത്തെ പ്രണയം കാരണം കുടുംബം തകർന്ന വിജയ് യേശുദാസിന്റെ ജീവിതം !
യേശുദാസിന് പിന്നാലെയായാണ് മകനായ വിജയ് യേശുദാസും പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ചത്. അപ്പയ്‌ക്കൊപ്പമായിരുന്നു ആദ്യത്തെ പാട്ടെന്ന് വിജയ് പറയുന്നു. ഓ മുംബൈ എന്ന ഗാനം ഇരുവരും ഒന്നിച്ച് ആലപിച്ചതാണ്. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലും വിജയ് പാടിയിരുന്നു. നിവേദ്യത്തിലെ കോലക്കുഴല്‍ ആലപിച്ചതോടെയാണ് വിജയിനെ മലയാളക്കര ഏറ്റെടുത്തത്. പാട്ടിന്റെ 21 വര്‍ഷങ്ങള്‍ ഏറെ സവിശേഷമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു വിജയ് വിശേഷങ്ങള്‍ പങ്കുവെച്ചത്. വ്യക്തി ജീവിതത്തിലെ സുപ്രധാനമായ കാര്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.ധനുഷിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു വിജയ് ദര്‍ശനെയെക്കുറിച്ച് സംസാരിച്ചത്. നിങ്ങള്‍ ക്ലാസ്‌മേറ്റ്‌സാണോ എന്ന് ചോദിച്ചപ്പോള്‍ അല്ല എന്റെ ഭാര്യയും ധനുഷിന്റെ ഭാര്യയും സുഹൃത്തുക്കളായിരുന്നു. ഭാര്യമാര്‍ വഴി വന്ന പരിചയമായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ പരിചയത്തിലായത്. ഇപ്പോള്‍ ആ ബന്ധമൊക്കെ എന്തായി എന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.പ്രണയിച്ച് വിവാഹിതരായവരാണ് വിജയും ദര്‍ശനയും. പ്രണയത്തിലെ താളപ്പിഴകള്‍ ബാധിച്ചിരുന്നു. അത് നമ്മളെ ബാധിക്കാതിരിക്കില്ലല്ലോ. പക്ഷേ, അത് അതിന്റേതായ രീതിയിലങ്ങ് പോവും. മക്കളുടെ കാര്യത്തില്‍ അച്ഛന്‍ അമ്മ എന്ന നിലയില്‍ ഞങ്ങളെപ്പോഴും ഒരുമിച്ചായിരിക്കും കാര്യങ്ങള്‍ ചെയ്യുന്നത്. അവര് വളരെ അണ്ടര്‍സ്റ്റാന്‍ഡിംഗാണ്, സോ അതങ്ങനെ പോവുന്നു.
വീട്ടിലുള്ളവര്‍ അത് സെന്‍സിറ്റീവായിട്ടാണ് കാണുന്നത്. ഇത്ര സപ്പോര്‍ട്ടീവായിട്ട് അതിനെ കാണണമെന്നില്ല. അത് അവരുടെ വിഷമം കൊണ്ടാണ്. അതങ്ങനെയൊരു ഹിഡന്‍ ഇതായി നില്‍ക്കുകയാണ്. എന്റെ മ്യൂസിക്കിനെ അത് വളര്‍ത്തിയിട്ടേയുള്ളൂ. ജീവിതത്തില്‍ കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമായ കാര്യങ്ങള്‍ നമുക്ക് പ്രചോദനമാകില്ലേ. അക്കാര്യത്തില്‍ വിജയ് സ്‌ട്രോംഗാണോയെന്ന് ചോദിച്ചപ്പോള്‍ ആയി വരുന്നു എന്നായിരുന്നു വിജയ് പറഞ്ഞത്.വിജയ് യേശുദാസും ദര്‍ശനയും വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. സോഷ്യല്‍മീഡിയയിലൂടെ സംഭവം വൈറലായി മാറിയപ്പോഴും വിജയും ദര്‍ശനയും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇതാദ്യമായാണ് വിജയ് ഇതേക്കുറിച്ച് ഒരു പൊതുവേദിയില്‍ സംസാരിക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment