അമ്മേ.. എന്തിനാ ഞങ്ങളെ ഉറക്കത്തില്‍ നിന്ന് വിളിച്ചത്’.. സ്വന്തം അമ്മ കൊല്ലുമെന്ന് ആ കുട്ടികള്‍ വിചാരിച്ചില്ല.. 2-ാം വിവാഹം കഴിഞ്ഞ് പെറ്റമ്മ ചെയ്ത ക്രൂരത.

മൂത്ത മകനെ ജീവനോടെ കെട്ടിത്തൂക്കി, ഇളയ മക്കളെ കൊന്നശേഷവും; ചെറുപുഴ കൂട്ടമരണത്തിലെ പോസ്റ്റ് മോർട്ടം റിപ്പോർട്ട്.ചെറുപുഴ പാടിയോട്ടുചാലിനടുത്ത വാച്ചാലിലെ വീട്ടിൽ ഇന്നലെ രാവിലെയാണ് അഞ്ചു മൃതദേഹങ്ങൾ കണ്ടെത്തിയത്. ശ്രീജ തന്നെയായിരുന്നു പോലീസിനെ വിളിച്ച് തങ്ങൾ ജീവനൊടുക്കുകയാണെന്ന് പറഞ്ഞത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ അറിയാം.കണ്ണൂർ: ചെറുപുഴ പാടിയോട്ടുചാലിൽ ഒരു വീട്ടിലെ അഞ്ചുപേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വാർത്ത ഇന്നലെ കേരളത്തെയാകെ ഞെട്ടിച്ചിരുന്നു. മൂന്ന് മക്കളെയും കൊന്ന് അമ്മയും സുഹൃത്തും ആത്മഹത്യ ചെയ്തെന്നായിരുന്നു പുറത്തുവന്ന വാർത്ത. ഇപ്പോഴിതാ അഞ്ച് പേരുടെയും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. മൂത്ത മകനെ ജീവനോടെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നെന്നാണ് റിപ്പോർട്ട്. മറ്റു രണ്ട് പേരെ കൊലപ്പെടുത്തിയശേഷം കെട്ടി തൂക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ശ്രീജയും ഷാജിയും ആത്മഹത്യ ചെയ്തത്. പാടിയോട്ടുച്ചാൽ- പൊന്നമ്പയൽ – ചീമേനി റോഡിലെ വങ്ങാട് വാച്ചാലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൂട്ട മരണത്തിന്‍റെ കൂടുതൽ വിശദാംശങ്ങളറിയാം.ഷാജി എന്ന യുവാവും ശ്രീജ എന്ന യുവതിയും ശ്രീജയുടെ മൂന്നു കുട്ടികളായ സൂരജ്, സുരഭി, സുജിൻ എന്നിവർ അടങ്ങുന്ന കുടുംബത്തെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞ ശേഷമായിരുന്നു കുടുംബം ജീവനൊടുക്കിയത്. ശ്രീജയുടെ ആദ്യ ഭർത്താവ് സുനിൽ നൽകിയ പരാതിയെക്കുറിച്ച് സംസാരിക്കാൻ പോലീസ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് കൂട്ട മരണം. രണ്ടാഴ്ച മുന്നേയാണ് ശ്രീജ ആദ്യ ഭർത്താവ് സുനിലിനെ ഉപേക്ഷിച്ച് ഷാജിക്കൊപ്പം താമസം തുടങ്ങിയത്.

ശ്രീജയുടെ ആദ്യ ഭർത്താവ് സുനിലിന്‍റെ പേരിലുള്ള വീട്ടിലാണ് ഷാജിക്കൊപ്പം ഇവർ കഴിഞ്ഞിരുന്നത്. വീട്ടിൽ നിന്ന് ഇറങ്ങാൻ സുനിൽ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നു. പ്രശ്ന പരിഹാരത്തിന് മൂന്ന് പേരും സ്റ്റേഷനിലെത്തണമെന്ന് പോലീസ് നിർദേശിച്ചിരുന്നു. ഇതിനിടെയാണ് സ്റ്റേഷനിൽ വിളിച്ചറിയിച്ച് ഇവർ ആത്മഹത്യ ചെയ്യുന്നത്. വിവരമറിഞ്ഞ ഉടൻ പോലീസ് സ്ഥലത്ത് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൂന്ന് കുട്ടികളെ സ്റ്റെയർ കേസിന്‍റെ കമ്പിയിലും ശ്രീജയെയും ഷാജിയെയും കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്.
ഷാജിയുടെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് സഹായത്തിന് എത്തിയതോടെയാണ് ശ്രീജയും ഷാജിയും അടുപ്പത്തിലാകുന്നത്. ഈ ബന്ധം വിവാഹത്തിലേക്കും എത്തുകയായിരുന്നു. കഴിഞ്ഞ 16ന് മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വച്ച് ഇവർ വിവാഹിതരാവുകയും ചെയ്തു. തുടർന്ന് ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഷാജിയുടെ ഭാര്യയും രണ്ടു മക്കളും സമീപപ്രദേശമായ വയക്കരയിലെ ക്വാട്ടേഴ്സിലാണ് താമസിക്കുന്നത്.
മരിച്ച അഞ്ച് പേരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. മക്കളെ കൊലപ്പെടുത്തുന്നതിന് മുമ്പ് ഭക്ഷണത്തിൽ ഉറക്കുഗുളിക കലർത്തി നൽകിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് മക്കളെയും കൊലപ്പെടുത്തിയതിന് ശേഷമാണ് ശ്രീജയും ഷാജിയും ജീവനൊടുക്കിയത്. മൂത്ത മകൻ സൂരജിനെ ജീവനോടെ കെട്ടി തൂക്കുകയായിരുന്നെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇളയവരായ മറ്റു രണ്ടുപേരെയും കൊലപ്പെടുത്തിയ ശേഷം സ്റ്റെയർ കേസിൽ കെട്ടി തൂക്കുകയായിരുന്നു.മൂന്ന് മക്കളെയും കെട്ടിത്തൂക്കി മരണം ഉറപ്പാക്കിയ ശേഷമാണ് ശ്രീജയും ഷാജിയും തൂങ്ങി മരിച്ചതെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് പറയുന്നു. ഷാജിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇവരുമായി അകന്നു താമസിക്കുന്ന ഷാജി കഴിഞ്ഞ പതിനാറിന് ശ്രീജയെ വിവാഹം ചെയ്തെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ പുലർച്ചെയാണ് ശ്രീജ ചെറുപുഴ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് കൂട്ടത്തോടെ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചത്. സംഭവം അറിഞ്ഞയുടൻ പാടിയോട്ടുചാലിനടുത്ത വാച്ചാലിലേക്ക് പോലീസ് കുതിച്ചെത്തി. തുടർന്ന് വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. അപ്പോഴാണ് അയൽവാസികളും വിവരം അറിയുന്നത്. മൃതദേഹങ്ങൾ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച വൈകിട്ടോടെ സംസ്കരിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *