കാമുകൻമാരായ പ്രഭുദേവയേയും ചിമ്പുവിനേയും താൻ എന്തിന് ഒഴിവാക്കി തുറന്നടിച്ച് നയൻതാര രംഗത്ത്
തിരുവല്ലക്കാരിയായ ഡയാനയെന്ന നയൻതാര തെന്നിന്ത്യൻ സിനിമാലോകത്ത് ലേഡി സൂപ്പർ സ്റ്റാറായി വാഴുന്ന നടിയാണ്. സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ എത്തി തമിഴകത്തിന്റെ താരറാണി പട്ടം കൈപ്പിടിയിലൊതുക്കിയ താരമാണ് നയൻസ്.കോമേഴ്ഷ്യൽ സിനിമകൾ പോലെ തന്നെ നായികാപ്രാധാന്യമുള്ള സിനിമകളും സൂപ്പർ ഹിറ്റാക്കി അതിവേഗമാണ് തെന്നിന്ത്യൻ സിനിമാരംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചത്. ഇപ്പോഴിതാ തന്റെ പ്രണയ പരാജയങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നയൻതാര. ഒരു ദിനപത്രത്തിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ആണ് നയൻതാരയുടെ തുറന്ന് പറച്ചിൽ.
നയൻതാരയുടെ വാക്കുകൾ ഇങ്ങനെ: വിശ്വാസം എന്നൊന്നില്ലെങ്കിൽ അവിടെ പിന്നെ പ്രണയമില്ല. പരസ്പര വിശ്വാസം നഷ്ടപ്പെട്ടു പോയവർക്കൊപ്പം ജീവിക്കുന്നതിലും ഭേദം ഒറ്റയ്ക്ക് നിൽക്കുകയാണെന്ന തോന്നലിലാണ് ഞാൻ ആ പ്രണയബന്ധങ്ങൾ ഉപേക്ഷിച്ചത്. വേർപിരിയൽ അത്ര എളുപ്പമായിരുന്നില്ല. കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളിൽ നിന്നൊക്കെ കര കയറാൻ എന്നെ സഹായിച്ചത്. താരം പറഞ്ഞു നിർത്തി.തമിഴിൽ നടൻ പ്രഭുദേവയുമായി ഉണ്ടായിരുന്ന പ്രണയം വിവാഹത്തിലേക്ക് വരെ നീങ്ങിയെങ്കിലും അതിനു മുന്നേ ഇരുവരും ബന്ധം അവസാനിപ്പിച്ചു. നയൻതാര ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സമയത്ത് നടൻ സിമ്പുവുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നീട് അതും അവസാനിച്ചു.ഇതിനിടെ നയൻതാരക്ക് എതിരെ ശാപവാക്കുകളുമായി പ്രഭുദേവയുടെ മുൻ ഭാര്യ റംലത്ത് രംഗത്തെത്തിയിരുന്നു. തന്റെ ഭർത്താവിനെ ബ്ലാക്ക് മാജിക്കിലൂടെ അടിച്ചുമാറ്റിയ വൃത്തികെട്ട സ്ത്രീയാണ് നയൻതാര എന്നായിരുന്നു റംലത്തിന്റെ ആരോപണം. 1995 ലായിരുന്നു പ്രഭുദേവ റംലത്തിനെ വിവാഹം കഴിച്ചത്. ഇവർക്ക് 2 കുട്ടികളുണ്ട്. നയൻതാരയുമായി അടുപ്പത്തിലായപ്പോഴായിരുന്നു പ്രഭുദേവ റംലത്തുമായുള്ള ബന്ധം വേർപിരിഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment