സംവിധായകൻ ബേസിലിന് പെൺകുഞ്ഞ് കുഞ്ഞിൻ്റെ പേര് കേട്ടവരെല്ലാം കൈയ്യടിച്ചു ഹോസ്പിറ്റലിൽ വച്ച് തന്നെ ഒരു സെൽഫി

ഞങ്ങളുടെ വീട്ടിലേക്ക് ഒരാൾ കൂടി ഈ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല ബേസിൽ
പ്രണയവിവാഹം ആയിരുന്നു ബേസിലിന്റെയും, എലിസബത്തിന്റെയും.ബേസില്‍ ജോസഫും എലിസബത്തും സന്തോഷത്തിലാണ്. ഇരുവരുടെയും ജീവിതത്തിലേക്ക് ഒരംഗം കൂട്ടി എത്തിയിരിക്കുന്നു. ഹോപ്പ് എലിസബത്ത് ബേസിൽ വന്ൻ സന്തോഷം എങ്ങനെ പറയണം എന്ന് അറിയില്ലെന്നും, അവൾ വന്നപാടെ ഞങ്ങളുടെ ഹൃദയം കവർന്നെടുത്തു എന്നും ബേസിൽ പറയുന്നു.ഞങ്ങളുടെ ആനന്ദം വന്നെത്തിയ വിശേഷം അറിയിക്കുന്നതിൽ ഒരുപാട് ആഹ്ളാദമുണ്ട്, ഹോപ് എലിസബത്ത് ബേസിൽ. ഇതിനോടകം തന്നെ അവൾ ഞങ്ങളുടെ ഹൃദയം കവർന്നിരിക്കുന്നു, അവളോടുള്ള സ്നേഹം കൊണ്ട് ഞങ്ങൾ ചന്ദ്രനും മുകളിൽ എത്തിയിരിക്കുന്നു. അവൾ വളരുന്നതു കാണാൻ ഞങ്ങളുടെ ഹൃദയം അക്ഷമയോടെ കാത്തിരിക്കുന്നു.എടാ ഒരുപാട് ഒരുപാട് സന്തോഷം. നിനക്കും എലിക്കും ആശംസകൾ.. എന്റെ എല്ലാ പ്രാർത്ഥനകളും.

ഞാൻ നിങ്ങളുടെ കുഞ്ഞിനെ കാണാൻ വരുന്നു. എന്നാണ് വിനീത് കുറിച്ചത്. എത്ര മനോഹരമായ പേര്. ഹോപ്പ് എന്നായിരുന്നു രെജിഷ വിജയൻ കമന്റ് ചെയ്തത്. അർജുൻ അശോകൻ, അന്ന ബെൻ, ഐമ റോസ്മി, അപർണ ദാസ്, വിജയ് ബാബു തുടങ്ങി നിരവധി താരങ്ങളും ആരാധകരുമാണ് ഇരുവർക്കും ആശംസകൾ നേർന്നു കൊണ്ട് എത്തുന്നത്.ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് കോട്ടയംകാരിയായ എലിസബത്തിനെ ബേസില്‍ വിവാഹം ചെയ്യുന്നത്. തന്നെ ഏറ്റവും നന്നായി മനസിലാക്കിയ വ്യക്തികളിലൊരാളാണ് എലിസബത്ത് എന്ന് ബേസില്‍ മുൻപ് പറഞ്ഞിട്ടുണ്ട്.വിനീത് ശ്രീനിവാസന്റെ അസോഷ്യേറ്റായി സിനിമാ രംഗത്തെത്തിയ ബേസിൽ കുഞ്ഞിരാമായണത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറുകയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *