വീട് മുഴുവന്‍ പട്ടികളും പൂച്ചകളും ദുര്‍ഗന്ധം കാരണം സഹികെട്ട് നാട്ടുകാര്‍ നടി കനകയുടെ വീട്ടില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമ്പോള്‍

തൊണ്ണൂറുകളില്‍ തമിഴ് – മലയാളം സിനിമാ ഇന്റസ്ട്രിയിലെ ടോപ് വണ്‍ നായികമാരില്‍ ഒരാളായിരുന്നു നടി കനക. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇന്റസ്ട്രിയില്‍ നിന്നും വിട്ടു നില്‍ക്കുന്ന കനകയെ കുറിച്ച് പലപ്പോഴും പല രീതിയിലുള്ള വാര്‍ത്തകളാണ് പുറത്ത് വന്നത്. ഒരിടയ്ക്ക് കനകയ്ക്കും അച്ഛനും ഇടയിലുള്ള പ്രശ്‌നത്തെ കുറിച്ചായിരുന്നു വാര്‍ത്ത, പിന്നീട് കനക മരിച്ചു എന്ന വാര്‍ത്ത വന്നു, കനകയ്ക്ക് കാന്‍സറാണ് എന്ന വാര്‍ത്തകള്‍ക്കും പിന്നാലെ ഇതാ നടിയ്ക്ക് മാനസിക രോഗമാണ് എന്ന് പറഞ്ഞുകൊണ്ടാണ് വാര്‍ത്തകള്‍ വരുന്നത്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് വായിക്കാം,രണ്ട് ദിവസം മുന്‍പ് ആണ് നടി കനകയുടെ വീട്ടില്‍ തീ പിടിച്ചു എന്ന വാര്‍ത്ത പുറത്ത് വന്നത്. ചെന്നൈയില്‍ നടി താമസിയ്ക്കുന്ന വീട്ടില്‍ നിന്നും പുക വരുന്നത് കണ്ട് അയല്‍വാസികളാണ് വിവരം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചത്. എന്നാല്‍ വീട്ടിലെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരോട് കനക ആവശ്യമില്ലാതെ ദേഷ്യപ്പെട്ടു. അകത്തേക്ക് കടക്കാന്‍ പാടില്ല എന്ന് പറഞ്ഞ് തട്ടിക്കയറി എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കനകയോട് മയത്തില്‍ സംസാരിച്ച് അകത്തേക്ക് കടക്കുകയായിരുന്നു. അകത്ത് ഒരുപാട് തുണികള്‍ എല്ലാം കത്തി നശിച്ച അവസ്ഥയില്‍ കാണപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. പൂജാമുറിയ്ക്കുള്ളില്‍ നിന്നുമാണ് തീ കത്തുന്നതായി കണ്ടത്. അകത്ത് കത്തിച്ചു വച്ച വിളക്കില്‍ നിന്ന് തുണിയ്ക്ക് തീപിടിച്ച് ആണ് തീ പടര്‍ന്നത് എന്നാണ് വാര്‍ത്തകള്‍.

ഇതിന് പിന്നാലെയാണ് നടി കനകയ്ക്ക് മാനസിക നില തെറ്റി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അകത്ത് പരിശോധന നടത്തുമ്പോള്‍ പിച്ചും പെയ്യും പറഞ്ഞ് കനക അതുവഴി നടക്കുകയായിരുന്നുവത്രെ. എന്നാല്‍ അത് മാനസിക പ്രശ്‌നം കാരണം ആയിരുന്നില്ല, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് വന്നതിന്റെ ദേഷ്യമായിരുന്നു. അതേ സമയം എന്തുകൊണ്ട് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കടത്തി വിടാന്‍ ആദ്യം കനക തയ്യാറായില്ല എന്നത് അവ്യക്തമാണ്.
പ്രശസ്ത നടി ദേവികയുടെ മകളാണ് കനക. സിനിമയില്‍ ഗായിക എന്ന നിലയില്‍ അവസരം കിട്ടാന്‍ വേണ്ടിയാണ് കനക ശ്രമിച്ചിരുന്നത്. എന്നാല്‍ ഭാഗ്യം അഭിനയത്തില്‍ ആയിരുന്നു. 1989 ല്‍ സംഗീത സംവിധായകന്‍ ഗംഗൈ അമരന്‍ സംവിധാനം ചെയ്ത കരകാട്ടൈക്കാരന്‍ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് എത്തി. അതിന് ശേഷം ഇന്നും കരകാട്ടൈക്കാരി കനക എന്നതാണ് തമിഴ് സിനിമാ ലോകത്ത് കനക അറിയപ്പെടുന്നത്. അത്രയും വലിയ വിജയം സിനിമ നേടി.പിന്നീട് തമിഴ് സിനിമാ ലോകത്ത് കനക തൻറേതായ ഇടം കണ്ടെത്തുകയായിരുന്നു. തങ്കമാന റാസ, പെരിയ ഇടത്ത് പിള്ളൈ, അതിസയ പിറവി, ദുർഗ, എങ്ക ഊര് ആട്ടക്കാരൻ, സതൻ സൊല്ലൈ തട്ടാതെ, അമ്മൻ കോവിൽ തിരുവിഴ, വെള്ളിയ ദേവൻ, എതിർ കാട്ര്, കുമ്പക്കാര തങ്കൈ, സിന്ദൂര ദേവി, താലാട്ട് കേട്ടതമ്മാ, മുതൽ കുരൾ, പുരുഷൻ എനക്ക് അരസൻ, കോയിൽ കാലൈ, താലി കട്ടിയ റാസ എന്നിങ്ങനെ തമിഴിൽ അഭിനയിച്ച സിനിമകൾ എള്ലാം വിജയം മനേടിയതാണ്.
ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലൂടെയാണ് കനക മലയാളത്തിലെത്തുന്നത്. മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റാണ് ഗോഡ്ഫാദര്‍. അതിന് ശേഷം ചെയ്ത വസുധ, ഏഴര പൊന്നാന, വിയത്‌നാം കോളനി, ഗോളാന്തര വാര്‍ത്ത, വാര്‍ധക്യ പുരാണം, പിന്‍ഗാമി, മന്ത്രി കൊച്ചമ്മ, നരസിംഹം വരെ അഭിനയിച്ച സിനിമകളും കഥാപാത്രങ്ങളും എല്ലാം ഹിറ്റ് ആണ്.മലയാളത്തിലും തമിഴിലും പുറമെ തെലുങ്കിലും കനക തൻറേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മരാശി വിശ്വമിത്ര എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആദ്യ ചിത്രം തന്നെ മികച്ച വിജയം നേടി. വാലു ജാഡ തുളു ബെൽടു എന്ന തെലുങ്ക് ചിത്രത്തിലും കനക അഭിനയിച്ചിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *