സുധിയേട്ടാ.. വാവക്കുട്ടിയാ വിളിക്കണേ.. ഒന്ന് കണ്ണ് തുറന്ന് നോക്ക്…!! പ്രിയപ്പെട്ടവന്റെ മൃതദേഹത്തിനരികെ നെഞ്ചുപൊട്ടിക്കരഞ്ഞ് രേണു
ഞാനൊരിക്കലും ഇവിടം വിട്ടുപോവില്ല: ഹാൻസും വെള്ളമടിയും ഒക്കെ എപ്പോളും എന്റെ തലയിൽ ആണല്ലോ! മരണത്തിന് തൊട്ട്മുൻപ് വേദിയിൽ സുധി.ഞങ്ങളെ ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു കടന്നുപോയല്ലോ, ഇത് അപ്രതീക്ഷിതം- എന്നാണ് ആരാധകർ പറയുന്നത്!പ്രതിസന്ധികളെ അതിജീവിച്ചെത്തിയ സുധി ജീവിച്ചു തുടങ്ങിയ വേളയിൽ ആണ് മരണം കവർന്നെടുക്കുന്നത്. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളും ഭാര്യയും മാത്രമാണ് സുധിക്കുള്ളത്. സുധിയുടെ വേതനം ആയിരുന്നു കുടുംബത്തിന് ആകെയുള്ള വരുമാനം. ഒന്നാം തീയതി വരെ സ്റ്റാർ മാജിക്ക് ഷൂട്ടുണ്ടായിരുന്നു. പിന്നാലെയാണ് 24 ന്യൂസിന്റെ തന്നെ മറ്റൊരു ഷോയിൽ പങ്കെടുക്കാൻ സുധി യാത്ര ആകുന്നത്.സ്റ്റാർ മാജിക്ക് ഷോ കഴിഞ്ഞു വീട്ടിൽ എത്തിയ സുധി നേരെ പോയത് വടകരയിലേക്ക് ആണ്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് പ്രോഗ്രാം പൂർത്തിയായത്. തുടർന്ന് രാത്രി തന്നെ അവിടെനിന്ന് സുധിയും, ബിനു അടിമാലി അടക്കമുള്ള കലാകാരന്മാരും ഒരു കാറിൽ എറണാകുളത്തേക്ക് സഞ്ചരിച്ചു. വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് വാനിൽ സുധി സഞ്ചരിച്ച വാഹനമിടിച്ച് അപകടം നടന്നു.തന്റെ ഏറ്റവും ഒടുവിലത്തെ വേദിയിൽ നിറഞ്ഞ കൈയ്യടിയോടെ ആരാധകർ ശുദ്ധിയെ വരവേറ്റത്. പ്രിയ കൂട്ടുകാരൻ ബിനു അടിമാലിയാണ് താരത്തെ വേദിയിലേക്ക് ആനയിക്കുന്നത്. ” ഈ പുള്ളിക്ക് കൗണ്ടർ അടിക്കണം എങ്കിൽ ഞാൻ വേണം, സത്യമല്ലേ” , എന്ന് സുധി ബിനുവിനെ നോക്കി സംസാരിക്കുമ്പോൾ നിറഞ്ഞ ആരവത്തോടെയാണ് പ്രേക്ഷകർ അദ്ദേഹത്തിന്റെ വാക്കുകൾ ഏറ്റെടുത്തത്.
കാറിൽ ഇവിടേക്ക് വന്നപ്പോൾ ഞങ്ങൾ വണ്ടിയിൽ ഇരുന്ന് തന്നെ പ്ലാൻ ചെയ്തു. നീ മോഹൻലാൽ ചെയ്യുമ്പോൾ ഞാൻ മമ്മൂട്ടി ചെയ്യാം എന്നൊക്ക. ഫുൾ അങ്ങ് തന്നെ ചെയ്തു എന്ന് സുധി പറയുമ്പോൾ ഇല്ലില്ല ഞാൻ അളിയന് വേണ്ടി മാസ്റ്റർപീസുകൾ വച്ചേക്കുവായിരുന്നു എന്നാണ് ബിനു പറയുന്നത്. അതേസമയം ഫ്ളവേഴ്സ് ചാനലിൽ താൻ എട്ട് ഒൻപത് വര്ഷമായി വർക്ക് ചെയ്തതിനെ കുറിച്ചും സുധി പറഞ്ഞു.ഞാൻ കഴിഞ്ഞ എട്ടൊൻപതു വർഷമായി ഫ്ളവേഴ്സിൽ ആണ് വർക്ക് ചെയ്യുന്നത്. ഞാൻ വേറെ എവിടെയും വർക്ക് ചെയ്തിട്ടില്ല. ഇനി അങ്ങോട്ടും പോവുകയും ഇല്ല. കാരണം ഞാൻ പിതൃതുല്യരായി ബഹുമാനിക്കുന്ന ശ്രീകണ്ഠൻ സാർ, ഗോകുലം സാർ, മേഡം അവർ ഒക്കെയും നമ്മൾക്ക് തരുന്ന പിന്തുണ അങ്ങനെ ആണ്. ഇതുവരെയും പ്രോത്സാഹിപ്പിച്ചെത്തിച്ച എല്ലാവർക്കും നന്ദിയും ഉണ്ട്.എനിക്ക് ചെറിയ ഒരു പല്ലു വേദന ഉണ്ടായിരുന്നു- എന്ന് സുധി പറയുമ്പോൾ അത് പറഞ്ഞത് നന്നായി അല്ലെങ്കിൽ ആളുകൾ പറയും, ഹാൻസ് വച്ചേക്കുവാണ് എന്ന് – ബിനു കൗണ്ടർ അടിക്കുന്നു. അല്ലെങ്കിൽ തന്നെ ഈ ഹാൻസ്, വെള്ളമടി ഒക്കെയും എന്റെ തലയിൽ ആണല്ലോ എന്ന മറുപടിയാണ് സുധി ബിനുവിന് നൽകുന്നത്. അതിൽ കാര്യമില്ല, ഇന്നലെ ഇതിലും നീരായിരുന്നു മുഖത്ത് എന്നും സുധി പറയുന്നുണ്ട്.
ജഗദീഷ് ചേട്ടന്റെ ഫിഗർ ആണ് ഞാൻ എന്നും ചെയ്യുന്നത്. നിങ്ങൾക്ക് ഇഷ്ടമായാൽ ഉറപ്പായും കൈയ്യടി തരണം. ഞങ്ങളെ ഞങ്ങളാക്കിയത് സ്റ്റാർ മാജിക്ക് ആണ്. ഞങ്ങൾ ഒരുപായയിൽ കിടന്ന് ഉറങ്ങുന്ന ആളുകൾ ആണ്. ഞങ്ങൾക്ക് പിന്തുണ നൽകുന്നത് നിങ്ങളാണ്, നിങ്ങളാണ് നമ്മുടെ ശക്തി എന്നും സുധി പറയുന്നുണ്ട്.
ജഗദീഷിനെയും, ഫിലോമിനയേയും, സുരേഷ് ഗോപിയേയും സുധി മനോഹരമായി തന്നെ അവതരിപ്പിക്കുന്നുണ്ട്.
@All rights reserved Typical Malayali.
Leave a Comment