മകൻ ജോലിക്കുപോയ സമയം മരുമകളുടെ കിടപ്പുമുറിയിൽ ഭർതൃപിതാവിന്റെ അതിക്രമം ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

മകൻ ജോലിക്ക് പോയ സമയം മരുമകളോട് അമ്മായി അച്ഛൻ കാട്ടിയ ക്രൂ,ര,ത,യുടെ വാർത്തയാണ് മലപ്പുറത്തു നിന്ന് പുറത്തുവരുന്നത്. തിരൂരിനടുത്ത് ആണ് തലൂക്കരയിലാണ് കഴിഞ്ഞ ദിവസം അമ്മായി അച്ഛൻ മരുമകളോട് ക്രൂ,ര,ത കാട്ടിയത്. തലൂക്കര മണ്ണത്ത് 78 കാരൻ അപ്പുവാണ് മകൻ്റെ ഭാര്യയോട് ക്രൂ,ര,ത കാട്ടിയത്. മകൻ ജോലിക്ക് പോയതിനു പിന്നാലെ മരുമകളും പേരക്കുട്ടിയും ഇരുന്ന മൂറിക്ക് ഇയാൾ തീ,യി,ടുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. അപ്പുവും ഇളയമകൻ ബാബുവും ഒരുമിച്ചായിരുന്നു താമസം. ഇയാൾ 2 സെൻറ് സ്ഥലം ബാബുവിന് നൽകിയിരുന്നു.അതിനുശേഷം ബാബുവും ഭാര്യയും തൻ്റെ കാര്യങ്ങൾ നോക്കുന്നില്ലെന്ന പരാതിയുമായി ഇയാൾ തിരൂർ ആർടിഒയ്ക്ക് പരാതി നൽകുകയും, മറ്റൊരു മകൻ്റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു.അപ്പുവിൻ്റെ പരാതി അനുസരിച്ച് മാസം 1500 രൂപ മകനായ ബാബു ഇയാൾക്ക് നൽകണമെന്ന് ആർഡിഒ ഉത്തരവിടുകയും, ബാബു ഇത് നൽകി വരികയുമായിരുന്നു. പണം ലഭിച്ചിട്ടും അവരോടുള്ള ദേഷ്യം ഇയാൾക്ക് മാറിയില്ല. തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ ബാബുവിൻ്റെ വീട്ടിലെത്തി മരുമകളും പേരക്കുട്ടിയും കിടന്നിരുന്ന മുറിയുടെ ജനലിലൂടെ മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു.

മകൻ ജോലിക്ക് പോയ സമയം നോക്കി ആണ് ഇയാൾ മുറിക്ക് തീ ഇട്ടത്. മുറിയിലുണ്ടായിരുന്ന മരുമകളും പേരക്കുട്ടിയും ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരെ ഇയാൾ ഭീക്ഷണിപ്പെടുത്തുകയുമായിരുന്നു. ആരെങ്കിലും അടുത്ത് വന്നാൽ പെട്രോൾ ഒഴിച്ച് കത്തിക്കുമെന്നായിരുന്നു ഭീഷണി. നാട്ടുകാർ അഗ്നി രക്ഷാസേനയെയും പൊലീസിനെയും വിവരമറിയിച്ചു. തിരൂർ പോലീസും സ്ഥലത്തെത്തി. മരുമകളുടെ പരാതിപ്രകാരം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *