എന്റെ ജീവിതത്തില്‍ കഞ്ചാവ് തൊട്ടിട്ടില്ല ഞാന്‍ പോവാണ് മനസു തകര്‍ന്ന് ബാല
നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ബാലയും ഉണ്ണി മുകുന്ദനും പറഞ്ഞുതീർക്കണം, അതിലേക്ക് പ്രേക്ഷകരെ ഉൾപ്പെടുത്തേണ്ടതില്ല പ്രതീഷ് ശേഖർ പിആർഒ.ഷെഫീക്കിൻ്റെ സന്തോഷം എന്ന ചിത്രത്തിൽ അഭിനയിച്ചതിൻ്റെ പേരിലുള്ള ഉണ്ണി മുകുന്ദൻ- ബാല പ്രതിഫല തർക്കമാണ് മലയാള സിനിമയിലെ ചർച്ചാ വിഷയം. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രതികരിക്കുന്നതോടെ വിവാദം വീണ്ടും തുടരുന്നത്. സംഭവത്തിൽ മലയാള സിനിമയിലെ പിആർഒ പ്രതിഷ് ശേഖറിൻ്റെ ഭാഷ്യം ഇങ്ങനെയാണ്
മലയാള സിനിമയെ വീണ്ടും വിവാദത്തിലാഴ്ത്തി നടൻ ബാല – ഉണ്ണി മുകുന്ദൻ പ്രശ്നം ഇപ്പോഴും തുടരുകയാണ്. ഉണ്ണി മുകുന്ദൻ നിർമാതാവയും നായകനുമായ ഷെഫീക്കിൻ്റെ സന്തോഷം എന്ന ചിത്രത്തിൽ അഭിനയിച്ചതിൻ്റെ പ്രതിഫല തർക്കമാണ് ദിവസങ്ങളായി വിവാദമായി തുടരുന്നത്. ആരോപണങ്ങൾക്കു മറുപടിയായി ബാലയ്ക്കു പ്രതിഫലം കൊടുത്തതിൻ്റെ തളിവ് സഹിതം ഉണ്ണി മുകുന്ദനും രംഗത്തു വന്നിരുന്നു. ഇതിനു ശേഷം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി വീണ്ടും താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രതികരിക്കുന്നതോടെ വിവാദം തുടരുന്നത്. ഇപ്പോൾ ഷെഫീക്കിൻ്റെ സന്തോഷം സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരും വിവാദത്തിലായ അവസ്ഥയിലാണ്. മലയാള സിനിമയിലെ പിആർഒ പ്രതീഷ് ശേഖർ വിവാദം സംബന്ധിച്ച് സമയം മലയാളത്തി’നോട് പ്രതികരിച്ചു.മലയാള സിനിമയെ പ്രമോട്ട് ചെയ്യുക എന്നതാണ് പിആർഒ എന്ന നിലയിൽ ഞാൻ ചെയ്യുന്നത്. റിലീസ് ചെയ്യുന്ന സിനിമകളെ പ്രേക്ഷകരിലേക്ക് എത്തിക്കാനും സിനിമകൾക്ക് അവരുടെ പിന്തുണ നേടിയെടുക്കാനുമാണ് എപ്പോഴും പ്രവർത്തിക്കുന്നത്. ഷെഫീക്കിൻ്റെ സന്തോഷം എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് സഹോദര തുല്യനായ ബാല എന്നെ വിളിക്കുന്നത്. പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാൻ പറ്റിയില്ലെന്നു പറഞ്ഞതിനെ തുടർന്ന് ബാലയുടെ വീട്ടിൽവെച്ച് സിനിമയെക്കുറിച്ചുള്ള അഭിമുഖം നടത്തുന്നതിനു മാധ്യമങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്ന് ഞാൻ ബാലയുടെ വീട്ടിലെത്തുമ്പോൾ ചിത്രത്തിൻ്റെ സംവിധായകൻ അനൂപ് പന്തളവും അവിടെയുണ്ടായിരുന്നു.
അനൂപുമായി വർഷങ്ങളായുള്ള സൗഹൃദമുണ്ടെനിക്ക്. അനൂപുമായി സംസാരിച്ചപ്പോൾ സിനിമയുമായി ബന്ധപ്പെട്ട് ചില പിണക്കങ്ങളുണ്ടെന്നു സൂചിപ്പിച്ചിരുന്നു. ബാലയും ആനൂപ് പന്തളവും സിനിമയെക്കുറിച്ച് നല്ല രീതിയിൽ പ്രമോഷൻ പരിപാടി നടത്തി. അതിനു ശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ബാല ഉണ്ണി മുകുന്ദൻ വിഷയം ഞാനും അറിയുന്നത്. ആ വിഷയത്തിൽ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. എന്നെ സംബന്ധിച്ചു ആളുകളുടെ വ്യക്തപരമായ കാര്യങ്ങളേക്കാൾ സിനിമയ്ക്കാണ് പ്രാധാന്യം. ഉണ്ണി മുകുന്ദനും ബാലയും സുഹൃത്തുക്കളാണെന്ന് ഇപ്പോഴും അവർ പറയുന്നു. എങ്കിൽ സിനിമയിലുണ്ടായ അനുഭവം നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അവർ രണ്ടു പേർ തമ്മിൽ തീർക്കേണ്ടതാണ്. അതിലേക്ക് കോടിക്കണക്കിനു വരുന്ന പ്രേക്ഷകരെ ഉൾപ്പെടുത്തേണ്ട കാര്യമില്ലായിരുന്നു.ബാല ഇൻ്റർവ്യൂകളിൽ പറയുന്നത് എനിക്ക് ഇനി പ്രതിഫലം വേണ്ടെന്നും മറ്റുള്ള ടെക്നിഷ്യൻസിനു കൊടുക്കണമെന്നുമാണ്. ഇതുവരെ പ്രതിഫലം സംബന്ധിച്ച് ഒരു പരാതിയും അദ്ദേഹം ഒരിടത്തും നൽകിയിട്ടില്ലെന്നും ഇനി നൽകില്ലെന്നും പറയുന്നു. ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം പുറത്തു വിട്ട വിഡിയോയിൽ പ്രതിഫലം വേണ്ടെന്ന് ബാല പറയുന്നതായി കാണാം. ബാലയുടെയും ഉണ്ണിയുടെ കൈവശം ഇരുവരും തമ്മിലുള്ള എഗ്രിമെൻ്റായിരുന്നില്ല, അവരുടെ സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളു. വിവാദമായപ്പോൾ ചിത്രത്തിലുണ്ടായിരുന്ന ടെക്നിഷ്യൻസും ആർട്ടിസ്റ്റുകളുമൊക്കെ പ്രതിഫലം കിട്ടിയെന്ന് സോഷ്യൽ മീഡിയകളിൽ തുറന്നു പറയുകയും ചെയ്തു.
@All rights reserved Typical Malayali.
Leave a Comment