അച്ഛനും ചേട്ടനും ചേര്‍ന്ന് ചെയ്തത് കേരളത്തെ ഞെട്ടിച്ച് ഹവീന സ്വന്തം വീട്ടില്‍ സംഭവിച്ചത്

കുളിക്കുമ്പോള്‍ കതക് തള്ളി തുറന്ന് അകത്ത് വന്ന് ചേട്ടന്‍ ഉപദ്രവിയ്ക്കും, അച്ഛനും അമ്മയ്ക്കും നടുവില്‍ കിടന്ന് ഉറങ്ങുമ്പോഴാണ് അച്ഛന്‍ ആദ്യമായി പീഡിപ്പിച്ചത്; ജീവിത കഥ തുറന്ന് പറഞ്ഞ് ഹവീന
അമ്മയ്ക്കും അച്ഛനും ഇടയില്‍ ഉറങ്ങാന്‍ കിടന്നപ്പോഴാണ് ആദ്യമായി അച്ഛനില്‍ നിന്നും ലൈംഗിക പീഡനം നേരിട്ടത്. അത് എന്താണ് എന്ന് അപ്പോള്‍ ഹവീനയ്ക്ക് മനസ്സിലായില്ല എങ്കിലും തെറ്റായത് എന്തോ സംഭവിച്ചതാണെന്ന് തിരിച്ചറിഞ്ഞു. പെട്ടന്ന് അമ്മയുടെ പുറത്തുകൂടെ ഉരുണ്ട് ചുമരിന് അടുത്ത് പോയി കിടന്നു. അന്ന് മുതല്‍ അച്ഛനില്‍ നിന്ന് ഒരു ശരീരിക അകലം പാലിക്കാന്‍ തുടങ്ങിയെങ്കിലും അവസരം കിട്ടുമ്പോള്‍ എല്ലാം അച്ഛന്‍ ഉപദ്രവിച്ചു.ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയില്‍ ഹവീന റെബേക്ക തന്റെ ജീവിത കഥ പറഞ്ഞ പ്രമോ വീഡിയോ പുറത്ത് വന്നപ്പോള്‍ തന്നെ പ്രേക്ഷകര്‍ വളരെ അധികം ഞെട്ടലോടെയാണ് കേട്ടത്. ഷോയുടെ മുഴുവന്‍ എപ്പിസോഡും വന്നപ്പോള്‍ ഒരു മകള്‍ക്കും ഇങ്ങനെ സംഭവിക്കരുത് എന്ന് പ്രാര്‍ത്ഥിക്കാത്തവരായി ആരും ഉണ്ടാവില്ല. അച്ഛനില്‍ നിന്നും ചേട്ടനില്‍ നിന്നും ചെറുപ്പം മുതല്‍ നേരിട്ട ലൈംഗിക പീഡനങ്ങളെ കുറിച്ചാണ് ഹവീന സംസാരിയ്ക്കുന്നത്. ഹവീനയുടെ ജീവിത കഥയിലൂടെ തുടര്‍ന്ന് വായിക്കാം,അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് ഹവീനയുടെ കുടുംബം. വീട്ടില്‍ അച്ഛന്റെ അമ്മയും അച്ഛനും ഉണ്ട്. ചെറുത്തില്‍ കുഞ്ഞ് ഹവീന എപ്പോഴും അച്ഛനും അമ്മയ്ക്കും നടുവില്‍ കിടന്ന് ഉറങ്ങാനാണ് ഏറെ ഇഷ്ടപ്പെട്ടിരുന്നത്. മൂന്നാം ക്ലാസ് വരെ ഹവീന കണ്ട അച്ഛന്‍, മകളെ എപ്പോഴും പ്രശംസിക്കുമായിരുന്നു. മകളുടെ കുഞ്ഞു കഴിവുകളെയും പഠനത്തെയും എല്ലാം പ്രശംസിക്കും. എന്നെ പോലെയാണ് മോള്‍, വിദ്യാഭ്യാസവും ലോക വിവരവും ഇല്ലാത്ത അമ്മയെ പോലെയാണ് ചേട്ടന്‍ എന്നാണ് പറഞ്ഞ് നടന്നിരുന്നത്.​അച്ഛന്റെ പീഡനം എന്നാല്‍ മൂന്നാം ക്ലാസില്‍ എത്തിയതിന് ശേഷം അച്ഛന്റെ പെരുമാറ്റത്തിലെ വ്യത്യാസം ഹവീന അനുഭവിച്ചു തുടങ്ങി. അമ്മയ്ക്കും അച്ഛനും ഇടയില്‍ ഉറങ്ങാന്‍ കിടന്നപ്പോഴാണ് ആദ്യമായി അച്ഛനില്‍ നിന്നും ലൈംഗിക പീഡനം നേരിട്ടത്. അത് എന്താണ് എന്ന് അപ്പോള്‍ ഹവീനയ്ക്ക് മനസ്സിലായില്ല എങ്കിലും തെറ്റായത് എന്തോ സംഭവിച്ചതാണെന്ന് തിരിച്ചറിഞ്ഞു. പെട്ടന്ന് അമ്മയുടെ പുറത്തുകൂടെ ഉരുണ്ട് ചുമരിന് അടുത്ത് പോയി കിടന്നു. അന്ന് മുതല്‍ അച്ഛനില്‍ നിന്ന് ഒരു ശരീരിക അകലം പാലിക്കാന്‍ തുടങ്ങിയെങ്കിലും അവസരം കിട്ടുമ്പോള്‍ എല്ലാം അച്ഛന്‍ ഉപദ്രവിച്ചു.​ചേട്ടനില്‍ നിന്നും ഉണ്ടായത്.നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ചേട്ടനില്‍ നിന്നും ദുരനുഭവം ഉണ്ടായത്. അച്ഛന്‍ എന്നും തന്നെ പ്രശംസിച്ച് പറയുന്നതും, ചേട്ടനെ ബുദ്ധിയില്ലാത്തവന്‍ എന്ന് വിളിക്കുന്നതും എന്നോടുള്ള ചേട്ടന്റെ ശത്രുത കൂട്ടുകയായിരുന്നു. ആ ഉപദ്രവം ശാരീരികമായി. ചേട്ടന്‍ എന്റെ ശരീരത്തില്‍ തൊടുകയായിരുന്നില്ല, ചേട്ടന്റെ ശരീരത്തില്‍ എന്നെ കൊണ്ട് തൊടിയിപ്പിക്കുകയായിരുന്നു. എനിക്കും ചേട്ടനും അഞ്ച് വയസ്സിന്റെ വ്യത്യാസമുണ്ട്. അന്ന് ചേട്ടന്‍ എന്നെ കൊണ്ട് ചെയ്യിപ്പിയ്ക്കുന്നത് തെറ്റായ ഒരു കാര്യമാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു.​അമ്മയോട് പറഞ്ഞപ്പോള്‍.ചേട്ടനില്‍ നിന്നും അച്ഛനില്‍ നിന്നും ഉണ്ടായ മോശമായ അനുഭവങ്ങള്‍ ഞാന്‍ അമ്മയോട് പറഞ്ഞു എങ്കിലും, എല്ലാം അടക്കി പിടിക്കാനും ആരോടും ഒന്നും പറയരുത് എന്നും ആണ് അമ്മ പഠിപ്പിച്ചത്. പ്രാര്‍ത്ഥനയാണ് അമ്മയുടെ മെയിന്‍ പരിപാടി. അച്ഛന് ആ കാലത്ത് ഒരുപാട് അവിഹിത ബന്ധങ്ങളുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിയുള്ള അച്ഛന്റെ കടയില്‍ വിളിച്ചിരുത്തിയാണ് ആ ബന്ധങ്ങള്‍ തുടര്‍ന്ന് പോകുന്നത്. അതെ കുറിച്ച് അമ്മയ്ക്കും അറിയാം. എന്നിട്ടും ആരോടും പറഞ്ഞില്ല. എന്നെ പറയാനും അനുവദിച്ചില്ല. ചെറുപ്പം മുതലേ എല്ലാം സഹിക്കാനും മിണ്ടാതിരിക്കാനും അമ്മ എന്നെ ശീലിപ്പിച്ചു
​വീട്ടിലെ അവസ്ഥ.വീട്ടില്‍ ഞാന്‍ മാനസികവും ശാരീരികവും ലൈംഗികവുമായ പീഡനങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരുന്നിട്ടും അമ്മയില്‍ നിന്ന് എനിക്ക് ആശ്വാസം പോലും ലഭിച്ചില്ല. വീട്ടില്‍ വസ്ത്രം മാറുമ്പോള്‍ കതക് കുറ്റിയിടാന്‍ പാടില്ല എന്ന നിയമം ഉണ്ടാക്കിയത് അച്ഛനാണ്, അത് നടപ്പിലാക്കിയത് ചേട്ടനാണ്. സ്‌കൂള്‍ വിട്ട് വന്ന് കതക് അടച്ച് ഞാന്‍ ഡ്രസ്സ് മാറുമ്പോള്‍ എവിടെ നിന്നോ ഓടി വന്ന് ചേട്ടന്‍ വാതില്‍ തള്ളി തുറന്ന് അകത്ത് കയറി എന്നെ പൊതിരെ തല്ലി. തല്ല് സഹിക്കാന്‍ പറ്റാതെ തിരിച്ച് ഞാനും തല്ലുമായിരുന്നു.​ആത്മഹത്യാ ശ്രമം.പല തവണ ആത്മഹത്യയ്ക്ക് ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പ്ലസ്ടുവിന് പഠിയ്ക്കുമ്പോഴാണ് ആദ്യമായി ശ്രമിച്ചത്. പ്ലസ്ടു അവസാനമായിരുന്നു അത്. ക്ലാസില്‍ ഏഴ് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇനി കാണാനൊന്നും പറ്റില്ലല്ലോ നമുക്ക് എല്ലാവരുടെയും വീട്ടില്‍ പോകാം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എന്റെ വീട്ടിലേക്കും അവര്‍ വന്നു. പൊതുവെ ഞാന്‍ എന്റെ പെണ്‍ സുഹൃത്തുക്കളെയും കൂട്ടി വരുമ്പോള്‍ അച്ഛന് ഭയങ്കര സന്തോഷമായിരുന്നു. അന്ന് പക്ഷെ ഞങ്ങളോടൊപ്പം നാല് ആണ്‍കുട്ടികളെയും കണ്ടു. അവര്‍ പോയി കഴിഞ്ഞ്, രാത്രി അച്ഛന്‍ വന്ന് എന്നെ വല്ലാതെ അസഭ്യം പറഞ്ഞു. ഞാന്‍ പിഴയാണെന്നും, പിഴച്ചവളാണെന്നും. എന്റെ പക്ഷം പിടിച്ച് സംസാരിച്ചതിന് അമ്മയെയും തല്ലി. അമ്മയുടെ കണ്ണില്‍ വലിയൊരു കല്ലിപ്പും ഉണ്ടായിരുന്നു. അത് എനിക്ക് ഭയങ്കര സങ്കടമായി. അന്നാണ് ആദ്യമായി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പക്ഷെ കൈ ഞരമ്പ് മുറിച്ച് തുടങ്ങിയപ്പോള്‍ ഞാന്‍ തന്നെ അത് വേണ്ട എന്ന് വച്ചു.
​ഹോസ്റ്റല്‍ ജീവിതം തുടങ്ങി.

പ്ലസ്ടു കഴിഞ്ഞതിന് ശേഷം മൂന്ന് മാസത്തോളം എന്നെ വീട്ടു തടങ്കലില്‍ ആക്കിയിരുന്നു. എവിടെയും ഇറങ്ങി പോകരുത് എന്ന് പറഞ്ഞു. പക്ഷെ അച്ഛന്റെ കണ്ണ് വെട്ടിച്ച് അമ്മയുടെ സുഹൃത്തിന്റെ മകള്‍ പഠിയ്ക്കുന്ന കോളേജില്‍ ബിബിഎ അഡ്മിഷന്‍ വാങ്ങി. വീട്ടില്‍ പറഞ്ഞിട്ടേ കോളേജില്‍ പോകാവൂ എന്ന് അമ്മ നിര്‍ബന്ധം പിടിച്ചത് കാരണം പറയാന്‍ പോയതാണ്, അപേക്ഷ ഫോം ചേട്ടന്‍ രണ്ടായി കീറി കളഞ്ഞു. പിന്നീട് മറ്റൊരു സുഹൃത്തിന്റെ മകള്‍ പഠിയ്ക്കുന്ന കോളേജില്‍ ബികോമിന് അഡ്മിഷന്‍ വാങ്ങി, സ്വന്തം ഇഷ്ടപ്രകാരം ഞാന്‍ പെട്ടി കിടക്കയുമായി ഇറങ്ങിയതാണ്. അന്ന് മുതല്‍ തുടങ്ങിയതാണ് എന്റെ ഹോസ്റ്റല്‍ ജീവിതം.​വീട്ടില്‍ തിരിച്ച് പോയപ്പോഴുണ്ടായ അനുഭവം.ഡിഗ്രിക്ക് ഞാന്‍ ഹോസ്റ്റലില്‍ പഠിക്കുന്ന കാലം വീട്ടുകാര്‍ എന്നെ ഒഴിവാക്കിയത് പോലെയായിരുന്നു ഞാനും അവരെ ഒഴിവാക്കി. വേക്കേഷനില്‍ വീട്ടില്‍ പോകാതിരിക്കാനും പല കാരണങ്ങള്‍ കണ്ടെത്തി. അങ്ങനെ ഒരിക്കല്‍ അച്ഛനെയും കൂട്ടി അമ്മ വന്നു. അന്ന് കുട്ടികളൊക്കെ നോക്കി നില്‍ക്കെ, നീയും അച്ഛനും മിണ്ടാതിരിയ്ക്കുന്നത് ശരിയല്ല, അച്ഛനെ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കണം എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. അറപ്പോടെയും വെറുപ്പോടെയും ഒക്കെയാണ് അന്ന് ഞാന്‍ അച്ഛന് ഉമ്മ കൊടുത്ത് ഒഴിവായത്. അതിന് ശേഷം വീട്ടില്‍ പോയിരുന്നു, പക്ഷെ അപ്പോഴും ചേട്ടന്റെ ഉപദ്രവം തുടര്‍ന്ന്. ബാത്രൂമില്‍ ഒളിഞ്ഞു നോക്കി ശല്യം ചെയ്യും. തുണി വച്ച് മറച്ച് ഞാന്‍ കുളിക്കാന്‍ തുടങ്ങിയപ്പോള്‍, ഒരു ദിവസം ബാത്രൂമിന്റെ ഡോര്‍ തള്ളി തുറന്ന് അകത്ത് കയറി ചേട്ടന്‍ തല്ലി. അതോടെ വീണ്ടും തിരിച്ചുവരും.വീട് പൂര്‍ണമായും ഉപേക്ഷിച്ചത്.വീടും, അമ്മ അടക്കമുള്ള വീട്ടുകാരും ആയുള്ള എന്റെ ബന്ധം പൂര്‍ണമായും അവസാനിച്ചിട്ട് രണ്ട് വര്‍ഷം ആയി. അച്ചന്‍ മരിച്ച വിവരം അറിഞ്ഞ് അടക്കിന് മുന്‍പ് ഞാന്‍ പോയിരുന്നു. ഞാന്‍ നാട് വിട്ട് പോന്നതിന് ശേഷം അച്ഛനും ചേട്ടനും എന്നെ കുറിച്ച് നാട്ടില്‍ പറഞ്ഞ് നടന്ന കഥകള്‍ വേറെയായിരുന്നു. എനിക്ക് അവിഹിതമുണ്ട്, ഞാന്‍ പ്രസവിച്ചു എന്നൊക്കെ. അതൊക്കെ ചോദ്യം ചെയ്തപ്പോള്‍ സംഭവിച്ചത് എല്ലാം ഞാന്‍ പറഞ്ഞു. അത് കേട്ട് കസിന്‍സ് എല്ലാം ഇനി നീ എവിടെയും പോകണ്ട എന്ന് പറഞ്ഞ് എന്നെ അവിടെ നിര്‍ത്തിയിട്ട് പോയി. അവര്‍ പോയി കഴിഞ്ഞപ്പോള്‍ നൂത്തൂന്‍ എന്നോട് ദേഷ്യപ്പെട്ടു. ഞാന്‍ പറയുന്നത് എല്ലാം കള്ളമാണ് എന്ന് പറഞ്ഞു. അമ്മ ഇതൊന്നും സമ്മതിക്കുന്നില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ അന്നും അമ്മ എന്നെ കണ്ണിറുക്കി കാണിച്ചിട്ട് പറയരുത് എന്ന് പറഞ്ഞു. അത് ഞാന്‍ നാത്തൂന് കാണിച്ചു കൊടുത്തു. അപ്പോള്‍ പറഞ്ഞു, ആണുങ്ങളായാല്‍ ആ പ്രായത്തില്‍ അങ്ങനെയൊക്കെ ഉണ്ടാവും പെണ്ണുങ്ങള്‍ അതെല്ലാം സഹിക്കണം എന്ന്. അന്ന് ഞാന്‍ വീട് വിട്ട് ഇറങ്ങിയതിന് ശേഷം പിന്നീട് അങ്ങോട്ട് പോയിട്ടില്ല.​മാനസിക പ്രശ്‌നം.ഈ സംഭവങ്ങള്‍ക്ക് ഇടയില്‍ എനിക്ക് മാനസികമായി പല ബുദ്ധിമുട്ടുകളും ഉണ്ടായി. സി – പിടിഎസ്ഡി എന്ന മാനസിക രോഗത്തിന് ഞാന്‍ ചികിത്സയിലാണ് ഇപ്പോഴും. എന്റെ കഴിഞ്ഞ കാലങ്ങളാണ് അതിലേക്ക് എന്നെ എത്തിച്ചത്. ആ അവസ്ഥയെ കുറിച്ച് ആളുകളില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ ഈ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയത്. എന്നാല്‍ എനിക്ക് മാനസിക രോഗമാണ് എന്ന് കാണിച്ച് അച്ഛന്റെ സ്വത്തുക്കള്‍ മുഴുവന്‍ തട്ടിയെടുക്കാന്‍ അതിനിടയില്‍ ചേട്ടനും നാത്തൂനും ശ്രമിച്ചിരുന്നു. പക്ഷെ അതില്‍ അവര്‍ പരാജയപ്പെട്ടു. ഇപ്പോഴും നിലനില്‍പിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഞാന്‍ ഹവീന റെബേക്ക പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *