ശബ്ദം കേട്ടാണ് വന്ദന ഓടിയെത്തിയത് -സംഭവംകണ്ട് വന്ദനക്ക് ഒപ്പം ഉള്ളവർ ഓടി-പിന്നീട് നടന്നത്

അത്യാഹിതവിഭാഗത്തോട് ചേർന്നുള്ള മുറിയിലാണ് ഞാൻ വിശ്രമിക്കുന്നത്. പുലർച്ചെ രണ്ടു മണിക്കാണ് ഉറങ്ങാൻ കിടന്നത്. അത്യാഹിത വിഭാഗത്തിൽ നിന്നും ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. അവിടെയെത്തുമ്പോൾ ടിവി ഇരിക്കുന്ന ഭാഗത്ത് ഹോംഗാർഡ് അലക്സ്ക്കുട്ടിയെ കസേരയിൽ ചേർത്തിരുത്തി സന്ദീപ് തലയിലും കഴുത്തിലും ഇടിക്കുന്നതാണ് കാണുന്നത്. പിന്നിൽ നിന്ന് സന്ദീപിനെ പിടിച്ചപ്പോൾ തൻ്റെ ഇടത് കൈ മുട്ടിന് മുകളിലായി ഇടിച്ചു. ഇടി കിട്ടി അൽപം കഴിഞ്ഞപ്പോഴാണ് അവിടെ നിന്ന് രക്തം ഒഴുകുന്നത് കണ്ടത്. അപ്പോഴാണ് സന്ദീപിൻ്റെ കയ്യിൽ കത്രിക ഉണ്ടെന്നും കുത്തിയതാണെന്നും, കുത്തുമ്പോൾ തെറിച്ചു പോകാതിരിക്കാൻ കത്രികയുടെ ഒരു കാൽ തള്ളവിരലിൽ കയറ്റി ഉറപ്പിച്ചിരുന്നു.സന്ദീപിൻ്റെ പിടിവിട്ട് വീണ്ടും ഓടി ഹോം ഗാർഡിൻ്റെ തലയിൽ കുത്തി. അത് കണ്ട് പൂയപ്പള്ളി സ്റ്റേഷനിൽ നിന്നും സന്ദീപിനെ കൊണ്ടുവന്ന സംഘത്തിലെ എസ്ഐ ഒരു പ്ലാസ്റ്റിക് കസേരയുമായി നേരിട്ടെങ്കിലും നില തെറ്റി വീണു. ഇതോടെ സന്ദീപ് എസ് ഐ യെ കുത്താൻ തിരിഞ്ഞു. ഇരുവരും നിലത്തുവീണു. എസ് ഐ ഉരുണ്ടു മാറി. വീഴ്ചയുടെയും അലർച്ചയുടെയും ശബ്ദം കേട്ടാണ് സുരക്ഷ ചുമതലയുള്ള എഎസ്ഐ ആർ മണിലാൽ എത്തുന്നത്. ചാടിയെഴുന്നേറ്റ് മണി ലാലിനെ കഴുത്തിനു പിടിച്ച് ഭിത്തിയിലേക്ക് ചേർത്തുനിർത്തി തലയിൽ രണ്ടുമൂന്നു തവണ കുത്തി. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരും, അവിടെ ഉണ്ടായിരുന്ന ഡോക്ടർ മുഹമ്മദ് ഷിബിനും ഓടി പുറത്തേക്കിറങ്ങി.

സന്ദീപിനെ ഞാൻ കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോൾ എല്ലാം കത്രിക വീശി ഭയപ്പെടുത്തി. പുറത്തേക്കിറങ്ങിയ ആരോ അത്യാഹിത വിഭാഗത്തിൻ്റെ പ്രധാന കവാടം അടച്ചു കുറ്റിയിട്ടു. ഞാനും ഡോക്ടർമാർ ഉൾപ്പെടെയുള്ള വനിതകൾ മാത്രമായി അകത്ത്. തുടർന്ന് ഹാളിൽ എന്തൊക്കെയോ പുലമ്പി കൊണ്ട് സന്ദീപ് അങ്ങോട്ടുമിങ്ങോട്ടും നടന്നു. പിന്നീട് ലിഫ്റ്റിനോട് ചേർന്നുള്ള കസേരയിൽ വന്നിരുന്നു. ആ സമയത്ത് ഞാൻ കാഷ്യാലിറ്റിയുടെ അകത്തുള്ള ഗ്ലാസ് ഡോറിനോട് ചേർന്നു നിൽക്കുകയായിരുന്നു. പുറത്തെ ശബ്ദം കേട്ടാണ് ഡ്യൂട്ടി ഡോക്ടറായ പൗർണമിയും വന്ദനയും പുറത്തേക്ക് വന്നത്.മറ്റു വനിതാ ജീവനക്കാരെ നേഴ്സസ് റൂമിലാക്കി ഞാൻ ഞാൻ പുറത്ത് നിന്നു പൂട്ടി. ഡോക്ടർ പൗർണമി ക്യാഷാലിറ്റിയിലെ ഡോക്ടർമാരുടെ മുറിയിലേക്ക് പോയി കതകടച്ചു. വന്ദന മാത്രമാണ് പിന്നീട് അവിടെ ഉണ്ടായിരുന്നത്. അക്രമം കണ്ട് സ്തംഭിച്ചുപോയ വന്ദന സന്ദീപിനെ നോക്കി നിൽക്കുകയായിരുന്നു. അവളോട് രക്ഷപ്പെടാൻ ഞാൻ പറഞ്ഞു. ഇതിനിടെ നഴ്സുമാർ ഒളിച്ച മുറിയിലേക്ക് കയറി ഞാൻ കതക് അകത്ത് നിന്നും അമർത്തി പിടിച്ചു. സെക്കൻ്റുകൾകഴിഞ്ഞപ്പോൾ ഞരക്കവും തറയിൽ ഇടിക്കുന്നതിൻ്റെ ശബ്ദം കേട്ടു.ഡോർ തുറന്ന് ഒബ്സർവേഷൻ മുറിയിലേക്ക് നോക്കുമ്പോൾ വന്ദനയെ മലർത്തി കിടത്തി തലയുടെ ഭാഗത്ത്‌ ഇടിക്കുന്നതാണ് കാണുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *