ഇപ്പോഴും നല്ല വെളുത്ത മെലിഞ്ഞുള്ള സൗന്ദര്യം.. കുട്ടിത്തമുഉള്ള മുഖവും മാറിയിട്ടില്ല.. ദിലീപിന് വേണ്ടി ജീവൻ പോലും വെടിയാൻ തയ്യാറായ നായിക…

മഞ്ഞ എന്നാല്‍ ലൈലയ്ക്ക് അത്രയും പ്രിയപ്പെട്ട കളറാണ്; മഞ്ഞ ഡ്രസ്സില്‍ സൂര്യനെ പോലെ തിളങ്ങി നടി
മഞ്ഞ നിറത്തോടുള്ള തന്റെ ഇഷ്ടത്തെ കുറച്ച് പലപ്പോഴും ലൈല തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അതേ മഞ്ഞ നിറത്തിലുള്ള വേഷത്തില്‍ സൂര്യനെ പോലെ തിളങ്ങുന്ന ലുക്കില്‍ ഒരു വീഡിയോ പങ്കുവച്ചിരിയ്ക്കുകയാണ് നടി. ‘സൂര്യ പ്രകാശം കാണാന്‍ പറ്റിയില്ലെങ്കില്‍, സ്വയം സൂര്യപ്രകാശമാവുക’ എന്നാണ് വീഡിയോയ്ക്ക് ലൈല കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷന്‍.തൊണ്ണൂറുകളുടെ അവസാനത്തില്‍ സിനിമയിലെത്തിയ നടി ലൈല അഭിനയിച്ച സിനിമകള്‍ എല്ലാം ഒന്നിനൊന്ന് മികച്ചതാണ്. ‘ദുഷ്മന്‍ ദുനിയ ക’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ഗോവക്കാരിയായ ലൈലയുടെ തുടക്കം. പിന്നീട് തെലുങ്ക് സിനിമയിലൂടെ സൗത്ത് ഇന്ത്യന്‍ സിനിമകളിലേക്ക് ചുവടുമാറി. ഇതൊരു സ്‌നേഹഗാഥ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. തുടര്‍ന്ന് വാര്‍ ആന്റ് ലവ്, മഹാ സമുദ്രം എന്നീ സിനിമകളിലും അഭിനയിച്ചിരുന്നു. സ്വപ്‌നക്കൂടിലെ അതിഥി വേഷവും ശ്രദ്ധിക്കപ്പെട്ടു.നടി എന്ന നിലയില്‍ ലൈലയ്ക്ക് അംഗീകാരവും പുരസ്‌കാരവുമെല്ലാം നേടാന്‍ കഴിഞ്ഞത് തമിഴ് സിനിമയിലാണ്. പിതാമഗന്‍, നന്ദ പോലുള്ള സിനികളിലെ അഭിനയം എല്ലാം വളരെ ശ്രദ്ധേയയമാണ്. സിനിമയില്‍ വളരെ സീരിയസ് ആയിട്ടുള്ള റോളുകള്‍ ചെയ്യുമെങ്കിലും റിയല്‍ ലൈഫില്‍ ഒരുപാട് പൊട്ടിച്ചിരിക്കുന്ന, ഫണ്‍ ക്യാറക്ടറാണ് ലൈലയുടേത്. അത് നടിയുടെ പല അഭിമുഖങ്ങളിലും പ്രകടമാണ്.

2006 ല്‍ വിവാഹം ചെയ്തതിന് ശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്ക് ചില സിനിമകളില്‍ അതിഥി വേഷം ചെയ്തുകൊണ്ടും, ടെലിവിഷന്‍ ഷോകളില്‍ വിധികര്‍ത്താവായും മെന്ററായും വന്നുകൊണ്ടും ലൈല തന്റെ ആരാധകരെ തൃപ്ത്തിപ്പെടുത്താറുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് നടി. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമൊടുവില്‍ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.മഞ്ഞ ഡ്രസ്സില്‍ സൂര്യനെ പോല തിളങ്ങുന്ന ലൈലയെ വീഡിയോയില്‍ കാണാം ‘നിങ്ങള്‍ക്ക് സൂര്യ പ്രകാശം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍, സ്വയം സൂര്യപ്രകാശമായി മാറുക’ എന്നാണ് ഫോട്ടോയ്ക്ക് ലൈല കൊടുത്ത ക്യാപ്ഷന്‍. ലിയോ പാട്ടിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ. സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ സുനില്‍ കാര്‍ത്തിക് ആണ് ലൈലയുടെ വേഷം ഡിസൈന്‍ ചെയ്തത്. ഫോട്ടോയ്ക്ക് താഴെ ലൈലയോടുള്ള സ്‌നേഹവും ആരാധനയും അറിയിച്ചുകൊണ്ടുള്ള കമന്റുകള്‍ നിറയുകയാണ്.മഞ്ഞ നിറത്തോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് പലപ്പോഴും ലൈല വാചാലയായിട്ടുണ്ട്. മഞ്ഞയോടുള്ള ഇഷ്ടം സൂചിപ്പിയ്ക്കുന്ന കുറേ മഞ്ഞ ലൗ ഇമോജികളും പോസ്റ്റിനൊപ്പം വച്ചിട്ടുണ്ട്. മഞ്ഞയെ ഇഷ്ടപ്പെട്ടിരുന്ന അതേ ലൈലയാണ് ഇപ്പോഴും, എന്തു സുന്ദരിയാണ്, എന്നും നിങ്ങളുടെ ഫാനാണ്, ഒരു രാജകുമാരിയെ പോലെയുണ്ട് എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *