പാപ്പുവിന് ബാലയെ വേണ്ടെന്ന് പറഞ്ഞ് അമൃത കൊച്ചിനെ പറഞ്ഞ് തിരിച്ച് ഇല്ലേ എന്ന് ആരാധകര്‍

പോവുന്നില്ലെന്ന് തീരുമാനിച്ചത് അവളാണ് അത് ബാലയോട് നേരിട്ട് പറഞ്ഞതുമാണ് മകളെ സിനിമയ്ക്ക് വിട്ടില്ലെന്ന് പരിഭവം പറഞ്ഞ ബാലയ്ക്ക് മറുപടിയുമായി അമൃതയും അഭിരാമിയും.ഞങ്ങള്‍ പാപ്പുവിനോട് ചോദിച്ചപ്പോള്‍ പോവാന്‍ താല്‍പര്യമില്ലെന്നാണ് പറഞ്ഞത്. ഫോണിലൂടെയായി പാപ്പു തന്നെ ഡാഡിയോട് അത് പറഞ്ഞിരുന്നു എന്നായിരുന്നു അഭിരാമി സുരേഷ് മറുപടിയേകിയത്. ഇതിന് ശേഷമായാണ് അമൃത സുരേഷും കമന്റുമായെത്തിയത്.പുതിയ സിനിമയായ ഷഫീക്കിന്റെ സന്തോഷം കാണാനായി ബാലയും എലിസബത്തും എത്തിയിരുന്നു. മകളായ അവന്തികയും ഈ സമയത്ത് കൂടെ വേണമെന്നാഗ്രഹിച്ചിരുന്നു എന്നും, സിനിമ കാണാനായി വിളിച്ചിരുന്നുവെന്നും ബാല പറഞ്ഞിരുന്നു. മകളെ അവര്‍ മന:പ്പൂര്‍വ്വമായി വിടാതിരുന്നതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മകളെ കിട്ടുന്നതിനായി എത്ര വേണമെങ്കിലും പോരാടാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. സിനിമയ്ക്ക് ശേഷമായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലായിരുന്നു ബാല മകളെക്കുറിച്ച് സംസാരിച്ചത്. ബാലയുടെ വാക്കുകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. എന്തുകൊണ്ടാണ് മകളെ സിനിമയ്ക്ക് വിടാതിരുന്നതെന്നായിരുന്നു അമൃതയോട് ചിലര്‍ ചോദിച്ചത്. ഇതോടെയാണ് അമൃതയും അഭിരാമിയും മറുപടിയുമായെത്തിയത്.കുടുംബസമേതമുള്ളൊരു ഫോട്ടോ അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ചോദ്യങ്ങളുമായി ചിലരെത്തിയത്. പാപ്പുവിനെ എന്തുകൊണ്ട് ഡാഡിയുടെ കൂടെ വിട്ടില്ലെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഞങ്ങള്‍ പാപ്പുവിനോട് ചോദിച്ചപ്പോള്‍ പോവാന്‍ താല്‍പര്യമില്ലെന്നാണ് പറഞ്ഞത്. ഫോണിലൂടെയായി പാപ്പു തന്നെ ബാലയോട് അതേക്കുറിച്ച് പറഞ്ഞിരുന്നു എന്നായിരുന്നു അഭിരാമി സുരേഷ് മറുപടിയേകിയത്. ഇതിന് ശേഷമായാണ് അമൃത സുരേഷും കമന്റുമായെത്തിയത്.

അമൃതയുടെ മറുപടി.നിങ്ങളുടെ ചോദ്യം മനസിലാക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇക്കാര്യത്തില്‍ കോടതി തീരുമാനം വന്നതാണ്. നിയമം അനുസരിച്ചാണ് ഞാന്‍ ജീവിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അനാവശ്യമായ നാടകങ്ങളില്‍ വീഴരുത്. ഇത് പാപ്പുവിന്റെ തീരുമാനമാണ്. അവളെ ഇങ്ങനെയുള്ള അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്, ഇതെന്റെ റിക്വസ്റ്റാണെന്നായിരുന്നു അമൃത പറഞ്ഞത്. കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കിലും അമൃത പോസ്റ്റ് ചെയ്തിരുന്നു. മാധ്യമങ്ങളോട് എനിക്കൊരു അപേക്ഷയുണ്ട്. അറ്റന്‍ഷന്‍ കിട്ടാനായി പാപ്പുവിന്റെ പേര് വലിച്ചിഴയ്ക്കരുത്. അവളൊരു ചെറിയ കുട്ടിയാണ്. അഭിമുഖങ്ങളിലോ വാര്‍ത്തകളിലോ അനാവശ്യമായി അവളുടെ പേര് വലിച്ചിഴയ്ക്കരുത്. പഠനത്തിലും മറ്റ് കാര്യങ്ങളിലുമാണ് അവളുടെ ശ്രദ്ധ. കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങളേയും സന്തോഷത്തെയും ബഹുമാനിക്കുക. ഇതൊരു അമ്മയുടെ അപേക്ഷയാണെന്നും അമൃത കുറിച്ചിരുന്നു.അഭിരാമിയുടെ പോസ്റ്റ്.ക്ലിക്ക് ബൈറ്റിന് വേണ്ടി പാപ്പുവിന്റെ പേരോ ചിത്രങ്ങളോ ഉപയോഗിക്കരുതെന്നായിരുന്നു അഭിരാമിയും പറഞ്ഞത്. സ്‌കൂളും പഠനവുമൊക്കെയായി അവള്‍ തിരക്കിലാണ്. ഞങ്ങളും സമാധാനത്തോടെ ജീവിച്ചോട്ടെ. എന്റെ രാജകുമാരിയെ നെഗറ്റീവ് വാര്‍ത്തകള്‍ക്കായി ഉപയോഗിക്കരുതെന്നുമായിരുന്നു അഭിരാമിയുടെ പോസ്റ്റ്. അമൃതയുടെ കുറിപ്പ് ഷെയര്‍ ചെയ്തതിനൊപ്പമായാണ് അഭിരാമിയും നിലപാട് വ്യക്തമാക്കിയത്. ഹാര്‍ട്ട് എന്ന ക്യാപ്ഷനില്‍ പാപ്പുവിനൊപ്പമുള്ള ഫോട്ടോയും അഭിരാമി പങ്കുവെച്ചിരുന്നു.വിമര്‍ശനങ്ങളും.ഇത് നിങ്ങളുടെ സ്വകാര്യ ജീവിതം. കുട്ടിയെ ബാധിക്കരുത് ഒന്നും. നിയമം എന്താണോ പറഞ്ഞത് അത് പോലെ നടക്കട്ടെ. മറ്റു ഒന്നും വിഷയം അല്ല എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. അത്രയേ ഉള്ളൂ, അതാണ് എന്നായിരുന്നു അമൃതയുടെ മറുപടി. അമൃതയെ വിമർശിച്ചും അനുകൂലിച്ചുമുള്ള കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്. ഗോപി സുന്ദറും ഫോട്ടോയ്ക്ക് താഴെ കമന്റുമായെത്തിയിരുന്നു. ഇതും ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ആര് ഗോപി മഞ്ചൂരിയനാ എന്നായിരുന്നു കഴിഞ്ഞ ദിവസം ബാല ചോദിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *