ഒരു സാമ്പത്തികം ഇല്ലാതെ വീട്ടിൽ നിന്നും ഇറങ്ങി 3 ലോണുകൾ ഉണ്ട് ജീവിതം പറഞ്ഞ് മഞ്ജു വാര്യർ
ടി.കെ രാജീവ് കുമാറിന്റെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കണ്ണെഴുതി പൊട്ടും തൊട്ട്. മഞ്ജു വാര്യര്‍,തിലകന്,ബിജു മേനോന് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മഞ്ജു വാര്യരുടെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് കണ്ണെഴുതി പൊട്ടും തൊട്ട്. ഈ സിനിമയുടെ ചിത്രീകരണത്തെക്കുറിച്ച് വാചാലനാവുകയാണ് സംവിധായകൻ ടി.കെ. രാജീവ് കുമാര്‍.ഈ ചിത്രത്തിന്റെ കാര്യത്തിനായി ഞാനും എന്റെ സുഹൃത്തുക്കളും എല്ലാവരും കൂടിയാണ് മഞ്ജുവിന്റെ വീട്ടിൽ കാണാൻ പോകുന്നത്. മഞ്ജുവിന്റെ വീട്ടിലേക്ക് പോകുന്ന വഴി ഗുരുവായൂർ അമ്പലത്തിലും കയറി. വീട്ടിൽ ചെന്നപ്പോൾ അച്ഛനും അമ്മയും ഉണ്ട്, മഞ്ജുവും ഉണ്ട്. ഞാൻ കഥ പറഞ്ഞു തുടങ്ങുന്നു, അത് കേൾക്കുമ്പോൾ അച്ഛനും അമ്മയും ഒക്കെ മുഖം ചുളിച്ചു തുടങ്ങി. മഞ്ജു വളരെ സീരിയസ് ആയി കഥ കേൾക്കുന്നു.കഥ പറഞ്ഞുകഴിഞ്ഞ ഉടനെ എന്നോട് മഞ്ജു പറഞ്ഞു നമ്മൾക്ക് ഒന്ന് പുറത്തോട്ട് ഇറങ്ങി സംസാരിച്ചാലോ എന്ന്. ബ്രില്യൻസ് എന്നൊക്കെ പറയുന്നത് അവിടെയാണ് അതും ആ പ്രായത്തിൽ. അച്ഛനും അമ്മയും ഒക്കെ അഭിപ്രായം പറയും മുൻപേ തന്നെ ചേട്ടാ നമ്മൾക്ക് പുറത്തുനിന്നു സംസാരിച്ചാലോ എന്നാണ് മഞ്ജു പറഞ്ഞത്.
എന്റെ അടുത്ത് ഒറ്റ കാര്യമേ ചോദിച്ചോള്ളൂ. ചേട്ടാ ഇതിൽ എക്സ്പോഷർ ഉണ്ടോ എന്ന്, ഞാൻ ഇല്ല, ഇതിൽ അതിന്റ ആവശ്യം ഇല്ല എന്ന് പറഞ്ഞു. ഉടനെ നമ്മൾക്ക് ചെയ്യാം എന്നാണ് മഞ്ജു പറയുന്നത്. ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ എക്സ്പോഷർ ഉണ്ടോ ഇല്ലയോ എന്ന്.
മഞ്ജുവുമായുള്ള എക്സ്പീരിയൻസ് എന്ന് പറയുന്നത് ലാൽ സാറിന്റെ ഒക്കെ വർക്ക് ചെയ്യുന്ന പോലെയാണ്, നെവർ എൻഡിങ് എക്സ്പീരിയൻസ് ആണ്. മഞ്ജുവിന്റെ അന്നത്തെ പ്രായത്തിൽ ഇങ്ങനെ ചെയ്യുന്നു എന്നുള്ളതാണ്. എന്നാൽ ആ കുട്ടിത്തം അങ്ങനെ നിൽക്കുകയും ചെയ്യും. സെറ്റിൽ ആദ്യത്തെ ഷോട്ട് എടുത്തു കഴിഞ്ഞപ്പോൾ തന്നെ തിലകൻ ചേട്ടൻ പറഞ്ഞ ഒരു കാര്യം ഉണ്ട്, ഞാൻ ഇല്ലാതെ ഒരു പ്രെസൻസ് ഇല്ലാതെ ഒരു ഷോട്ട് പോലും ആ കൊച്ചിന്റെ എടുക്കരുത് എന്ന്. അതിന്റെ കാരണം ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇത് എങ്ങനെ അഭിനയിക്കും എന്ന് പറയാൻ ആകില്ല. കാരണം കോംപെറ്റിഷൻ. ആ വാക്ക് തന്നാൽ ഞാൻ അഭിനയിയ്ക്കും എന്ന് അദ്ദേഹം ആദ്യ ദിനം തന്നെ പറഞ്ഞു.സാധാരണ മഞ്ജുവിനെ കാണുന്ന പോലെയല്ല, ഒരു കഥാപാത്രം ആയി വരുമ്പോൾ മഞ്ജുവിന്റെ മുഖത്തെ ഗ്ലോ എന്ന് പറയുന്നത് വാക്കുകൾക്ക് അതീതം ആണ്. ഒരു കഥാപാത്രം എങ്ങനെ വേണം എന്ന് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം മഞ്ജു എനിക്ക് തന്നിരുന്നു. ഞാൻ എന്ന വ്യക്തിയും, ക്യാരക്ടറും തമ്മിലുള്ള തിരിച്ചറിവ് മഞ്ജുവിനുണ്ട്. ആ പ്രായത്തിൽ അത് മഞ്ജുവിന് ഉണ്ടായിരുന്നു എന്നതാണ്. ഒരു മാജിക്ക് ആയിരുന്നു ആ കുട്ടി. ഒരുതരം മാഗ്നറ്റിസം ഉണ്ട് മഞ്ജുവിന്. – ടി.കെ. രാജീവ് കുമാര്‍ ക്യാൻ ചാനലിനോട് പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment